Slider

മരിച്ചു കിടക്കുമ്പോൾ...

0

ചർമപാളികൾക്കുള്ളിൽ ചുവപ്പിൻ്റെ
രുദ്ധസാഗരശാന്തതീരങ്ങളിൽ
മഞ്ഞുവീഴുന്ന മാത്രയിൽ തീയിട്ടു
നെഞ്ചുകത്തിച്ചു ഭസ്മമാക്കീടുക..
ഉച്ചിയിൽ കുത്തിവെക്കാനെടുക്കുന്നൊ-
രുച്ചവെയ്ലിൽമൃതസുഗന്ധത്തിൻ്റെ
പച്ചമാംസപ്പുകച്ചുരുൾപൊങ്ങവേ
പച്ചമൺകലം പൊട്ടിച്ചു പോവുക
തെച്ചി പൂക്കും കിനാവുകൾ സൂക്ഷിച്ച
പിച്ചതെണ്ടിത്തുലഞ്ഞ ജന്മത്തിന്
സച്ചിദാനന്ദപാദം ലഭിക്കുവാൻ
തച്ചുടയ്ക്കുകെന്നോർമകളൊക്കെയും..
തെക്കുമാറിത്തളിർക്കും ചെറൂളയിൽ
സൽക്കരിച്ചന്നമൂട്ടാതിരിക്കുക
ഇക്കനൽ കെട്ടുതീരുന്നതിൻ മുമ്പ്
ദു:ഖമില്ലാതെയാത്ര ചൊല്ലീടുക...
**** ***** ******
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo