Slider

മാറ്റം

0
അഞ്ചു വര്ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാടിലേക്ക് പോകാൻ ലീവ് കിട്ടി. ആ സന്തോഷം കാമുകി യെ വിളിച്ചറിയിക്കാനാണ് മൊബൈൽ എടുത്തത്. നമ്പർ ഡയൽ ചെയ്തു റിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ തോന്നി കാൾ വേണ്ട മെസ്സേജ് അയക്കാമെന്ന്.. അങ്ങനെ കാൾ കട്ട്‌ ചെയ്തു മെസ്സേജ് ടൈപ്പ് ചെയ്യാൻ whatsup എടുത്തു.
ഹായ് മാധവി, അല്ലെങ്കിൽ അത്‌ വേണ്ട അവളുടെ അമ്മൂമ്മയുടെ പേരാണ്‌ അവൾക്കു ഇട്ടതു.ആ പേര് അവൾക്കു തീരെ ഇഷ്ടമല്ലായിരുന്നു. പഴഞ്ചൻ പേര് എന്ന് പറഞ്ഞു എപ്പോഴും ശുണ്‌ഠി പിടിക്കുമായിരുന്നു. അതുകൊണ്ട് എല്ലാരും മധു എന്നാണ് അവളെ വിളിക്കാറ് എനി അതിന്റെ പേരിൽ പിണങ്ങേണ്ട..
അല്ലെങ്കിൽ തന്നെ അത്ര മതി മൂക്കത്താണ് ശുണ്ഠി.
ഹായ് മധു,
അങ്ങനെ അഞ്ചു വര്ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു എന്റെ പെണ്ണിനെ സ്വന്തമാക്കാൻ ഞാൻ വരുന്നു .ഇനിയുള്ള ജീവിതം നിന്നോടൊപ്പം അടിച്ചു പൊളിക്കണം.
എനിക്ക് കൊതിയാവുന്നു.
രാവണൻ കുന്നിന്റെ മുകളിലെ ഏറുമാടത്തിൽ നിന്നോട് കിന്നാരം പറഞ്ഞിരിക്കാൻ..
അമ്പലമുറ്റത്തെ പേരാലിന്റെ തറയിൽ
നിന്നെയും കാത്തിരുകുമ്പോൾ ഒരിക്കലും മടുപ്പ് തോനിയിട്ടില്ല...
കാരണം.ധാവണിയുടുത്തു അമ്പലത്തിൽ നിന്നു വരുന്ന നിന്നെ കാണാൻ നല്ല രസമാണ്
വിശ്വാസമൊന്നുമില്ലെങ്കിലും നീ നെറ്റിയിൽ തൊട്ട് തരാറുള്ള ചന്ദനക്കുറിക്ക് പ്രത്യേക കുളിരാണ്..
നമ്മൾ ഒന്നിച്ചു കള്ളിച്ചു രസിച്ച ആ കുളമില്ലേ.. എന്റെ കൈവെള്ളയിലിരുത്തി നിന്നെ നീന്താൻ പഠിപ്പിച്ച കുളം അതിലൊന്നു നീന്തി കുളിക്കണം അന്ന് ആരും കാണാതെ തല തോർത്തി തന്ന നിനക്ക് എനി ദൈര്യമായി തലതോർത്തി തരാമല്ലോ..
പാറു അമ്മൂമ്മയുടെ പറമ്പിലെ നമ്മൾ ഇതുവരെ എറിഞ്ഞിട്ടു എത്താത്ത ചോപ്പൻ മാങ്ങയുടെയും ബപ്പകായ് മാങ്ങയുടെയും പഞ്ചാര മാങ്ങയുടെയും മരമുണ്ടല്ലോ അതിൽ നിന്ന് ഒരു മാമ്പഴമെങ്കിലും നിനക്ക് എറിഞ്ഞു വീഴ്ത്തി തരണം.
ആമിനുമ്മന്റെ തൊടിയിലെ മയിലാഞ്ചി ചപ്പിന്റെ ചോപ്പ് വേറെ ഒന്നിനും കിട്ടില്ല എന്ന് പറഞ്ഞു നീ എത്രവട്ടം അത്രയും ദൂരം പോയി പറിപ്പിച്ചിട്ടുണ്ടു.. അത്‌ വേറെ ആരെകൊണ്ടും പറിപ്പിക്കാനും പറ്റില.. ഇപ്പോൾ മൈലാഞ്ചി ഇടാറുണ്ടോ.. അതോ ഞാൻ തന്നെ പറിച്ചു തരണമെന്ന് പറഞ്ഞു ഇടാതെ നിൽക്കുകയാന്നോ..
കൃഷ്ണേട്ടന്റെ കടയിലെ അവലോസുണ്ടയല്ലേ നിനക്കിഷ്ടം അച്ഛന്റെ പോകറ്റിൽ നിന്നു മോഷ്ടിച്ച ചില്ലറ പൈസകൊണ്ട് സ്കൂൾ വിട്ടുവരുമ്പോൾ കൃഷ്ണേട്ടന്റെ കടയിൽ നിന്ന് അവലോസുണ്ടയും വാങ്ങി ഇടവഴിയിൽ നിന്നു നമ്മൾ പകുത്തു തിന്നത് ആലോചിച്ചുകുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരും.. നിന്റെയോപ്പം പകുത്തു തിന്നതു കൊണ്ടാവാം അതിനു ഇത്രയും മധുരം ഉണ്ടായത്. ഇവിടെ നാട്ടിൽ നിന്നു ലീവ്‌ കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന അവലോസുണ്ടയ്ക്കൊന്നും അത്രയും മധുരം ഉണ്ടായിട്ടില്ല..
പിന്നെ വയൽകരയിലെ തോട്ടിൽ മീൻ പിടിക്കാൻ പോകണം അതിനു നിന്നെ കൂട്ടില്ല. പിടിച്ച മീനിനെ ഞാൻ കാണാതെ വെള്ളത്തിലേക്കിട്ട് എത്ര മീനിനെ നീ കള്ളഞ്ഞിട്ടുണ്ടു..
എന്നാലും അതും ഒരു രസമായിരുന്നു.. നിന്നോടൊപ്പം ഇരിക്കാമല്ലോ..
അപ്പോൾ മറ്റന്നാൾ രാവിലെ ഏട്ടനെ കാണം കേട്ടോ..
By😘😘😘😘
-----------------------------
അങ്ങനെ മെസ്സേജ് സെൻറ് ചെയ്തു..
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റിപ്ലേ വന്നു..
മ്മ്.... വേഗം വാ... കുറച്ചു സസ്പെൻസ് ഉണ്ട് എന്ന്
രാത്രിയാണു നാട്ടിൽ എത്തിയത്.. നല്ല ഒരു ഉറക്കമൊക്കെ കഴിഞ്ഞു.. എഴുന്നേറ്റു...
അടുക്കളയിൽ പോയി..
അമ്മയോട് ചായക്ക് പറഞ്ഞു..
കുളിച്ചിട്ടു വാ എന്ന് അമ്മ
തോർത്ത്‌ എടുത്തു പുറത്തേക്ക് പോകുന്നത് കണ്ട്‌ അമ്മ ചോദിച്ചു എങ്ങോട്ടാണ് എന്ന്..
ഞാൻ പറഞ്ഞു കുളത്തില്ലേക്ക് എന്ന്
കുളത്തിലൊ കുളമോക്കെ മൂടി ഇപ്പോൾ ആ സ്ഥലത്ത് ഒരു ബ്യൂട്ടി പാർലർ ആണ്.. വിർത്തി ആയാൽ മാത്രം മതിയെങ്കിൽ അങ്ങോട്ട്‌ പോട് എന്ന് പറഞ്ഞു അമ്മ ഒരു ചിരി...
പിന്നെ വീട്ടിൽ നിന്നു തന്നെ കുളിച്ചു അമ്മയുണ്ടാക്കിയ ചായയും കുടിച്ചു മാതുവിനെ കാണാൻ ഇറങ്ങി..
ഏറുമാടത്തിന്റെ അവിടെ വരാനാന്ന്‌ അവളോട്‌ പറഞ്ഞത്
രാവണൻ കുന്നിന്റെ പകുതിയും jcb കാർന്നു എടുത്തിരിക്കുന്നു... ഏറുമാടതിന്റെ പൊടിപോലുമില്ല..
കുറച്ചു കഴ്ഞ്ഞപൊൾ അവൾ വന്നു സ്ലീവ്‌ ലെസ്സ് ടോപ്‌ഇട്ട് വരുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ഇതായിരിക്കും സസ്പെൻസ് എന്ന്..
ഞാൻ ചോദിച്ചു എന്ത് കൊലമാടി ഇത്..
ഇതല്ലേ ഇപ്പോഴത്തെ ഫാഷൻ..
ആ ഈ കൊലം കണ്ട്‌ മടുത്തിട്ട ഇങ്ങോട്ട് വന്നത്..
ആ പാവാടയും ബ്ലൗസും ഇട്ടു കാണാൻ എന്ന ലുക്ക്‌ ആയിരുന്നു ഇത് എന്ത്...
അവൾ മുഖംകൊണ്ട് രണ്ടു കോപ്രായവും കാണ്ണിചു തിരിഞ്ഞ് നിന്നു.
ഇവിടെ നിന്നാൽ ഈ മണ്ണ്മാന്തിയെ കാണുമ്പോൾ തന്നെ പ്രാന്ത് പിടിക്കും..
നമുക്കൊന്ന് നടക്കാം..
ആദ്യം കൃഷ്ണേട്ടൻന്റെ കടയിൽ പോയി ഒരു ചായകുടിക്കാം..
അവൾ പറഞ്ഞു എനിക്ക് വിശക്കുന്നു അവിടുനന്ന്‌ നമുക്ക് പൊറാട്ടയും ഗ്രിൽ ചികനും കഴിക്കാം ...
അപ്പോൾ അവലോസുണ്ട.. ?
അവലോസുണ്ടയോ.. അവിടെ ഇപ്പോൾ അതൊന്നുമില്ല നല്ല ഫസ്റ്റ് ഫുഡ്‌ കിട്ടും ഇപ്പോൾ അത് പഴയ ചായ പീടികയൊന്നും അല്ല രണ്ടു നിലയുള്ള ഹോട്ടൽ ആണ്..
തോട്ടിൻ കരയിൽ കൂടിയാണ് അവിടെ പോകേണ്ടതു..
വേനലിൽ വരെ വറ്റാത്ത തോട്ടിൽ ജനുവരി ആയപോഴേക്കും വെള്ളമില്ല..
അപ്പോൾ ആ മോഹവും പോയി..
അതിനിടയിൽ പാറു അമ്മൂമ്മയെ കുറിച്ച് ചോദിച്ചു.
അമ്മൂമ്മ മരിച്ചു.. പിന്നെ മാങ്ങാ എറിഞ്ഞു തരാമെന്ന് പറഞ്ഞല്ലോ.. അവിടതെ മൂന്നു മാവിന്റെ സ്ഥലത്ത് ഇപ്പോൾ പാറു അമ്മൂമ്മയുടെ മൂന്നു മകളുടെ വീടാണ്.. എനി അവിടെ എറിയാൻ പോയെക്കല്ല..
ഇടവഴികൾ എല്ലാം മതിലുകൾ ആയി..
ആമിനുമ്മയുടെ മൈലാഞ്ചി ചെടി അവിടെ തന്നെയുണ്ട്..
പക്ഷെ അമ്പലത്തിന്റെ അവിടെ നിന്നു എന്ന് പറഞ്ഞു കുറച്ചുപേര് അവരുടെ മകനെ തല്ലിയത്‌ മുതൽ അവർക്ക് എല്ലാ ഹിന്ദുക്കളെയും പേടിയാണ് അതുകൊണ്ട് മൈലാഞ്ചി പറിക്കാൻ അങ്ങോട്ട്‌ പോകണ്ട.. കടയിൽ നല്ല പാക്കറ്റ് മൈലാഞ്ചി കിട്ടും അത് വാങ്ങി തന്നാൽ മതി..
അങ്ങനെ കൃഷ്ണേട്ടന്റെ കടയിൽ നിന്നു fastfood കഴിച്ചു നാളെ അമ്പലത്തിൽ കാണം എന്നു പറഞ്ഞു അവളെ വീട്ടിലാക്കി.. ഞാൻ മെല്ലെ നടന്നു..
അമ്പലത്തിൽ ആയതുകൊണ്ട് പേരാൽതറയെങ്കിലും അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അന്നു ഉറങ്ങി..
പിറ്റേന്ന് പതിവിലും നേരത്തെ എഴുനേറ്റു അമ്പലത്തിലേക്ക് നടന്നു..
അമ്പലത്തിന്റെ അരികിൽ എത്തിയപ്പോൾ.. മനസ്സ്‌ ആകെ അസ്വസ്ഥതമായി പേരാലും തറയും ഇല്ല അവിടെ വലിയ ഒരു ഊട്ടുപുര..
പിന്നെ ഏക ആശ്വാസം ഉണ്ടായത് അവളെ കണ്ടപോഴാന്ന്‌ ..
പാവാടയും ബ്ലൗസും ദാവണിയും ചുറ്റി അവൾ എന്റെ മനസ്സില്ലേ ആ നാടൻ പെണ്ണായി മുന്നിൽ വന്നു നിന്നപ്പോൾ ബാക്കിയെല്ലാം ഞാൻ തല്കാലതേക്ക് മറന്നു..

By: Sandeep - 
സന്ദീപ് കല്ല്യാശ്ശേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo