Slider

നാണിയമ്മ

0
Image may contain: 1 person, nature and outdoor

അപ്പാ എനിക്ക് നാണിയമ്മയുടെ കഥ പറഞ്ഞു താരോ പ്ലീസ് "
പുഴുപ്പല്ലും കാട്ടി ചിരിച്ചുകൊണ്ട് അഞ്ചുവയസുകാരി അമ്മുക്കുട്ടി അവളുടെ അച്ഛനോട് പറഞ്ഞു.
" ഇത് എത്രാമത്തെ തവണയാണ്.. ഇതും കൂടി കഴിഞ്ഞാൽ എന്റെ അമ്മുക്കുട്ടി കണ്ണടച്ചു ഉറങ്ങണം കേട്ടോ "
അമ്മുട്ടിയുടെ തലയിൽ തഴുകി ഉണ്ണി കഥകൾ പറഞ്ഞു കൊടുക്കുകയാണ്.
പതിയെ അമ്മുക്കുട്ടി കണ്ണുകൾ അടച്ചു..
ഉറക്കത്തിലും അവൾ ചോദിച്ചു
" എന്നാ അപ്പാ നമ്മൾ നാണിയമ്മേനെ കാണാൻ പോകുന്നത് ?"
" കൊണ്ടുപോകാം അമ്മുക്കുട്ടി.."
നാട്ടിലേക്ക് ഒരു മടങ്ങി വരവ് അയാൾ ഒത്തിരി നാളായി ആഗ്രഹിക്കുന്നു..
ട്രിയനിൽ ഇരുന്നു പുറത്തേക്കു നോക്കി അയാൾ ഇന്നലയിലേക് യാത്രയി..
" ഉണ്ണികുട്ടാ... "
" എന്താ നാണിയമ്മേ "
ഏഴുവയസ്സുള്ള ഉണ്ണിയാണിത്.
പ്രായത്തിന്റെ മുറിപ്പാടുകൾ മുഖത്തു പേറിയ... നാണിയമ്മേയ അയാൾ ഓർത്തു.
പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന... തൂങ്ങിയ കാതുള്ള... വില്ല് പോലെ കുനിഞ്ഞു നടക്കുന്ന അയാളുടെ നാണിയമ്മ..
മനസ്സിൽ നിറയെ സ്നേഹമാണ്... അരക്കെട്ടിൽ ഉണ്ണിക്ക് കൊടുക്കാൻ അരിമുറക്കോ, കപ്പലണ്ടി മുട്ടായിയോ എന്തെങ്കിലും അവർ കരുതിവെയ്ക്കാറുണ്ട്.
ഉണ്ണിയുടെ പഴയ തറവാടിന്റെ പടികെട്ടു കയറി വരുമ്പോൾ തന്നെ നാണിയമ്മ നീട്ടി ഒരു വിളിയാണ്.. ഉണ്ണിയെ.. .. എന്ന്.
ഉണ്ണിനെ കാണുമ്പോൾ അവരുടെ മോണകാട്ടിയുള്ള ചിരി ഒരു പ്രത്യേക ചന്തം ആണ്.
ഉണ്ണിയുടെ വളരെ അകന്ന ഒരു ബന്ധുവാണു നാണിയമ്മ. ചെറുപത്തിൽ തന്നെ ഭർത്താവ് മരിച്ച അവർ ഉണ്ണിക്ക് സ്വന്തത്തെക്കാൾ വലുതായിരുന്നു.
നാണിയമ്മയുടെ കഥകളിലെ രാജകുമാരനായിരുന്നു അയാൾ... പ്രേതം കഥകൾ പറഞ്ഞു തരുമ്പോൾ നാണിയമ്മ പറയും.
" എന്റെ ഉണ്ണി ഇതൊന്നും കേട്ട് പേടിക്കണ്ടാട്ടൊ "
എന്നും രാവിലെ വീട്ടിലേക്ക് അവർ വരും പുറം പണിക്കും മറ്റും ഉണ്ണിയുടെ അമ്മയെ സഹായിക്കും... എല്ലാരും അവരെ കുടുംബത്തിലെ അംഗത്തിന്റെ പോലെ ആണ് കണ്ടിരുന്നത്.. നാണിയമ്മയ്ക്കും ഉണ്ടായിരുന്നു ചില ശാട്യങ്ങൾ... എത്ര കറികൾ ഉണ്ടായാലും.. അത് വിളമ്പാൻ ഉണ്ണീടെ അമ്മ എത്ര ആഗ്രഹിച്ചാലും, മുറ്റത്തെ കാന്താരി മുളക് പറിച്ചു ചമ്മന്തി ഉണ്ടാക്കി അതുകൊണ്ട് മാത്രേ കന്നി കുടിക്കൂ..
എന്നിട്ട് പറയും.. ഇത്രയൊക്കെ എനിക്ക് വിധിച്ചിട്ടുള്ളു...
എത്ര വയ്യായെങ്കിലും സ്വന്തം വീട്ടിലേക്ക് നാണിയമ്മ പോകും..
ഒരിക്കൽ നാണിയമ്മ വല്ലാണ്ട് വയ്യാതായി... കുറെ നാളായി വന്നുകൊണ്ടിരുന്ന പനി അവരെ വല്ലാണ്ട് തളർത്തി.. നാണിയമ്മ കിടപ്പിലായി... ഉണ്ണീടെ വീട്ടിലേക്ക് അവരെ നിർബന്ധിച്ചാണ് കൊണ്ട് വന്നത്..
അവരുടെ ആരോഗ്യം ദിനം പ്രതി കുറഞ്ഞു വന്നു .
ആ ദിവസം ഉണ്ണിക്ക് മറക്കാൻ ആകില്ല...
അന്ന് അവർ ഉണ്ണിനെ അടുത്ത് വിളിച്ചു...
" ഉണ്ണി... നാണിയമ്മ ഒരു യാത്ര പോകാൻ പോകുവാ. ഉണ്ണിനെ പഴെയ പോലെ കാണാൻ നാണിയമ്മക്ക് പറ്റില്ല "
" നാണിയമ്മ എവിടെ ആണ് പോകുന്നെ ??"
ഉണ്ണി നിഷ്കളങ്കമായി ചോദിച്ചു.
" ഒത്തിരി ദൂരെയാണ്... ഉണ്ണിക്ക് വരാൻ പറ്റില്ല...
മോൻ അറിയോ ഈ ലോകത്ത് ഒട്ടും ഭാഗ്യമില്ലാത്ത ആളുകൾ ആരാണ് എന്ന്... മരണം ശേഷം ഓർക്കാനോ വിളക്ക് വായിക്കാനോ ആരും ഇല്ലാത്തവരാണ്... "
അവർ വല്ലാതെ തേങ്ങി
ഉണ്ണിയെ അടുത്തേക്ക് നിർത്തി നാണിയമ്മ ചോദിച്ചു..
" ഉണ്ണി ഓർക്കില്ലേ നാണിയമ്മയെ.. "
" ഉം.. എപ്പോഴും ഓർക്കും "
രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി...
" അപ്പാ... ഇതാണോ നാണിയമ്മ "
അമ്മുകുട്ടിയുടെ ചോദ്യം അയാളെ ഓർമകളിൽ നിന്നും ഉണർത്തി.
" അതെ മോളെ ഇതാണ് നാണിയമ്മ "
നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചു.. അസ്ഥി തറയിൽ അയാൾ വിളക്കു കൊളുത്തി.
മനസ്സിൽ പറഞ്ഞു
" ഒരിക്കലും ഓർക്കാതിരുന്നിട്ടില്ല.... ഇപ്പോഴും എന്റെ മനസ്സിൽ നാണിയമ്മ ഉണ്ട് മരിക്കാതെ "
പതിയെ ഒരു കാറ്റു വീശി.. അയാളെ അനുഗ്രഹിക്കുന്ന പോലെ......

By Nimmy Ansly
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo