Slider

മരണം

0

റൂഹും ശരീരവും
വിട്ട് പിരിയുമ്പോൾ
ഉറ്റവരെല്ലാം പൊട്ടിക്കരയും
ആറടി മണ്ണിലായ്
അന്തിയുറങ്ങുമ്പോൾ
ആരാരുമില്ലാതെ
ഏകനായി കഴിയുമ്പോൾ
എന്തുണ്ട് കൂടെ
ആരുണ്ട് കൂടെ
ഇരുട്ടറക്കുള്ളിൽ കൂടെ
സ്വാലിഹാം അമലുകളുണ്ടോ
എണ്ണാൻ നിനക്കിനി നേരം
(റൂഹും ശരീരവും)
ആരാരും കൂടെയില്ലാ-
തൊറ്റക്കുറങ്ങേണം ഓർത്തോ
പൂമേനി ഖബറിനുള്ളിൽ
വെച്ചിട്ടെല്ലാരും പോകും
ചെത്തി നടക്കാൻ
ഒത്തിരി നേരം
നീ മാറ്റി വെച്ചതല്ലേ....
ചെത്താനും കൂടെ നടക്കാനും
കൂട്ടുകാരും വന്നതല്ലേ
എന്തുണ്ട് കൂടെ
ആരുണ്ട് കൂടെ
ഇരുട്ടറക്കുള്ളിൽ കൂടെ
സ്വാലിഹാം അമലുകളുണ്ടോ
എണ്ണാൻ നിനക്കിനി നേരം
(റൂഹും)
എന്നാലും ആരാരുമില്ലാത്ത
നാള് നീ ഓർക്കാറുണ്ടോ
ആരാരും കൂട്ടിനെത്താത്ത
വീട് നീ ഓർക്കാറുണ്ടോ
മണിയറ മണ്ണറയാകും
നാള് ദൂരെയല്ലെന്നോർത്തോ
ഒരു ശ്വാസം അകലെ നിൻറെ
മരണമുണ്ടതോർത്തോ
തൗബയിൽ മുഴുകിയാൽ
മോചനം തരുമല്ലാഹ്
തഖ്-വയിൽ മുഴുകിയാലോ
സ്വർഗ്ഗവും തരുമല്ലാഹ്
ആരാരും കൂടെയില്ലാത്ത
യാത്രയെ നീ ഓർത്തോ
ഇരപകൽ കരഞ്ഞ് കൊണ്ട്
റബ്ബിൻറെ മുന്നിൽ വീണോ
റാഹിമാം അല്ലാഹ്
ഗഫൂറാം അല്ലാഹ്
ഏറെ പൊറുക്കുന്നോനാണ്
ആരിലും വിജയം തരാൻ
ഏകരക്ഷകനാണ്
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ് റബ്ബേ. ..
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ് റബ്ബേ... 😥😥😥😥😥
മുനീറ ഷംസുദ്ദീൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo