Slider

ഒാന്ത് (വളരെ ചെറിയ കഥ)

0

രണ്ട് ദിവസം കോളെജ് അവധിയാണ്. ഹോസ്റ്റലില് നിന്നും ബേഗ്ഗും അത്യാവശ്യം ഡ്രസ്സും എടുത്ത് രമ്യ വീട്ടിലേക്കിറങ്ങി. കോഴിക്കോട് നിന്നും രാത്രി 7 മണിക്കുള്ള നേത്രാവതിക്കു കയറിയാല് 9 മണികഴിയും കണ്ണുര് എത്താന്. അവിടെ എത്തിയാല് അച്ഛന് ബൈക്കുമായിവന്ന് കൂട്ടും. അങ്ങനെയാണ് രണ്ട് വര്ഷമായുള്ള പതിവ്...
ട്രെയിന് പതിവിലും വൈകിയാണ് വന്നത്. പ്ലാറ്റ് ഫോമില് നിറച്ച് ആള്ക്കാരാണ്. രണ്ട് അവധി ദിവസങ്ങള് ഒന്നിച്ചു കിട്ടിയതിന്റെ തിരക്ക്. സീറ്റ് കിട്ടില്ലെന്നുള്ള കാര്യം ഉറപ്പാണ് എന്നാലും തിക്കിയും തിരക്കിയും മറ്റുള്ളവരെക്കാള് മുന്നില് തന്നെ കയറി. പ്രതീക്ഷിച്ചതുപോലെ തന്നെ സീറ്റൊന്നും കിട്ടിയല്ല. അങ്ങനെ അവള് ആ ബര്ത്ത് കബിയും പിടിച്ചിരിക്കുബോഴാണ് അയാള് അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചത്. അവളുടെ അച്ഛന്റെ അതെ പ്രായം. എവിടെയോ കണ്ടു മറന്ന മുഖം. എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.
അയാള് കൂടെയിരുന്നവരോട് അഡ്ജസ്റ്റ് ചെയ്യാന് ആവശ്യപ്പെട്ട് അവള്ക്കുവേണ്ടി ഇരിപ്പിടം ഒരുക്കി. ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് അവള് ആ സീറ്റില് ഇരുന്നു. ട്രെയിന് ചൂളം വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു. അവള് മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു. പെട്ടെന്നാണ് അവളുടെ കൈകളില് ഒരു തണുപ്പ് അരിച്ച്കയറിയത്. അവള് ഞെട്ടിയുണര്ന്നു. അടുത്തിരിക്കൂന്നയാള് കണ്ണുകളടച്ച് കിടക്കുകയാണ്. തന്റെ 24 വയസ്സിനിടയില് ഇതുപോലുള്ള എത്ര ഞരബുരോഗികളെ അവള് കണ്ടിരിക്കുന്നു. ബസ്സില്... ട്രെയിനില്.... യാത്രകളില് ... അങ്ങനെ എവിടെയെല്ലാം.... ഒന്നും അറിയാത്ത മട്ടില് അവളിരുന്നു. ശല്യം വീണ്ടും വീണ്ടും കൂടിവന്നു. കാല്പാദങ്ങളിലും , അരക്കെട്ടിലും അത് നീണ്ടപ്പോള് സഹികെട്ട് അവള് എഴുന്നേറ്റു. അപ്പോഴെക്കും അവള്ക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. അവള് ട്രെയിനില് നിന്ന് ഇറങ്ങുബോഴും അയാള്
ഉറക്കം നടിച്ച് കിടക്കുകയായിരുന്നു....
തിങ്കളാഴ്ച ക്ലാസില് എത്തിയ രമ്യക്ക് അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് ചോക്ലേറ്റുകള് നല്കി. അവളുടെ അച്ഛന്റെ പിറന്നാളായിരുന്നു ഇന്ന്. അച്ഛന് പിറന്നാള് ആശംസകള് നേര്ന്നുകൊണ്ട് അവള് ഒരു എഫ്ബി
പോസ്റ്റിട്ടു കൂടെ അച്ഛന്റെയും അവളുടെയും ഒരു ഫോട്ടോയും. അത് അവള് രമ്യക്കു കാണിച്ചുകൊടുത്തു. നിര്ഭാഗ്യമെന്നുപറയട്ടെ അന്ന് ട്രെയിനില് വെച്ചുകണ്ട അയാളുടെ അതേ മുഖമായിരുന്നു ഫോട്ടോയിലുള്ള ആള്ക്കും.
കൂട്ടുകാരി അച്ഛനെ കുറിച്ച് വാചാലയായി... അച്ഛനെ കുറിച്ച് പറയുബോള് അവള്ക്ക് നൂറ് നാവായിരുന്നു. അവളുടെ കണ്ണുകള് തിളങ്ങുനുണ്ടായിരുന്നു....
എല്ലാം കേട്ട് രമ്യ പറഞ്ഞു.
''നിന്റെ അച്ഛനെ പോലെ ഒരാളെ എനിക്ക് അച്ഛനായികിട്ടിയില്ലല്ലോ........''എന്ന്. അവര് രണ്ടുപേരും ചിരിച്ചുകൊണ്ട് കോളെജ് ഗേറ്റിലൂടെ പുറത്തേക്ക് പോയി.....
(ദിനേനന് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo