Slider

ഇവിടെല്ലാരും തിരക്കിലാണ് !! ( മിനികഥ)

0

'*ന്യൂ ജെൻ പ്രവാസി ഫാമിലി ,
ഗൾഫി ൽ നിന്ന് അയാൾ ഫോൺ ചെയ്തപ്പോൾ ഫോണെടുത്തത് ഏറ്റവും ഇളയ സഹോദരൻ,
ഹലോ, ബാപ്പ എന്ത്യേടാ ?
ബാപ്പ ആപ്പിലാ
ആപ്പിലോ ?
ങാ, വെമ്പ് ആപ്പിൽ,
ഉമ്മയോ, ?
ഉമ്മ യൂ ട്യൂബിലാ,
അതു ശരി അവളെന്ത്യേ ഹസീന
ഇത്താത്ത ഫേസ് ബുക്കിലാ,
ഇക്കാക്ക എന്ത്യേടാ ?
പുളളിക്കാരൻ വാട്സാപ്പിലാ
ഓഹോ വല്ലുമ്മായോ?
വല്ലുമ്മ സീരിയലിലാ,
അപ്പോൾ വല്ല്യാപ്പായോ ?
വല്ല്യാപ്പ കക്കൂസിലാ, !!
നീ എന്തെടുക്കുന്നു ??
ഞാൻ കംമ്പ്യൂട്ടറിൽ ഗെയിം കളിക്കുകയാ
എന്റെ പൊന്നിക്കാക്ക പിന്നേ വിളി ഇവിടെല്ലാരും തിരക്കിലാണ് !!!
ഫോൺ കട്ടായി,
ഷൗക്കത്ത് മെെതീൻ _'
കുവെെത്ത് (ഇടുക്കി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo