മാനസയും ശരണും..
ഇഴ പിരിയാത്ത കൂട്ടുകാര്‍.. ഒരുമിച്ചല്ലാതെ ആരും അവരെ കണ്ടിട്ടില്ല...അഞ്ചാം ക്ളാസ് മുതല്‍ ഒരുമിച്ച് പഠിച്ചവര്‍.. ഇപ്പോള്‍ പ്ളസ് വണ്ണില്‍ എത്തി നില്‍ക്കുന്നു..
ഇഴ പിരിയാത്ത കൂട്ടുകാര്‍.. ഒരുമിച്ചല്ലാതെ ആരും അവരെ കണ്ടിട്ടില്ല...അഞ്ചാം ക്ളാസ് മുതല്‍ ഒരുമിച്ച് പഠിച്ചവര്‍.. ഇപ്പോള്‍ പ്ളസ് വണ്ണില്‍ എത്തി നില്‍ക്കുന്നു..
അഞ്ചാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ പഠിച്ച സ്കൂളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു അവര്‍.. അധ്യാപകരുടെ കണ്ണിലുണ്ണികള്‍.. പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരേ പോലെ മികച്ചു നില്‍ക്കുന്നവര്‍..
പത്താം ക്ളാസില്‍ രണ്ട് പേര്‍ക്കും ഫുള്‍ എ പ്ളസ്. അതുകൊണ്ടു ഇഷ്ടമുള്ള സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
രണ്ട് പേരും ഒരേ സ്കൂളില്‍ത്തന്നെ ചേര്‍ന്നു.. അവിടെയും അവര്‍ എപ്പോളും ഒരുമിച്ചായിരുന്നു..
പുതിയ സ്കൂള് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല.
ക്ളാസ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ സീനിയേഴ്സ് റാഗിംഗ് തുടങ്ങിയിരുന്നൂ.
'നീയും അവനും എപ്പോളും എന്താ ഒരുമിച്ച്? അവനാരാ നിന്‍റെ?'
മാനസയോട് ചോദിച്ച അതേ ചോദ്യങ്ങള്‍ ശരണിനോടും ആവര്‍ത്തിക്കപ്പെട്ടു..
മാനസയോട് ചോദിച്ച അതേ ചോദ്യങ്ങള്‍ ശരണിനോടും ആവര്‍ത്തിക്കപ്പെട്ടു..
'ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാണ്. അഞ്ചാം ക്ളാസ് മുതല്‍ ഒരുമിച്ച് പഠിക്കുന്നവര്‍..ഒരേ പോലെ ചിന്തിക്കുന്നവര്‍.'
അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു..
പക്ഷേ ആരും അവരെ വിശ്വസിച്ചില്ല.. അവരുടെയുള്ളില്‍ പ്രണയം കുത്തിനിറക്കാനാണ് എല്ലാവരും ശ്രമിച്ചത്..അധ്യാപകര്‍ പോലും...
പ്രണയം ; അങ്ങനെയൊന്നിനെക്കുറിച്ച്
ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു അവര്‍..
പക്ഷേ ആരും അവരെ മനസ്സിലാക്കിയില്ല.. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലും ചില ബന്ധങ്ങളുണ്ട് എന്ന് ആരും ഓര്‍ത്തില്ല.
ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു അവര്‍..
പക്ഷേ ആരും അവരെ മനസ്സിലാക്കിയില്ല.. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലും ചില ബന്ധങ്ങളുണ്ട് എന്ന് ആരും ഓര്‍ത്തില്ല.
ദിവസങ്ങള്‍ കടന്നു പോകുന്തോറും കളിയാക്കലിന്‍റെ ശക്തി കൂടിക്കൂടി വന്നു.
സ്കൂളില്‍ കലോത്സവം നടക്കുന്ന ദിവസമായിരുന്നു അന്ന്. മാനസയും ശരണും ഒന്നിനും പങ്കെടുത്തില്ല..
ക്ളാസ് റൂമിലിരുന്ന് വെറുതേ സംസാരിക്കുകയായിരുന്നു അവര്‍..
ക്ളാസ് റൂമിലിരുന്ന് വെറുതേ സംസാരിക്കുകയായിരുന്നു അവര്‍..
പെട്ടെന്ന് പ്രിന്‍സിപ്പാളും കുറച്ച് അധ്യാപകരും അങ്ങോട്ട് കയറി വന്നു.
' എന്താ ഇവിടെ? നിങ്ങള്‍ക്ക് എന്താ ഇവിടെ കാര്യം?'
പ്രിന്‍സിപ്പാള്‍ ഗര്‍ജ്ജിച്ചു..
പ്രിന്‍സിപ്പാള്‍ ഗര്‍ജ്ജിച്ചു..
'സാര്‍ , ഞങ്ങള്‍ വെറുതേ സംസാരിച്ചിരിക്കുകയായിരുന്നു..'
ശരണ്‍ പറഞ്ഞു
ശരണ്‍ പറഞ്ഞു
'മറ്റാരുമില്ലാത്ത ക്ളാസ് റൂമില്‍ ഇരുന്നാണോ സംസാരം? '
' ഇവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം.. ഞങ്ങളും ഈ പ്രായം കഴിഞ്ഞു വന്നവരാ..'
' ഇവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം.. ഞങ്ങളും ഈ പ്രായം കഴിഞ്ഞു വന്നവരാ..'
മറ്റു അധ്യാപകരും പ്രിന്‍സിപ്പാളിനെ പിന്താങ്ങി.
ശരണും മാനസയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.
'നിങ്ങളുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്..രക്ഷിതാക്കള്‍ വരട്ടെ, എന്നിട്ടു തീരുമാനിക്കാം എന്തു വേണമെന്ന്.'.
പ്രിന്‍സിപ്പാള്‍ പറഞ്ഞു
അപ്പോഴേക്കും മാനസയുടെ അച്ഛന്‍ എത്തി. ടൗണില്‍ ഒരു ഷോപ്പ് നടത്തുന്നയാളായിരുന്നു അയാള്‍..
'എന്താടീ, പഠിക്കാനല്ലേ നിന്നെയൊക്കെ സ്കൂളില്‍ വിടുന്നത്? അല്ലാതെ അഴിഞ്ഞാടാനല്ല'..
അയാള്‍ മാനസയുടെ നേരെ ചീറി..
പേടിച്ചു പോയി അവള്‍.
പേടിച്ചു പോയി അവള്‍.
അയാള്‍ ശരണിനെ ദഹിപ്പിക്കുന്ന തരത്തില്‍ ഒരു നോട്ടം നോക്കി.
അവന്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..
'താനും മാനസയും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, എന്നിട്ടുമെന്താ എല്ലാരും ഇങ്ങനെ? '
ശരണ്‍ മനസ്സില്‍ വിചാരിച്ചു.
ശരണിന് അച്ഛനില്ല, അവന്‍റെ അമ്മയാണ് വന്നത്. ഒരു പാവം സ്ത്രീ.
പക്ഷേ അവര്‍ക്ക് ആ കുട്ടികളെ മനസ്സിലാകുമായിരുന്നു..
പക്ഷേ അവര്‍ക്ക് ആ കുട്ടികളെ മനസ്സിലാകുമായിരുന്നു..
പ്രിന്‍സിപ്പാളും അധ്യാപകരും രണ്ട് രക്ഷിതാക്കളുമായി സംസാരിച്ചു.
അപ്പോഴേക്കും കാര്യമറിഞ്ഞ് മറ്റു വിദ്യാര്‍ത്ഥികളും അവിടെയെത്തി..
എല്ലാവരുടെയും മുന്നില്‍ കുറ്റവാളികളെപ്പോലെ ശരണും മാനസയും.. അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..
എല്ലാവരുടെയും മുന്നില്‍ കുറ്റവാളികളെപ്പോലെ ശരണും മാനസയും.. അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..
ഇനിയൊരിക്കലും ഇങ്ങനെയുണ്ടാവില്ല എന്നു ഉറപ്പ് നല്‍കി മാനസയെ അവളുടെ അച്ഛന്‍ കൊണ്ടു പോയി..
'മേലില്‍ ആവര്‍ത്തിക്കരുത്',, എന്ന താക്കീതോടെ ശരണിനെയും അമ്മയ്ക്കൊപ്പം വിട്ടു..
'മേലില്‍ ആവര്‍ത്തിക്കരുത്',, എന്ന താക്കീതോടെ ശരണിനെയും അമ്മയ്ക്കൊപ്പം വിട്ടു..
'അമ്മേ'
ശരണ്‍ പതുക്കെ അമ്മയുടെ കെെയില്‍ പിടിച്ചു..
'വേണ്ട, മോന്‍ ഒന്നും പറയണ്ട..അമ്മയ്ക്കറിയാം നിങ്ങള്‍ രണ്ടാളും ഒരു തെറ്റും ചെയ്യില്ല എന്ന്..
എന്‍റെ മോന്‍ വിഷമിക്കരുത്'
എന്‍റെ മോന്‍ വിഷമിക്കരുത്'
അമ്മ ശരണിന്‍െറ നെറുകയില്‍ തലോടി..
പിറ്റേ ദിവസം മാനസയുടെ അച്ഛന്‍ അവളുടെ ടി.സി വാങ്ങാനായി സ്കൂളിലെത്തി. അവളുടെ അമ്മയുടെ നാട്ടിലുള്ള സ്കൂളിലേക്ക് അവളെ മാറ്റി ചേര്‍ക്കാനായിരുന്നു അയാളുടെ പരിപാടി.
തനിച്ചായിപ്പോയ ശരണ്‍ ആകെ അസ്വസ്ഥനായിരുന്നു. എല്ലാവരുടെയും മുന്നില്‍ അപമാനിതനായ അവന്‍ ആരുമായും കൂട്ടു കൂടിയില്ല.. പഠനത്തിലും പുറകോട്ടായി..
തന്‍റെ മകന്‍റെ തകര്‍ച്ച കണ്ട് കണ്ണ് നിറയ്ക്കാനേ അവന്‍റെ അമ്മയ്ക്ക് കഴിഞ്ഞുള്ളു.
തന്‍റെ മകന്‍റെ തകര്‍ച്ച കണ്ട് കണ്ണ് നിറയ്ക്കാനേ അവന്‍റെ അമ്മയ്ക്ക് കഴിഞ്ഞുള്ളു.
മാനസയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.. ആ വേര്‍പാട് അവള്‍ക്കും സഹിക്കാനായില്ല. പുതിയ സ്കൂളില്‍ അവള്‍ ഒറ്റപ്പെട്ടു നിന്നു..
വേണ്ടാത്ത തെറ്റിദ്ധാരണകൊണ്ട് രണ്ട് കുട്ടികളുടെ ഭാവി തകര്‍ത്തവര്‍ ഇതൊന്നും അറിഞ്ഞില്ല.. അഥവാ അറിഞ്ഞതായി നടിച്ചില്ല..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക