Slider

ഒളിച്ചോട്ടത്തിനു ശേഷം

0

" സാർ... എസ് ഐ ഉണ്ടോ " എന്നുള്ള ചോദ്യം കേട്ട് .മേശയ്ക് അടിയിൽ വീണ പേന എടുക്കുവാൻ കുനിഞ്ഞ റൈറ്റർ തലയുയർത്തി അയാളെ നോക്കികൊണ്ട് പറഞ്ഞു
"സാർ വന്നിട്ടില്ല "
എപ്പോഴു എത്തും സാറേ എസ് ഐ ..
ഇപ്പോവരും...എന്താ കാര്യം പരാതിയാണേ എഴുതി തന്നമതി സാർ വരുമ്പം കൊടുതേകാം ..
പരാതിയൊന്നും അല്ല സാർ... എസ് ഐയോട് ഒരുകാര്യം പറയാനുണ്ടാരുന്നു
കുറച്ചുകഴിഞ്ഞു സാർവരും ...അവിടെപ്പോയി ഇരുന്നോളു ........റൈറ്റർ ഒരു കസേര ചൂണ്ടി കാട്ടിക്കൊടുത്തു .
അസ്വസ്ഥനായി ആരോ പിടിച്ചിരുത്തിയ പോലെ അവിടെ ഇരിക്കുന്ന അയാളെ റൈറ്റർ അടിമുടിയൊന്നു വീക്ഷിച്ചു .പ്രായം 50വയസിനടുത്തു തോന്നിപ്കുന്നു ..മുഴിഞ്ഞ ഒരു ഷർട്ടും മുണ്ടുമാണ് വേഷം ...പാറിപ്പറന്നു കിടക്കുന്ന മുടി കുളിച്ചിട്ടു കുറച്ചു ദിവസമായെന്നു വിളിച്ചു പറയുന്നു .
അയാളും റൈറ്ററും ചാടി എഴുനേറ്റു .റൈറ്റർ മെല്ലെ കൈയുയർത്തി ...എസ് ഐ തലയൊന്നു കുലിക്കിയിട്ടു അകത്തേക്കു കയറിപ്പോയി .അല്പസമയം കഴിഞ്ഞു റൈറ്റർ അയാളോട് അകത്തേക്കു പോകുവാൻ പറഞ്ഞു .
ഇരിക്കൂ .....Si പറഞ്ഞു ...അയാൾ മെല്ലെ ഇരുന്നു ....വീണ്ടും SI ...പറയു എന്താണ് കാര്യം ....
സാർ ഞാൻ വിജയൻ ഇവിടെനിന്നും ഒരു 3Km അപ്പുറത്താണ് എന്റെ സ്ഥലം ..ഇപ്പൊ ഞാൻ ഇവിടെവന്നത് കിഴടങ്ങുവാൻ ആണ് .
കിഴടങ്ങുവാനോ അതിനു നിങ്ങൾ എന്തു കുറ്റമാണ് ചെയ്തത് ...
സാർ ഞാൻ എന്റെ മകളെ വെട്ടി കൊലപ്പെടുത്തിയിട്ടാണ് വന്നിരിക്കുന്നത്
SI വിജയനെ ഒന്ന് നോക്കി ഷർട്ടിലോ കൈകളിലോ ഒന്നും രക്തം തെറിച്ചതായി കാണുവാനില്ല .എപ്പോഴാണ് സംഭവം നടത്തിയതെന്ന് ചോദിച്ചപ്പോ ഇപ്പൊ തന്നെയാണെന്നുള്ള മറുപടിയാണ് അയാൾ പറഞ്ഞത് .പൂർണമായും വിജയൻ ഒരു കൊല നടത്തിയിട്ടു വന്നതാണെന്ന് വിശ്വസിക്കുവാൻ SIക്കു കഴിഞ്ഞില്ല .
എന്തിനാണ് താങ്കൾ സ്വന്തം മകളെ കൊലചെയ്തത് ...
സാർ മോൾക്ക് 9വയസുള്ളപ്പോഴാണ് എന്റെ ഭാര്യ മരിക്കുന്നത് .പിന്നെ ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് പോലും ചിന്തിക്കാതെ എന്റെ മോളെ പൊന്നുപോലെ വളർത്തുകയായിരുന്നു .അവളുടെ ഒരാഗ്രഹവും ഞാൻ നടത്തികൊടുക്കാതിരുന്നിട്ടില്ല ഇപ്പൊ അവൾക്കു 21വയസായി .ഇടയ്ക്കാണ് ഞാൻ അറിയുന്നത് അവൾക്കു ഒരു പ്രണയമുണ്ടെന്നും ...അവനുമായി മോള് പലയിടത്തും പോയിട്ടുണ്ടെന്നും .അങ്ങനെ ഞാൻ അവനെപ്പറ്റി തിരക്കി സാർ അപ്പോഴാണ് ഞാൻ അറിയുന്നത് അവനു ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടെന്നു .അങ്ങനെ ഞാൻ മോളെ പിന്തിരിപ്പിക്കാൻ നോക്കി .
********----***-**----****
മോളെ അച്ചൻപറയുന്നത് കേൾക്കു ഭാര്യയും കുട്ടികളുമുള്ള ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അവനെ നീ മറക്കു .
ഒരിക്കലും കഴിയില്ല ഭാര്യയും കുട്ടികളുമുണ്ടെകിലും അയാൾ എന്നെയും സ്വികരിക്കും ..ഞാൻ അയാൾക്കൊപ്പം പോകും
മോളെ നിന്റെ അമ്മ മരിച്ചതിനപ്പുറം നിന്നെ ഞാൻ മറ്റൊരു വിവാഹം പോലും കഴിക്കാതെ പൊന്നുപൊലെയല്ലേ നോക്കിയത് .
അച്ഛനോട് ഞാൻ പറഞ്ഞില്ല വിവാഹംകഴിക്കല്ലന്നു .മക്കളെ ഉണ്ടാക്കിയാൽ അവരെ നോക്കേണ്ട കടമ അച്ചന്മാർക്കാണ് അതു മാത്രമേ നിങ്ങൾ ചെയ്തിട്ടുള്ളു
മോളെ ഇങ്ങനെയൊന്നും പറയല്ലേ
ഇങ്ങനെ തന്നെ പറയും അച്ഛനെക്കാളും വലുത് എനിക്കു അയാൾ തന്നെയാണ് .....
***********---******--
SI കേട്ട് കൊണ്ടിരുന്നു വിജയന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി ..വീണ്ടും അയാൾ തുടർന്നു .
സാർ പിന്നെ എന്റെ നിയന്ത്രണം വിട്ടുപോയി .എന്റെ മോള് ഒരു കുട്ടിയും ഭാര്യയും ഉള്ളഒരുവന്റെ കൂടെ എന്തു വിശ്വസിച്ചു ഞാന്പറഞ്ഞയക്കും നാളെ അവൻ വേറെകാണുമ്പം മോളെ കളയില്ലേ...അന്ന് അവൾ ആത്മഹത്യ ചെയുന്നതിനേക്കാളും നല്ലത് ഞാൻ ഇപ്പോഴേ കൊല്ലുന്നതാന്നു ചിന്തിച്ചു വെട്ടി കൊലപ്പെടുത്തി ........അയാൾ ഒരു മനസികരോഗിയപോലെ പൊട്ടിക്കരഞ്ഞു .....
സ്റ്റേഷൻ നടപടികളെല്ലാം പൂർത്തിയാക്കി പോലീസ് വിജയനുമായി അയാളുടെ വീട്ടിൽ എത്തി .പോലീസ് വണ്ടിയിൽ നിന്നിറങ്ങുന്ന വിജയനെ കണ്ടു അയൽക്കാരൊക്കെ അവിടെയൊക്കെ കൂടി .Si വിജയനുമായി സംഭവം നടന്ന മുറിയിലെത്തി അവിടെ പോലീസ്കാർക്ക് അകെ കാണാൻ കഴിഞ്ഞത് ഒരു തലയിണ കിറിപിന്നി ഇട്ടേക്കുന്നത് .Si ചോദിച്ചു എവിടെ ബോഡി ....അയാൾ കരയുകയും കൂടെ ചിരിക്കുകയും ചെയ്തുകൊണ്ട് ...സാർ ദാ കിടക്കുന്നു എന്റെ പൊന്നുമോള് ഞാൻ വെട്ടി തുണ്ടമാക്കിയിരിക്കുന്നത് കാണുനില്ലേ...എന്നും പറഞ്ഞു തലയിണയെ ചൂണ്ടികാണിച്ചു .
Si ക്കും കൂട്ടർക്കും മനസിലായി ഇയാൾ ഒരു മനോനില തെറ്റിയാളാണെന്നു si പുറത്തേക്കു ഇറങ്ങി അയൽക്കാരിൽ ഒരാളോട് കാര്യം തിരക്കി
സാർ അയാൾ ഒരുനല്ല മനുഷ്യനായിരുന്നു പൊന്നുപോലെയാ അയാൾ അയാളുടെ മോളെ നോക്കിയിരുന്നത് .പക്ഷെ കഴിഞ്ഞ നാലഞ്ച് ദിവസം മുന്നേ അവൾ ഒരു വിവാഹം കഴിച്ചവന്റെ കൂടെ ഒളിച്ചോടി .അന്ന് മുതലാണ് പുള്ളി ഇങ്ങനയായതു ...എല്ലാവരോടും നടന്നു പറയും ഞാൻ എന്റെ മോളെ വെട്ടികൊന്നെന്ന് .
Si വിജയനെ ഒന്നുനോക്കി ...അയാൾ അപ്പോഴും തലയിണയും കെട്ടിപിടിച്ചു ഇരിക്കുകയാണ് .Si മനസ്സിൽ വിചാരിച്ചു ഇന്നലെ കണ്ടഒരുത്തന്റെ കൂടെ അതുവരെ പൊന്നുപോലെ നോക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ചു ഓടിപ്പോകുന്ന എത്രയോ പെൺകുട്ടികൾ ഇപ്പൊ കണ്ട വിജയനെ പോലെ അവരെ സ്നേഹിക്കുന്ന ചിലരുടെയല്ലാം മനോനിലയും കൊണ്ടാണ് പോകുന്നതെന്നു ഒരിക്കൽ പോലും ചിന്തിക്കുന്നില്ല .........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo