ഞാൻ മായ.
മായ രാജഗോപാൽ എന്ന പേര് ചിലർക്കെങ്കിലും ഓർമ്മ കാണും.
ഇന്നേക്ക് ഒരു വർഷം മുമ്പത്തെ ഒരു പ്രണയ കഥയിലെ നായികയായിരുന്നു ഞാൻ. ഒറ്റ ദിവസം കൊണ്ട് പ്രണയവും ഒളിച്ചോട്ടവും വിവാഹവും. സാമൂഹ്യ മാധ്യമങ്ങളിലെ സദാചാരപാലകരുടെ സമ്മാനങ്ങൾ.

ഒരു വർഷത്തിനു ശേഷം എന്തിനാണിങ്ങനെ ഒരു പോസ്റ്റ് എന്നാവാം പലരും ചിന്തിക്കുന്നത്. എനിക്ക് പറയാനുള്ളത് ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി. എല്ലാം ആരംഭിച്ചിടത്തു തന്നെയാവട്ടെ ഇതും .
അപമാനത്തിന്റേയും ഒറ്റപ്പെടലിന്റേയും തീച്ചൂളയിൽ ഉരുകിയിരുന്ന ദിവസങ്ങളിൽ ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചിരുന്നു, ഒരു ദിവസം കൊണ്ട് ഇത്രയും അനുഭവിക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് " .
എനിക്ക് ഒരുത്തരമേ കിട്ടിയുള്ളൂ. ഒറ്റ നോട്ടത്തിൽ നിരുപദ്രവമെന്ന് തോന്നിക്കുന്ന ഒരു ചെറിയ തെറ്റ്. ആ തെറ്റോടെയാണ്, ആ ദിവസം ആരംഭിച്ചത്.
പനി മുഴുവൻ വിട്ടുമാറാതെ ക്ലാസ്സിൽ പോകേണ്ടെന്നു പറഞ്ഞ അമ്മയുടെ വാക്ക് ഞാൻ ധിക്കരിച്ചു.

എനിക്ക് എന്റേതായ കാരണങ്ങളുണ്ടായിരുന്നു. അവസാന വർഷ പരീക്ഷക്കു മുൻപ് സ്റ്റഡിലീവ് തുടങ്ങാറായി. ഇനി ക്ലാസ്സുകൾ എതാനും ദിവസങ്ങൾ മാത്രം. കൂട്ടുകാരോടെത്ത് ഇനി കിട്ടുന്ന ദിവസങ്ങളും വിരലിലെണ്ണാവുന്നതേയുള്ളൂ . പരീക്ഷ കഴിഞ്ഞാൽ ഉടനെയാണ് വിവാഹം. അതിനു ശേഷം ഇപ്പോഴത്തെ പോലെ കൂട്ടുകാരോടൊത്ത് അടിച്ച് പൊളിക്കാൻ പറ്റുമോ? ആന്റിബയോട്ടിക്സ് എടുക്കുന്നുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല... അങ്ങനെ പോയി എന്റെ ന്യായീകരണങ്ങൾ.
എന്നാൽ പിന്നെ ഏട്ടന്റെ കൂടെ പോയാൽ മതിയെന്നായി അമ്മ. ഏട്ടനെ കാത്തിരുന്നു സാധാരണ പോകുന്ന ബസ് വിട്ടു പോയി. ഇനിയും വൈകിയാൻ ഫസ്റ്റ് അവർ മിസ് ആവും. അതു കൊണ്ട് ഏട്ടനെ കാക്കാതെ അടുത്ത ബസിൽ പോകാനായി ഇറങ്ങി.
തിരക്കിട്ടു നടക്കുമ്പോഴും ഒന്നു തിരിഞ്ഞു നോക്കണമെന്ന് തോന്നി. അമ്മ അപ്പോഴും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. ആ വീട്ടിലേക്ക് ഇനി തിരികെ വരില്ലെന്ന് അപ്പോൾ ഞാനറിഞ്ഞില്ലല്ലോ.
തിങ്കളാഴ്ചയായതു കൊണ്ടാവാം ബസിൽ നല്ല തിരക്കുണ്ടായിരുന്നു. തിരക്കും ചൂടും പിന്നെ പെർഫ്യൂമും വിയർപ്പും ചേർന്ന ഒരു അസുഖകരമായ മണവും. മരുന്നു കഴിച്ച് പിടിച്ച് നിർത്തിയ തലവേദന കെട്ടും പൊട്ടിച്ച് പുറത്തുചാടി. അമ്മയെ അനുസരിച്ച് വീട്ടിലിരുന്നാൽ മതിയായിരുന്നു എന്നപ്പോൾ തോന്നി.
അധികം കഴിഞ്ഞില്ല നെറ്റിയിൽ വിയർപ്പ് പൊടിയുന്നതും ശരീരത്തിനു ഭാരം ചോരുന്നപോലേയും തോന്നിയോ?
മുഖത്താരോ വെള്ളം തളിക്കുന്നുണ്ടോ? ആരോ എന്നെ വിളിക്കുന്നുണ്ടോ?
കണ്ണ് തുറന്നപ്പോൾ ഒരു സീറ്റിൽ കിടക്കു ക യാ ണ്. ചുറ്റും ഒരുപാട് പരിചയമില്ലാത്ത മുഖങ്ങൾ. ബസ് നിർത്തിയിരിക്കുകയാണ്.
ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്.
എഴുന്നേറ്റിരിക്കാൻ ശ്രമിച്ചപ്പോൾ രണ്ട് കൈകൾ തന്നെ താങ്ങിയിരുന്നു.

"മായ യ്ക്ക് എഴുന്നേൽക്കാമോ?"
അജിത്തേട്ടനാണ്. ഏട്ടന്റെ കൂട്ടുകാരൻ.
ഒന്നും പറയാൻ കഴിഞ്ഞില്ല. തൊണ്ടയെല്ലാം വല്ലാതെ വരണ്ടിരുന്നു.
" വരൂ ഞാൻ വീട്ടിൽ കൊണ്ടു വിടാം ".
ബസിൽ നിന്ന് ഒരു വിധത്തിൽ ഇറങ്ങിയതേയുള്ളൂ. പെട്ടെന്ന് വായിൽ കയ്പുരസം നിറഞ്ഞതും താഴത്തെ പാടത്തേക്ക് ഛർദിച്ചു. അപ്പോഴും അജിത്തേട്ടൻ എന്നെ താങ്ങി പിടിച്ചിരുന്നു.
ഞങ്ങളെ കടന്നു പോയ ബസിനള്ളിൽ മിന്നാമിനുങ്ങുകൾ പറന്നു നടക്കുന്നുണ്ടായിരുന്നോ?

"പനിയുണ്ടോ?കുടിക്കാനെന്തെകിലും വേണോ?"
" ഉം. തൊണ്ട വരളുന്നു. പനീടെ മരുന്നും കഴിക്കണം."
" എന്നാൽ വാ. ചാവടിയിൽ പോവാം."
കൂട്ടുകാരുമൊത്ത് പലവട്ടം പോയിട്ടുണ്ട്. സാധാരണ വൈകുന്നേരങ്ങളാൻ യുവമിഥുനങ്ങളുടെ താവളമാണെന്നറിയാം. അന്ന് കാലത്ത് രണ്ട് ടേബിളുകളൊഴിച്ചാൽ വേറെ ആരുമുണ്ടായില്ല.
കൂട്ടുകാരുമൊത്ത് പലവട്ടം പോയിട്ടുണ്ട്. സാധാരണ വൈകുന്നേരങ്ങളാൻ യുവമിഥുനങ്ങളുടെ താവളമാണെന്നറിയാം. അന്ന് കാലത്ത് രണ്ട് ടേബിളുകളൊഴിച്ചാൽ വേറെ ആരുമുണ്ടായില്ല.
''ഏട്ടനോട് ഞാനിവിടെ വരാൻ പറയാം. അജിത്തേട്ടൻ ഇനിയും ബുദ്ധിമുട്ടേണ്ട."
ഏട്ടന്റെ അടുത്ത സുഹൃത്താണെങ്കിലും വലിയ പരിചയമില്ലായിരുന്നു അജിത്തേട്ടനെ. ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് ജോലിയെന്നറിയാം. പിന്നെ നീനയെന്ന പെൺകുട്ടിയുമായുള്ള പ്രണയവും. ഒട്ടും പരിചയമില്ലാത്ത ഒരാളോടൊപ്പം ഇവിടെ ഇരിക്കാനൊരു ചമ്മൽ.

" കെട്ടിക്കാറായ പെണ്ണുള്ള വീടാണ് കുട്ടാ. നിന്റെ ചങ്ങാത്യോള് ഇങ്ങനെ വരണത് ശരീല്ലാട്ടോ." അച്ഛമ്മക്കെന്നും പരാതിയായിരുന്നു. ഏട്ടൻ ചിരിക്കും.
ആരെങ്കിലും വന്നാലോ അച്ഛമ്മ എനിക്ക് കാവലായി കൂടെയുണ്ടാവും.
ആരെങ്കിലും വന്നാലോ അച്ഛമ്മ എനിക്ക് കാവലായി കൂടെയുണ്ടാവും.
എന്റെ നിശ്ചയത്തിന്റെ അന്നാണ് ഏട്ടൻ അച്ഛമ്മക്ക് മറുപടി കൊടുത്തത്. അന്ന് ല്ലാത്തിനും ഏട്ടന്ന് സഹായമായി ഒത്തിരി പേരുണ്ടായിരുന്നു, അജിത്തേട്ടനടക്കം.
'' എന്നേ കൊണ്ടൊറ്റക്ക് നടക്കുന്ന കാര്യായിരുന്നോ അച്ഛമ്മേ ? എല്ലാരും കൂടെ ഭംഗ്യാക്കി തന്നില്ലെ എല്ലാം?
ഇനി കല്യാണം വരട്ടെ. കാണിച്ച് തരാം ബാക്കി."
ഇനി കല്യാണം വരട്ടെ. കാണിച്ച് തരാം ബാക്കി."
''ഏട്ടനെ വിളിച്ചിട്ട് റേഞ്ചില്ല. ഞാൻ മെസേജ് ചെയ്തിട്ടുണ്ട്. " അജിത്തേട്ടൻ കേട്ടില്ലന്ന് തോന്നുന്നു. ഫോണിൽ തന്നെ നോക്കിയിരിക്കുകയാണ്. വാട്ട്സപ്പിലും ഫേസ്ബുക്കിലും നോട്ടിഫിക്കേഷൻ വരുന്ന ത് ഫോണിന്റെ വിറയലിൽ അറിയുന്നുണ്ടായിരുന്നു. പക്ഷേ നോക്കാൻ തോന്നിയില്ല. ക്ലാസ്സിൽ എത്താത്തതു കൊണ്ടുള്ള അന്വേഷണങ്ങളാവാം.
ചാവടിയിൽ സാധാരണ വൈകുന്നേരങ്ങളിലാണ് വരാണ്. കാലത്തിത്ര തിരക്ക് കാണുമെന്ന് പ്രതീക്ഷിച്ചില്ല. പെട്ടെന്നാണ് എല്ലാ ടേബിളും നിറഞ്ഞത്.
ഓർഡർ ചെയ്ത കാപ്പി വരുന്നതിനും മുമ്പേ തലവേദന തിരികെ എത്തി. കാപ്പിയോടൊപ്പം ടാബ്ലറ്റും കഴിച്ച് മേശയിൽ തലവെച്ചു കിടന്നു. പനി കൂടിയെന്ന് തോന്നുന്നു. ചുറ്റും വീണ്ടും മിന്നാമിനുങ്ങുകളെ കാണുന്നതെന്തേ?
ഓർഡർ ചെയ്ത കാപ്പി വരുന്നതിനും മുമ്പേ തലവേദന തിരികെ എത്തി. കാപ്പിയോടൊപ്പം ടാബ്ലറ്റും കഴിച്ച് മേശയിൽ തലവെച്ചു കിടന്നു. പനി കൂടിയെന്ന് തോന്നുന്നു. ചുറ്റും വീണ്ടും മിന്നാമിനുങ്ങുകളെ കാണുന്നതെന്തേ?
ആരോ ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്. ഹോസ്പിറ്റലിലാണെന്നും അജിത്തേട്ടൻ ആരോടോ ഫോണിൽ സംസാരിച്ചതാണെന്നും മനസ്സിലാക്കാൻ പിന്നേയും സമയമെടുത്തു.
ചാവടിയിലെ മേശയിൽ നിന്ന് ഓർമ്മയില്ലാതെ താഴേക്ക് വീണു പോയിരുന്നു. പനിയുള്ളപ്പോൾ വിശ്രമിക്കാതെയിരുന്നതും ഡിഹൈഡ്രേഷനും കൊണ്ടാണ് തളർന്ന് വീണതാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഡ്രിപ് തീർന്നാൽ വീണ്ടും ഡോക്ടറെ കണ്ട് കുഴപ്പമൊന്നുമില്ലെന്നുറപ്പായാൽ വീട്ടിൽ പോകാം.
പക്ഷെ ഇതെല്ലാം എന്നോട് പറയുമ്പോഴും എന്റെ മുഖത്തു നോക്കാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി.
"ഞാനൊരു ശല്യമായല്ലെ ? ഞാൻ കാരണം ഇന്ന് ജോലിക്ക് പോകാൻ പറ്റിയില്ലല്ലേ? അതാണോ ഇത്രയ്ക്കും ദേഷ്യം?"

"മായയോട് എനിക്കെന്തിനാണ് ദേഷ്യം? ആ അവസ്ഥയിൽ തന്നെ സഹായിക്കാൻ തീരുമാനിച്ചത് ഞാനല്ലേ? പക്ഷെ അത് ഇങ്ങനെയാകുമെന്ന് ഞാനും കരുതിയില്ല. തന്നോടെങ്ങനെ മാപ്പ് പറയണമെന്ന് പോലും എനിക്കറിയില്ല."
"എന്തൊക്കെയാണീ പറയുന്നത് ? എന്നോടെന്തിനാണ് മാപ്പ് പറയുന്നത്?"
"മായേടെ ഫോണിൽ ചാർജ്ജ് ഉണ്ടോ? ഫേസ്ബുക്കൊന്ന് തുറന്നു നോക്കിക്കോളൂ. കാര്യം മനസ്സിലാവും"
മുഖപുസ്തകം തുറന്നു നോക്കിയിട്ടും മനസ്സിലായില്ല. മനസ്സിലാവുന്ന കാര്യങ്ങളായിരുന്നില്ല അവിടെ കണ്ടത്.
"വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ സഹോദരന്റെ സുഹൃത്തിനൊപ്പം ചാവടിയിൽ സല്ലപിച്ചിരിക്കുന്ന ഇവൾക്ക് എത്ര ലൈക്ക് " .കൂടെ ചാവടിയിലിരിക്കുന്ന ഞങ്ങളുടെ ഫോട്ടോയും. അതായിരുന്നു തുടക്കം. ലൈക്കും കമന്റുകളും ഷെയറുകളും.
"പെൺകുട്ടിക്കുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക് "
"വിവാഹപ്രായമായ സഹോദരിമാരുള്ളവർക്ക് ഒരു താക്കീത് " എനിങ്ങനെ പോകുന്നു റിപോസ്റ്റുകൾ.
ഞങ്ങൾ രണ്ടു പേരുടേയും പേരുകൾ ടാഗ് ചെയ്തതു കാരണം എല്ലാം കാണാമായിരുന്നു.
"വിവാഹപ്രായമായ സഹോദരിമാരുള്ളവർക്ക് ഒരു താക്കീത് " എനിങ്ങനെ പോകുന്നു റിപോസ്റ്റുകൾ.
ഞങ്ങൾ രണ്ടു പേരുടേയും പേരുകൾ ടാഗ് ചെയ്തതു കാരണം എല്ലാം കാണാമായിരുന്നു.
എന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു അജിത്തേട്ടനെന്നും നിശ്ചയം കഴിഞ്ഞതിനാൽ ഇനി വീട്ടിൽ വച്ച് കാണാൻ പറ്റാത്തത് കൊണ്ടാണ് പുറത്ത് വച്ച് കാണുന്നതെന്ന് ഒരു അടുത്ത സുഹൃത്തിന്റെ കമന്റ്.
ആഘോഷങ്ങൾ വൈറലായി തുടരുകയാണ്.
സുഹൃത്തിനെപിന്നിൽ നിന്നു കുത്തുന്ന ദുഷ്ടനായി അജിത്തേട്ടനും
കലമുടച്ച മിണ്ടാപ്പൂച്ചയായി ഞാനും.
സുഹൃത്തിനെപിന്നിൽ നിന്നു കുത്തുന്ന ദുഷ്ടനായി അജിത്തേട്ടനും
കലമുടച്ച മിണ്ടാപ്പൂച്ചയായി ഞാനും.
റോഡരികിൽ നിന്ന് ഛർദിക്കുന്ന എന്നെ അജിത്തേട്ടൻ താങ്ങിപ്പിടിച്ചിരിക്കുന്നതും
ചാവടിയിലെ മേശമേൽ തല വച്ച് കിടക്കുന്നതും ഹോസ്പിറ്റലിലേക്ക് കയറന്നതും എല്ലാം ഫോട്ടോയടക്കം ഉണ്ട് കമന്റായും തുടർ പോസ്റ്റുകളായും.
ചാവടിയിലെ മേശമേൽ തല വച്ച് കിടക്കുന്നതും ഹോസ്പിറ്റലിലേക്ക് കയറന്നതും എല്ലാം ഫോട്ടോയടക്കം ഉണ്ട് കമന്റായും തുടർ പോസ്റ്റുകളായും.
''അജിത്തേട്ടാ, എന്താ ഇതൊക്കെ ഇങ്ങനെ?"
"അറിയില്ല. കാണുന്നത് നേരാണോ നുണയാണോന്ന് ആരും നോക്കില്ല. ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാലിവർക്കെന്താ ? കാണുന്നതെല്ലാം ഷെയർ ചെയ്തു സാമൂഹ്യസേവനം നടത്തുകയല്ലേ? നഷ്ടങ്ങൾ നമുക്ക് മാത്രമാണ് മായേ "
കൂടുതൽ കാണാൻ ശക്തിയില്ലാത്തത് കൊണ്ട് അകൗണ്ട് തന്നെ ഡിയാക്റ്റിവേറ്റ് ചെയ്തു.
"വീട്ടിലറിഞ്ഞു കാണോ?"
"മഹി എന്തായാലും കണ്ടു കാണും. അവനാണേ വിളിച്ചിട്ട് എടുക്കുന്നുമില്ല."
വീട്ടിലറിഞ്ഞു കഴിഞ്ഞൂ ന്ന് വിളിച്ചപ്പോഴേ മനസ്സായി. അമ്മയാണ് ഫോണെടുത്തത് .
" ഇതിനാണോ നീ ഞാൻ പറഞ്ഞത് കേൾക്കാതെ കാലത്ത് കോളേജിലേക്ക് എന്നും പറഞ്ഞ്......" അമ്മ തേങ്ങുന്നത് കേൾക്കാമായിരുന്നു.
" എല്ലാം കള്ളമാണമ്മേ . ഞാൻ വീട്ടിലേക്ക് വരാണ്"
" എല്ലാം കള്ളമാണമ്മേ . ഞാൻ വീട്ടിലേക്ക് വരാണ്"
പക്ഷെ മറുപടി പറഞ്ഞത് അപ്പച്ചിയാണ്.
"മനുഷ്യനെ നാണം കെടുത്തീട്ട് എന്തിനാടീ ഇനി ഇങ്ങോട്ടെഴുന്നള്ളുന്നത് . ഇനിയീ പടി കേറി പോവരുത്."
"അപ്പച്ചീ , അമ്മയെവിടെ?അച്ഛൻ... "
" അച്ഛന്റെ തീരുമാനം തന്നെയാ ഞാൻ പറഞ്ഞെ. പിന്നെ ഇനി ഈ കല്യാണത്തിന് താത്പര്യമില്ലാന്ന് പറഞ്ഞ് ഹരീടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു.....
പിന്നേയും അപ്പച്ചി എന്തൊക്കയോ പറഞ്ഞു. ഒന്നും കേട്ടില്ല. തലക്കകത്ത് എന്തൊക്കയോ പൊട്ടിച്ചിതറുകയാണ്.

അജിത്തേട്ടനും ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. നേരെന്ത് നുണയെന്ത് എന്നെല്ലാം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അമ്മയോടാണോ? അതോ നീനയോടോ?
ഒന്നും പറയാൻ പറ്റാതെ, ഒന്നും ചിന്തിക്കാൻ പോലും പറ്റാതെ കുറെ നിമിഷങ്ങൾ. ഇനി എന്ത് ചെയ്യണമെന്ന്
അറിയില്ല.
അറിയില്ല.
ഫോൺ റിങ്ങ് ചെയ്ത നേരത്ത് ഡിസ്പ്ലേയിൽ മഹേഷ് എന്ന പേര് കണ്ടപ്പോൾ പകുതി സങ്കടം അലിഞ്ഞില്ലാതായി.
ഏട്ടാ എന്ന് വിളിച്ചാണ് ഫോൺ അറ്റൻഡ് ചെയ്തത്. ബസിൽ വച്ച് തല ചുറ്റി വീണതു മുതൽ എല്ലാം പറഞ്ഞു. അവനെവിടെ എന്ന് മാത്രം ചോദിച്ചു. പിന്നെ അജിത്തേട്ടനോട് എന്നേയും കൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്താൻ പറഞ്ഞാണു ഏട്ടൻ സംസാരം അവസാനിപ്പിച്ചത്.'

ഡിസ്ചാർജായ ഉടനെ ആദ്യം കിട്ടിയ ഓട്ടോറിക്ഷയിൽ തന്നെ വീട്ടിലേക്ക് പുറപ്പെട്ടു. ഏട്ടൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞത് കൊണ്ട് വീട്ടിലെ പ്രശ്നങ്ങൾ തീർന്നെന്നു തന്നെ കരുതി.
പക്ഷെ വിധി ഞങ്ങൾക്കായി കാത്തു വച്ചിരുന്നത് മറ്റൊന്നായിരന്നു. ഞങ്ങൾ രണ്ടു പേരും സ്വപ്നത്തിൽ പോലും കരുതാത്ത ഒരു സമ്മാനം.
അച്ഛൻ വീട്ടിൽ കയറ്റില്ലെന്ന് അപ്പച്ചി പറഞ്ഞെങ്കിലും ഏട്ടൻ കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടായിരുന്നു വീട്ടിലേക്ക് പോകുമ്പോൾ.
പക്ഷെ വീടെത്തുന്നതിന് മുമ്പേ കാര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറായി നിന്ന അടുത്ത സംഘം ഞങ്ങളെ വഴിയിൽ തടഞ്ഞു നിറുത്തി.
മുന്നിൽ തന്നെ ജോബിച്ചായനാണ്. നാട്ടിലെ സദാചാര കമ്മിറ്റിയുടെ തലവൻ.
കൂടി നിന്നവരിൽ ചിലരെ അറിയാം.
അജിത്തേട്ടൻ അവരോട് സംസാരിക്കാനായി ഓട്ടോയിൽ നിന്നിറങ്ങി.
മുന്നിൽ തന്നെ ജോബിച്ചായനാണ്. നാട്ടിലെ സദാചാര കമ്മിറ്റിയുടെ തലവൻ.
കൂടി നിന്നവരിൽ ചിലരെ അറിയാം.
അജിത്തേട്ടൻ അവരോട് സംസാരിക്കാനായി ഓട്ടോയിൽ നിന്നിറങ്ങി.
" നിങ്ങൾ അറിഞ്ഞതെല്ലാം കള്ളമാണ്. മായയ്ക്ക് തീരെ സുഖമില്ല. അവളെ ഞാനൊന്ന് വീട്ടിലെത്തിച്ചോട്ടെ "
" കോളേജിലേക്ക് എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഒരസുഖവും ഉണ്ടായില്ലല്ലോ? എന്നിട്ട് ആ കുട്ടി ഇത്രേം നേരം നിന്റെ കൂടെയായിരുന്നില്ലേ? എന്നിട്ടവനൊരു നല്ല പിള്ള ചമയുന്നു. അവളേയും കൊണ്ട് ആശുപത്രിയിൽ പോയതും നാലഞ്ച് മണിക്കൂർ കഴിഞ്ഞിറങ്ങിയതും ഒക്കെ ഞങ്ങളറിഞ്ഞു. നീ മിടുക്കൻ തന്നെ. " അച്ചായനാണ് സംസാരിക്കുന്നത്.
"നിങ്ങൾ ഓട്ടോ വിട് . ആ കുട്ടി പോയ്കോട്ടെ. നിങ്ങൾക്കെന്നെയല്ലെ വേണ്ടൂ"
''പോരല്ലോ . നിങ്ങളെ രണ്ടിനേം വേണം "
" അവൾക്ക് സുഖമില്ല. "
"എന്തസുഖം? നീയായിട്ട് ഉണ്ടാക്കിയത് നീ തന്നെ അവസാനിപ്പിച്ച് കൊടുത്തില്ലേ?"
" ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ? എല്ലാം കള്ളമാണ്. മഹിയുടെ അനിയത്തി എനിക്കും അനിയത്തിയാണ്. അങ്ങനെ ആണ് .അവൾക്ക് ഞാനും. നിങ്ങൾ തെറ്റിദ്ധരിച്ചതാണ്."
" പ്രശ്നങ്ങൾ അവിടെയൊന്നും തീരുന്നില്ല അജീ. " കൃഷ്ണേട്ടനാണ്. അച്ഛന്റെ ഒരു അകന്ന ബന്ധു.
"ഞാൻ മായയുടെ വീട്ടിൽ പോയിരുന്നു. ആ പയ്യന്റെ വീട്ടുകാർ കല്യാണത്തീന്ന് പിന്മാറിയത്രെ. ഇവളെ ഇനിയങ്ങോട്ട് കയറ്റില്ലാന്നും പറഞ്ഞു ഇവളുടെ അച്ഛൻ. ആരേയും കാണാൻ കൂട്ടാക്കാതെ അകത്ത് തന്നെ ഇരിപ്പാണ്. രാജേട്ടനെ ഞാനാദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്."
അജിത്തേട്ടൻ തിരിഞ്ഞെന്നെ നോക്കി. കേട്ടത് നേരാണോന്ന് എന്നോട് ചോദിക്കും പോലെ .അപ്പച്ചി പറഞ്ഞത് ഞാൻ അജിത്തേട്ടനോട് പറഞ്ഞിരുന്നില്ല. തലയൊന്നനക്കി സമ്മതിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
" എന്തായാലും നീ കാരണം ദേ ഇവള് വഴിയാധാരമായി. ഇനി ഞങ്ങള് പറയണത് കേൾക്ക് . നീ വാ അജിത്തേ. ഈ ഓട്ടോയിൽ തന്നെ പോകാം." അച്ചായനും ഓട്ടോയിൽ തന്നെ കയറാനായി വന്നു.
"മഹിയാണ് പറഞ്ഞത് മായയെ വീട്ടിലെത്തിക്കാനാണ്. എനിക്കതേ ചെയ്യാനുള്ളു.."
കൃഷ്ണേട്ടനാണ് അതിനും മറുപടി പറഞ്ഞത്.
"ആ കൊച്ചൻ കുറേ ശ്രമിച്ചതാണ്. പക്ഷെ അവരുടെ അച്ഛൻ സമ്മതിക്കുന്നില്ല. നാട് മുഴുവൻ പാട്ടായില്ലേ? ഇതിനും വലിയ നാണക്കേട് വരാനുണ്ടോ? അച്ഛന്റെ അമ്മയും മഹിയെ ചീത്ത പറയുന്നുണ്ടായിരുന്നു. കൂട്ടുകാരെ വീട്ടിൽ കൊണ്ടുവരുന്നതിന്. ഇനിയങ്ങോട്ട് പോയിട്ട് കാര്യമൊന്നുമില്ല."

" നീ അജിത്തിന്റെ അമ്മേ നേം കൂട്ടി അങ്ങ് വന്നേരെ . വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഈ കുട്ടീടെ വീട്ടില്... അറിയിച്ചോളൂ അതാ ശരി. എന്നിട്ടങ്ങോട്ട് പോരെ. പിന്നെ ഞങ്ങളാരേം കാത്ത് നിൽക്കില്ലാട്ടോ . കാര്യങ്ങള് ശരിയായാ ഞങ്ങൾ ഇതങ്ങട് നടത്തും "
അപ്പോൾ അച്ചായന്റെ മുഖത്ത് വന്ന ചിരി കണ്ടപ്പോൾ പേടിയും അറപ്പും തോന്നി
അപ്പോൾ അച്ചായന്റെ മുഖത്ത് വന്ന ചിരി കണ്ടപ്പോൾ പേടിയും അറപ്പും തോന്നി
അജിത്തേട്ടനെ കൈയിൽ പിടിച്ച് ഓട്ടോയിൽ കയറ്റിയത് അച്ചായനായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കാൻ തോന്നിയില്ല. ഉത്തരം ഞാൻ ഭയപ്പെടുന്നത് തന്നെയാണെങ്കിലോ?
"പോലീസിൽ പരാതിപ്പെട്ടാലോ?" സ്വരം വളരെ താഴ്ത്തിയാണ് ഞാനത് ചോദിച്ചത് .എന്നിട്ടും ഉത്തരം തന്നത് അച്ചായായിരുന്നു.
" അവിടേം കാണണ്ടോരെയൊക്കെ ഞങ്ങൾ നല്ല പോലെ കണ്ടിട്ടുണ്ട്. മക്കള് ആ ഫോണുകൾ ഇങ്ങോട്ടെടുത്തോ. ഇനീം ദുർബുദ്ധികളൊന്നും തോന്നണ്ടാ ".
"മായക്കെന്നോട് ദേഷ്യമുണ്ടോ? ഇങ്ങനെയൊക്കെ വരുമെന്ന് കരുതിയില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്നെനിക്കറിയില്ല."
" എന്നെ ഒറ്റയ്ക്കാക്കി രക്ഷപ്പെടാമായിരുന്നില്ലേ? ചെയ്തില്ലല്ലോ. അതിന് നന്ദി മാത്രമേയുള്ളൂ. എന്നെ സഹായിച്ചതിനാണ് ഇതെല്ലാം കേൾക്കുന്നത്. നീന? ആ ചേച്ചിയെ വിളിച്ചിരുന്നോ?"
" അവളെല്ലാം വിശ്വസിച്ചിരിക്കുകയാണ്. ഇനി കാണണ്ടെന്ന് പറഞ്ഞു."
" അല്ലെങ്കിലും ആ വെള്ളം വാങ്ങി വെച്ചേരെ അജിത്തേ. ആ പെണ്ണിന്റെ അമ്മാച്ചനാ ഇനി ഇന്നത്തെ പരിപാടികളുടെ സ്പോൺസർ. നിങ്ങടെ ഇഷ്ടം പൊളിക്കാൻ കിട്ടിയ അവസരം അവരു് നന്നായി മുതലാക്കി. " അച്ചായൻ കാര്യങ്ങൾ വിശദമാക്കി.
" അജിത്തിനെ സ്കെച്ചിടാൻ ആളെ വിട്ടത് നീനയുടെ അമ്മാച്ചനാണ്. അവരാണ് കാപ്പി കുടിക്കുന്ന നിങ്ങളുടെ ഫോട്ടോ അയച്ച് കൊടുത്തത്. ഇവനെ തല്ലിയാൽ ചിലപ്പോൾ അതോടെ ആ പെങ്കൊച്ച് ഇവന്റെ കൂടെയങ്ങ് പോകും. അതിനും നല്ലത് ആ ഫോട്ടോ ഫേസ് ബുക്കിലിടുന്നതാണെന്ന് അവളുടെ ആങ്ങള നോബിളാണ് പറഞ്ഞത്. സംഗതി ഏറ്റു."
''നാട്ടുകാരു മൊത്തം ക്യാമറയും കൊണ്ട് നടക്കല്ലിയോ ഇപ്പോൾ. ആരോ മായ ഛർദ്ധിക്കുന്ന ഫോട്ടോ മറുപടിയായി കൊടുത്തു. അതും കൂടെ ചേർത്ത് പുതിയ പോസ്റ്റാക്കി. പഴയത് കളഞ്ഞു.
''നാട്ടുകാരു മൊത്തം ക്യാമറയും കൊണ്ട് നടക്കല്ലിയോ ഇപ്പോൾ. ആരോ മായ ഛർദ്ധിക്കുന്ന ഫോട്ടോ മറുപടിയായി കൊടുത്തു. അതും കൂടെ ചേർത്ത് പുതിയ പോസ്റ്റാക്കി. പഴയത് കളഞ്ഞു.
ചാവടിയിൽ കൂടെ ഉണ്ടായിരുന്നവരാണ് ക്ലിനിക് വരെ വന്ന് ഫോട്ടോയെടുത്തത്. പിന്നെ എല്ലാം ചേർത്ത് വീട്ടുകാർക്കുള്ള മുന്നറിപ്പുമായി ഒന്നു രണ്ട് സാമുഹ്യ സേവനം വിളമ്പുന്ന ഗ്രൂപ്പിലിട്ടതേയുള്ളൂ. പിന്നത്തെ കാര്യമൊക്കെ കണ്ടില്ലേ വല്ലാത്ത ബുദ്ധി. "
''ഇനി നിങ്ങളുടെ കല്യാണം കൂടെ നടത്തിക്കൊടുക്കാൻ ഞങ്ങളോട് പറഞ്ഞു. വെറുതെയല്ല. കാശിനു കാശും കള്ളിനു കള്ളും തന്നിട്ട് തന്നെയാണ്. ഒരു പെങ്കൊച്ച് വഴിയാധാരമാവണ്ടെന്ന് കരുതി അങ്ങ് സമ്മതിക്കുകയും ചെയ്തു."
അജിത്തേട്ടനോട് എന്താണ് പറേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഇതു വരെ എനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. അജിത്തേട്ടനെ പറ്റി ഓർത്തതേയില്ല.
നഷ്ടങ്ങൾ നമുക്കു മാത്രമാണെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. . എന്റെ മുഖത്തു പോലും നോക്കാനാവാതെ തല കുനിച്ചു നിൽക്കുകയായിരുന്നു അജിത്തേട്ടൻ. ഇതിനെല്ലാം കാരണം താനാണെന്ന് മനസ്സിലാക്കിയവന്റെ കുറ്റബോധം.
നഷ്ടങ്ങൾ നമുക്കു മാത്രമാണെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. . എന്റെ മുഖത്തു പോലും നോക്കാനാവാതെ തല കുനിച്ചു നിൽക്കുകയായിരുന്നു അജിത്തേട്ടൻ. ഇതിനെല്ലാം കാരണം താനാണെന്ന് മനസ്സിലാക്കിയവന്റെ കുറ്റബോധം.
നേരത്തേ കണ്ട മിന്നാമിനുങ്ങുകൾ, പനി കൂടിയപ്പോൾ കണ്ട മായക്കാഴ്ചകളായി വിട്ടു കളഞ്ഞതാണ്. അത് ഫോണിലെ ഫ്ലാഷുകളായിരുന്നു. എന്തു കണ്ടാലും ക്യാമറയിലാക്കുന്നത് ഒരു വിനോദമാണോ? സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാവർക്കും കാണാനായി പോസ്റ്റു ചെയ്യുമ്പോൾ ആ ഫോട്ടോയിലുള്ളവരെ അതെങ്ങനെ ബാധിക്കുമെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ?
ഞാൻ ഭയന്ന പോലെ രജിസ്റ്റർ ആഫീസിൽ തന്നെയാണ് ഞങ്ങളെത്തിയത്.
അച്ചായൻ പറഞ്ഞ പോലെ ആരേയും കാത്തു നിന്നല്ല. ആരൊക്കെയോ പൂമാലകളും പൂച്ചെണ്ടുകളുമായി വന്നു.
ഒന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ പോലും വിടാതെ ഞങ്ങളെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടേയും നീനയുടെ ബന്ധുക്കൾ വിലയ്ക്കെടുത്തവരെ കണ്ടു.

എന്നെ തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ അച്ഛമ്മ ഇല്ലാതെ ,
ഉടുത്തൊരുക്കി മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റാൻ അമ്മയില്ലാതെ ,
കൈ പിടിച്ചേൽപ്പിക്കാൻ അച്ഛനില്ലാതെ ,
പോയി വാ മായക്കുട്ടീന്ന് പറഞ്ഞ് യാത്രയാക്കാൻ ഏട്ടനില്ലാതെ,
ഒരു കൂട്ടം അപരിചിതരുടെ നടുവിൽ വച്ച് വെറും പരിചയം മാത്രമുള്ള ഒരാളുടെ ഭാര്യയായി ഞാൻ.

എഴുതിയെഴുതി എല്ലാവരേയും മടുപ്പിച്ചോ? ക്ഷമിക്കണം. അന്നു നടന്ന സംഭവങ്ങൾ എല്ലാവരേയും അറിയിക്കാൻ ശ്രമിച്ചെന്ന് മാത്രം.
എല്ലാവർക്കും നന്ദി.
സുഹൃത്തുക്കൾ പോലുമല്ലാതിരുന്ന ഞങ്ങളെ ഒറ്റ ദിവസം കൊണ്ട് കാമുകിയും കാമുകനും,അമ്മയും അച്ഛനും,
ഭാര്യയും ഭർത്താവും വരെ ആക്കിയതിന്.
എന്നെ വാത്സല്യം കൊണ്ടു മൂടിയ എന്റെ വീട്ടുകാർക്ക് എന്നെ ഒരന്യയാക്കി മാറ്റിയതിന്.
പെൺമക്കളെക്കുറിച്ച് ആധിയുള്ള അച്ഛനമ്മമാരുടെ നെഞ്ചിൽ ഒരു തവണ കൂടി കനൽ വാരിയിട്ടതിന്.
സുഹൃത്തുക്കളെയെല്ലാം സംശയ കണ്ണോടെ മാത്രുകാണാൻ ആങ്ങളമാരെ പഠിപ്പിച്ചതിന്.

ഫേസ്ബുക്കിലേയും വാട്ട്സപ്പിലേയും കിട്ടിയ ന്യൂസ് സത്യമാണോ എന്ന് പോലുമന്വേഷിക്കാതെ ഷെയർ ചെയ്ത് പ്രോത്സാഹിപ്പിച്ച ഒരിക്കലും കാണാത്ത സുഹൃത്തുക്കൾക്കും നന്ദി.
കിട്ടിയ കളളിനോടും കാശിനോടും കൂറു കാട്ടിയ സദാചാര കോമരങ്ങൾക്കും നന്ദി.
എന്റെ പനിക്കാഴ്ചയിലെ മിന്നാമിനുങ്ങുകൾക്കും നന്ദി .
എന്ന്
മായ.
മായ അജിത്കുമാർ.
മായ.
മായ അജിത്കുമാർ.
Hidy Rose
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക