Slider

"ഞാനൊരു പ്രണയ കഥയെഴുതട്ടെ.."?

0
"പ്രണയമൊ അതൊക്കെ
പഴഞ്ചൻ ഏർപ്പാടല്ലേ..
ഇപ്പൊഴാർക്കാണ്
പ്രണയിക്കാൻ സമയം..
ഇനി അഥവാ പ്രണയിക്കുവാണേൽ തന്നെ ജാതി മതം ജോലി ഒക്കെ ഒത്തുകിട്ടുന്ന ഒരാളെ അന്വേഷിക്കണ്ടേ.."
"അതു ശരിയാ..
എന്നാ പ്രവാസത്തെക്കുറിച്ചായാലോ.."?
"അതും വിലപ്പോവുല്ല..
പണ്ടു പ്രവാസികളായവരൊക്കെ ഇപ്പൊ നാട്ടിലെ ബംഗാളികളുടെ അർബാബുമാരാണ്..
പിന്നെന്താന്നു വച്ചാ അധികം കഷ്ടപ്പെടാത്തവരാണ് കഷ്ടപ്പാടിനെപ്പറ്റി കഥകളെഴുതുന്നതു..
ശരിക്കും കഷ്ടപ്പെടുന്നവർക്ക് അതിനൊന്നും സമയമില്ല
മുത്തെ.."
"അപ്പൊ പിന്നെ
എന്തെഴുതുമെടാ..
ഉമ്മാനെ കുറിച്ചായാലോ.."?
"ബെസ്റ്റ്..
ഉമ്മാന്നൊക്കെ പറയുമ്പോൾ അടുപ്പിലൂതി കണ്ണൊക്കെ ചുവന്നൊരു രൂപമല്ലെ മനസ്സിൽ..
കോന്തലക്കെട്ടിലെ മുഷിഞ്ഞ നോട്ടുകൾക്കു പോലും ഉമ്മാന്റെ മണമാവും..
എന്നാലിപ്പോ അടുപ്പുണ്ടോടാ ഊതാൻ..
കോന്തലക്കെട്ടുമില്ല..
പകരം എല്ലാരും മാക്സിയും ചുരിദാറുമൊക്കെയാക്കി..
പണ്ടൊക്കെ വീട്ടിലെത്താൻ വൈകിയാൽ ഉറക്കൊഴിച്ചു കാത്തിരിക്കുന്ന ഒരുമ്മയുണ്ടാവും ഒട്ടുമിക്ക വീടുകളിലും..
ഇന്നതാണോ അവസ്ഥ..
വൈകുന്നുണ്ടേൽ ഉമ്മാക്കു വാട്സാപ്പിൽ ഒരു വോയിസ് മെസ്സേജ്‌..
അതു കണ്ടില്ലെങ്കിൽ ഉമ്മ മെസ്സേജ് അയച്ചു പറയും
'നീ വരുമ്പൊ മിസ്കാൾ അടിക്കു എനിക്കുറക്കം വരുന്നൂ'ന്നു.."
"അതു സത്യം..
എനിക്കെന്നും വോയിസ് അയക്കാനെ നേരമുള്ളൂ.."
"അതാണു ...
മാറിയകാലത്തിനൊപ്പം
ചിന്തിച്ചു തുടങ്ങണം.."
"എന്നാ നീ പറ
എന്തെഴുതണമെന്നു.."?
"എഴുതാനുള്ള
വിഷയത്തിനാണോ പഞ്ഞം..
നീ അവിഹിതമെഴുതു..
ഭർത്താവിനെ ചതിച്ചു കാമുകന് കിടക്കവിരിച്ചു കൊടുക്കുന്ന
ഭാര്യ..
സ്വന്തം സുഖത്തിനായി കുടുംബത്തെ വഞ്ചിച്ചു മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടാക്കുന്ന ഭർത്താവ്‌..
തുടങ്ങി ഊഹാപോഹങ്ങൾ ഭാവനയിൽ കലർത്തി വെച്ചുകാച്ചു..
പോസ്റ്റിനു വെച്ചടി വച്ചടി കയറ്റമായിരിക്കും.."
"എടാ ഒന്നോരണ്ടൊ പേരങ്ങിനൊക്കെ ഉണ്ടാവുമെന്ന് വെച്ചു എല്ലാവരും അങ്ങിനെയാണ് എന്നൊക്കെ പറയുന്നതു ശരിയാണോ.."
"ഒരിക്കലുമല്ല..
പക്ഷേ എന്നുതൊട്ടോ നമ്മുടെ അഭിരുചികൾ മാറിത്തുടങ്ങി മുത്തെ..
ഇപ്പൊ നമുക്കു കേൾക്കാനിഷ്ടം ഇതൊക്കെയാണു..
അവിഹിതം, ഒളിച്ചോട്ടം, അനാശ്യാസം, പീഡനം എന്നൊക്കെയുള്ള വാക്കുകൾ സുപരിചിതമാണ് നമുക്കിന്നു..
അതുവെച്ചൊരു വാർത്ത പത്രത്തിലോ ടീവിയിലോ വന്നാലത്‌ ആവേശത്തൊടെ വായിക്കുന്നവരുടെ നാടായി മാറി നമ്മുടേത്..
അവർക്കു കൊടുക്കാൻ ഇതല്ലേ നല്ലതു.."
"അപ്പൊ എഴുതാം ല്ലെ.."?
"എഴുത് ഇതൊക്കെ വായിച്ചു മടുക്കുംവരെ..
നമുക്കെന്നോ കൈവിട്ടുപോയ പൈതൃകവും സംസ്കാരവും തിരികെ മടങ്ങിയെത്തും വരെ.."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo