മ്മളെ പെണ്ണുകാണൽ ഒരൊന്നൊന്നര സംഭവമാണ്. ആകെ കുറച്ചു ചെക്കന്മാരെ ഞമ്മളെ വന്നു കണ്ടിട്ടുള്ളു,എന്നുവെച്ചു ആരും തെറ്റിദ്ധരിക്കണ്ട ജോലിയെന്ന ലക്‌ഷ്യം മുന്നിലിണ്ടൊണ്ട് ഒന്നും വേണ്ടെന്നു വെച്ചെന്നെ ഉള്ളൂ. ഞമ്മള് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ തന്നെ ആലോചന വന്നിട്ടുണ്ട്, അപ്പൊ ഞമ്മള് മൊഞ്ചത്തി ആയതോണ്ടല്ലേ

ഒന്നാമൻ വന്നപ്പോ അടുക്കളയിൽ പോയി ട്രേ എടുത്തപ്പോൾ തന്നെ ചായ ഹാൾ വരെ എത്തൂലെന്നു മനസിലായി. അങ്ങനെ ഉമ്മ വളരെ കാലത്തിനു ശേഷം വീണ്ടുമൊരു പെണ്ണുകാണലിനു ട്രേ എടുത്തു.

ഭാവി പരിപാടി എന്താണെന്നു ചോദിച്ചപ്പോ, ഉപ്പാന്റെ സഹായത്തോടെ നാട്ടിൽ ജോലി നോക്കണമെന്ന് പറഞ്ഞു. അതുവരെയുള്ള എല്ലാ പെണ്ണുകാണൽ സങ്കല്പത്തെയും കാറ്റിൽ പറത്തി അയാള് പറയാ, എല്ലാത്തിലും ഉപ്പാന്റെ കാല് പിടിക്കരുത്. സ്വന്തം കാലിൽ നിക്കണ പെണ്ണിനെയാ എനിക്കിഷ്ടം... അതു പറയുമ്പോ അയാൾടെ കണ്ണു ചുവന്നിരുന്നു, കൈയിലെ മസിൽ വിറക്കണ കണ്ടപ്പോ ഞാൻ രണ്ടടി പിന്നോട്ട് മാറി.. വിട്ടാൽ അയാളെന്നെ അടിച്ചേനെ ! ഞമ്മള് ഉമ്മാനോട് ഒരു കാര്യമേ പറഞ്ഞുള്ളു. അയാളെന്നെ കെട്ടിയാൽ ഉപ്പ മൂപ്പരെ കാലുതിരുമ്മി ഇരിക്കും , ഇങ്ങള് മൂപ്പർക്ക് എന്തു എന്തുണ്ടാക്കണമെന്നു അറിയാതെ ജീവിതം അടുക്കളയിൽ തീരും , ഞമ്മളോ എപ്പോ അടി വീഴുമെന്നറിയാണ്ടെ റൂമിലും ഇരിക്കും ! പിന്നെല്ലാതെ, ആദ്യമായി കണ്ട പെണ്ണിനോട് തന്നെ ഇഷ്ടമായൊന്നു ചോദിക്കാതെ.. തനിക്കിഷ്ടമായെന്നോ ഇല്ലെന്നോ പറയാത്ത ഇയാളെ പറ്റി ഞമ്മള് എന്തു പറയാനാ ??ഇങ്ങള് പറീംന്ന്...
രണ്ടാമത് വന്ന ആള് ഒരു ജേണലിസ്റ്റാണ്. വന്നു, സംസാരിച്ചു, ആളൊരു രസികൻ തന്നെയായിരുന്നു. റേഡിയോ ലു സംസാരിക്കുന്ന ആളെ പോലെ തന്നെ !! പക്ഷെ, മൂപ്പരെ ഡ്രസ്സ് ഇഷ്ടായില്ല ആർക്കും (എനിക്കും ; ) ). ജീവിതകാലം മുഴുവനും ആ തൂങ്ങിയാടുന്ന പാന്റ് വീഴാതിരിക്കാൻ നോക്കി നോക്കി ഞമ്മളെ ജീവിതം തീരുമെന്നെ. പോരാത്തതിന് ഒരു മാസം കൊണ്ട് കല്യാണം വേണം പോലും.. കല്യാണത്തിന് മുന്നേയുള്ള ചടങ്ങുകളൊക്കെ ഇല്ലതെങ്ങനെയാ ?? അങ്ങനെ അതിനും തീരുമാനമായി.
മൂന്നാമനാണ് ഞമ്മളെ ഖൽബ് കവർന്നുകളഞ്ഞത്..

പതിവിനു വിപരീതമായിട്ടു കടപ്പുറത്തു വെച്ചാണ് കണ്ടത്. ആളെ കണ്ടപ്പോ തന്നെ മേലാസകലം ഒരുതരം തരിപ്പ്, നിവർന്ന തല അറിയാതെ താഴ്ന്നു പോയി.. അകലം പാലിച്ചാണ് ഇരുന്നതെങ്കിലും മൂപ്പരെ ചൂടടിക്കുന്ന പോലെ തോന്നി. മൂപ്പരുടെ വിയർപ്പിന് ഞമ്മളെ അത്തറിനെക്കാളും മണമുണ്ടായിരുന്നു. കടലിനെ സാക്ഷിയാക്കി ഞമ്മളോട് മൂപര്, ഇഷ്ടമായൊന്നു ചോദിച്ചപ്പോ ആയിരം റോസ് പൂക്കളിനു നടുവിൽ നിക്കണ പോലെ തോന്നി. അന്നാദ്യമായി മുഖത്ത് നാണം വരുത്തേണ്ടി വന്നില്ല.
അതെല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മക്ക് വരേണ്ട ആൾ വന്നില്ലെങ്കിൽ കാണാത്ത കുറ്റങ്ങളുണ്ടാകില്ല, വന്നാലോ വരാത്ത വികാരങ്ങളുണ്ടാകില്ല
By:
Huda Shabeer
<3
By:
sha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക