എനിക്ക് ഞാൻ മതിയാകാതെ വരുമ്പോൾ...
ഞാനെനിക്ക് മതിയാകാതെ വരുമ്പോൾ
ഉരുക്കി, നിന്നിലൂടെ ജന്മങ്ങിലേക്കൊഴുക്കൂ.
ശൂന്യതയുടെ കുട പിടിച്ച്,
യുഗങ്ങളുടെ ചോർന്നൊലിപ്പുകളിൽ
കുതിർന്ന ജന്മങ്ങൾ
നക്ഷത്രങ്ങളെ അടുക്കി വെച്ച്
സൂര്യനെ കത്തിച്ചു വെയിലു കായുന്ന തീരങ്ങളിൽ,
കരച്ചിലും ചിരിയും
ആനന്ദവും നടനവും
ആകാശവും കടലും
പകലും രാത്രിയും
പ്രത്യയശാസ്ത്രങ്ങളും പ്രപഞ്ചവും
അഹംബോധവും നീയും
ഒന്നാകുന്ന അനുപമത്തിലേക്ക്,
ശൂന്യതയിലേക്ക്
എന്നെ നിക്ഷേപിക്കുക.
ഉരുക്കി, നിന്നിലൂടെ ജന്മങ്ങിലേക്കൊഴുക്കൂ.
ശൂന്യതയുടെ കുട പിടിച്ച്,
യുഗങ്ങളുടെ ചോർന്നൊലിപ്പുകളിൽ
കുതിർന്ന ജന്മങ്ങൾ
നക്ഷത്രങ്ങളെ അടുക്കി വെച്ച്
സൂര്യനെ കത്തിച്ചു വെയിലു കായുന്ന തീരങ്ങളിൽ,
കരച്ചിലും ചിരിയും
ആനന്ദവും നടനവും
ആകാശവും കടലും
പകലും രാത്രിയും
പ്രത്യയശാസ്ത്രങ്ങളും പ്രപഞ്ചവും
അഹംബോധവും നീയും
ഒന്നാകുന്ന അനുപമത്തിലേക്ക്,
ശൂന്യതയിലേക്ക്
എന്നെ നിക്ഷേപിക്കുക.
കാലങ്ങളെ ഊന്നുവടികളാക്കി
എന്നിലൂടെ വളർന്നു കയറിയ
മനസ്സുകളുടെ മഹാപ്രപഞ്ചങ്ങളെ
പുണർന്നു നിൽക്കാൻ
എനിക്ക് ഞാൻ മതിയാകാതെ വരുമ്പോൾ,
ആകാശത്തെതൊടാൻ പാതാളത്തോളം
വേരിനെയാഴ്ത്തിയ മഹാവൃക്ഷങ്ങൾ
കുലം പെരുപ്പിക്കാൻ
കൊമ്പത്തിരുന്ന
പക്ഷിയെ കുമ്പിട്ട
കഥകൾ ചൊല്ലി,
കാലരഥ്യകളിൽ
ആദിമസ്വപനങ്ങൾ
അഭംഗുരമായി
ആധുനികതയിലും
വാങ്മയം തൊടാതെ
ചിത്രപരമായ
രഹസ്യങ്ങൾ ചൊല്ലി,
എന്നിലെ എന്നെയെടുത്തുപേക്ഷിച്ച്
എന്നെ പൊള്ളയാക്കി
നിന്നിലെ നിന്നെയെടുത്തു പേക്ഷിച്ച്
നിന്നെ പൊള്ളയാക്കി
ഞാൻ നിന്നിലും
നീയെന്നിലുമായി കുടികൊള്ളാം.
എന്നിലൂടെ വളർന്നു കയറിയ
മനസ്സുകളുടെ മഹാപ്രപഞ്ചങ്ങളെ
പുണർന്നു നിൽക്കാൻ
എനിക്ക് ഞാൻ മതിയാകാതെ വരുമ്പോൾ,
ആകാശത്തെതൊടാൻ പാതാളത്തോളം
വേരിനെയാഴ്ത്തിയ മഹാവൃക്ഷങ്ങൾ
കുലം പെരുപ്പിക്കാൻ
കൊമ്പത്തിരുന്ന
പക്ഷിയെ കുമ്പിട്ട
കഥകൾ ചൊല്ലി,
കാലരഥ്യകളിൽ
ആദിമസ്വപനങ്ങൾ
അഭംഗുരമായി
ആധുനികതയിലും
വാങ്മയം തൊടാതെ
ചിത്രപരമായ
രഹസ്യങ്ങൾ ചൊല്ലി,
എന്നിലെ എന്നെയെടുത്തുപേക്ഷിച്ച്
എന്നെ പൊള്ളയാക്കി
നിന്നിലെ നിന്നെയെടുത്തു പേക്ഷിച്ച്
നിന്നെ പൊള്ളയാക്കി
ഞാൻ നിന്നിലും
നീയെന്നിലുമായി കുടികൊള്ളാം.
മഴയെ നോറ്റ മണ്ണിന്റെ കാത്തിരിപ്പുകളിൽ,
ആകാശത്ത് പറത്തി വിട്ട മനസ്സിനെ
വെൺമേഘത്തിൻ പക്കൽ നിന്നും
പിച്ചിയെടുക്കുന്ന
കാറ്റിന്റെ അവ്യവസ്ഥാ ക്രീഡകളിൽ,
പുലരിയെ കുമ്പിടുന്ന പൂക്കളുടെ
അകം നോവുകളിൽ,
രാവിനെ രാകി വെളുപ്പിക്കും ചന്ദ്രികയുടെ
പ്രണയ വശ്യതയിൽ,
ശുഷ്കമീ ജന്മത്തിൻ അന്ത:സ്സാരത്തിൽ
നിറയാൻ
ഞാൻ എനിക്ക് മതിയാകാതെ വന്നാൽ
വെൺമേഘങ്ങൾ ചുമക്കുമെൻ മനസ്സിൻ
തീക്ഷ്ണമോഹങ്ങളിൽ
ഭൂമിയെ കോരിയൊഴിച്ച്
കാലങ്ങളുടെ മൈതാനങ്ങളിൽ
മരുപ്പച്ചയാക്കൂ.
ആകാശത്ത് പറത്തി വിട്ട മനസ്സിനെ
വെൺമേഘത്തിൻ പക്കൽ നിന്നും
പിച്ചിയെടുക്കുന്ന
കാറ്റിന്റെ അവ്യവസ്ഥാ ക്രീഡകളിൽ,
പുലരിയെ കുമ്പിടുന്ന പൂക്കളുടെ
അകം നോവുകളിൽ,
രാവിനെ രാകി വെളുപ്പിക്കും ചന്ദ്രികയുടെ
പ്രണയ വശ്യതയിൽ,
ശുഷ്കമീ ജന്മത്തിൻ അന്ത:സ്സാരത്തിൽ
നിറയാൻ
ഞാൻ എനിക്ക് മതിയാകാതെ വന്നാൽ
വെൺമേഘങ്ങൾ ചുമക്കുമെൻ മനസ്സിൻ
തീക്ഷ്ണമോഹങ്ങളിൽ
ഭൂമിയെ കോരിയൊഴിച്ച്
കാലങ്ങളുടെ മൈതാനങ്ങളിൽ
മരുപ്പച്ചയാക്കൂ.
Devamanohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക