നിധിന്‍ സോഫി സ്കൂളിന്‍റെ തുറന്നുവെച്ചിരിക്കുന്ന ഗേറ്റിലേക്കു തന്നെ നോക്കിയിരുന്നു. മമ്മി സ്കൂട്ടിയിലാണ് തന്നെ കാണാന്‍ വരിക എന്ന് അറിയാമെങ്കിലും ഏത് വാഹനം അകത്തേക്ക് കടന്നു വരുമ്പോഴും അവന്‍ അറിയാതെ ആകാംക്ഷയോടെ നോക്കിപ്പോകുന്നുണ്ട്. സമയം കടന്നുപോകുന്തോറും അവന് സങ്കടവും നിരാശയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു . മറ്റ് കുട്ടികളുടെയൊക്കെ രക്ഷിതാക്കള്‍ വന്ന് അവരവരുടെ കുട്ടികളെയും കൂട്ടിക്കൊണ്ട് തുറന്ന സ്ഥലങ്ങളിലേക്ക് നടക്കുകയും ചോക്കലറ്റ് തിന്നുകൊണ്ട് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അവന്‍ ക്ഷമകെട്ട് ഗേറ്റിന് അടുത്തേക്ക് പോയി നിന്നു.
-----''- എന്താ നിധീ മമ്മി വന്നില്ലേ.''
കൂട്ടുകാരന്‍റെ അമ്മ അവനോട് ചോദിച്ചു.
''- ഇപ്പ വരും..''-
അവന്‍ സങ്കടത്തോടെ പറഞ്ഞു.
സോഫി വീട്ടിലെ സെറ്റിയില്‍ ഇരുന്ന് ശിശുദിനത്തില്‍ പോസ്റ്റിയ കമന്‍റുകളുടെ കണക്കെടുപ്പില്‍ ആയിരുന്നു.ഒന്നും വിട്ടു പോകാതെ അവള്‍ മറുപടി കൊടുക്കുമ്പൊഴാണ് ക്ളോക്കിലെ പക്ഷികള്‍ നാലു മണി ആയെന്ന് അറിയിക്കുന്നത്. നിധിനെ സ്കൂളില്‍ ചെന്ന് കാണേണ്ട കാര്യം സോഫി ഓര്‍ക്കുന്നത് അപ്പൊഴാണ്.
നിധില്‍ പൊള്ളുന്ന വെയില്‍ വകവെക്കാതെ മമ്മിയുടെ വരവും കാത്ത് ഗേയിറ്റില്‍ തന്നെ നിന്നു.
....ശ്ശൊ..സമയം കഴിഞ്ഞു. ഇനി അടുത്ത ഞായറാഴ്ച വരാമെന്ന് അവള്‍ സ്കൂളിലേക്ക് വിളിച്ചറിയിച്ചു.
അവസാനത്തെ വാഹനവും തിരിച്ചു പോയപ്പോള്‍ വാച്ച്മാന്‍ ഗെയ്റ്റടച്ചു.നിധിന്‍ നിറകണ്ണുകളോടെ റൂമിലേക്ക് തിരിച്ചു പോകവെ കൂട്ടുകാരന്‍ ചോക്ക്ലറ്റ് വെച്ചു നീട്ടിയെങ്കിലും അവന്‍ വാങ്ങിയില്ല.
സോഫി അവസാനത്തെ കമന്‍റിനു എഴുതിയ മറുപടി ഇതായിരുന്നു.
...............കുഞ്ഞുങ്ങളില്‍ നന്‍മ വളരുന്നത് വീട്ടുകാരുടെ സ്നേഹത്തില്‍ നിന്നും വാല്‍സല്യത്തില്‍ നിന്നുമാണ്...
- പുരുഷു പരോള്‍ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക