Slider

ഒരു രാത്രികൂടി

0

ഒരു പകൽ കൂടി വിടപറയുന്നു
അസ്തമയം ഒന്നിൻറെയും അവസാനമല്ല
എത്രയോ അസ്തമയങ്ങൾ കണ്ടവരാണ് നാം
പുതിയ പുലരിയെ സ്വപ്നം കണ്ടുറങ്ങാൻ
ഒരു അസ്തമയം കൂടി 
ഒരു രാത്രികൂടി
വിട പറഞ്ഞ പകൽ
പുതുമയോടെ നാളെയുമെത്തും
പുതിയ വർണങ്ങളിൽ
പുതിയ ഭാവങ്ങളിൽ
ഒരു മരണവും ഒന്നിന്റെയും അവസാനമല്ല
വീണ്ടും പുനർജനിക്കാൻ
പഴയ വസ്ത്രമായ ശരീരത്തെയുപേക്ഷിച്ച്‌
പുതിയ വസ്ത്രം തേടാനുള്ള ഒരു മറ മാത്രം
അല്ലെങ്കിൽ
മർത്യവംശം എന്നെ ഇല്ലാതെയായേനെ
ചെയ്ത പാപങ്ങളുടെ കണക്കെടുത്താൽ
എന്നെ നശിക്കേണ്ട വംശം
മനുഷ്യവംശം
മനുഷ്യൻ
സ്വയം നശിക്കാൻ ഇറങ്ങിതിരിച്ചവൻ
ഇരിക്കുന്ന മരക്കൊമ്പ് വെട്ടിവീഴ്ത്തുന്നവൻ
മനുഷ്യൻ
പ്രകൃതിക്ക് അനിവാര്യമൊന്നുമല്ല
മനുഷ്യനില്ലെങ്കിലും
പ്രകൃതി നിലനിൽക്കും
ഇന്നുള്ളതിനേക്കാൾ സുന്ദരമായി
മനുഷ്യന്‌ മുൻപും ജീവനുണ്ടായിരുന്നു
പകലുകളും രാത്രികളും ഉണ്ടായിരുന്നു
ഉദയവും അസ്തമയവും ഉണ്ടായിരുന്നു
ഭൂമിയും വായുവും ജലവുമുണ്ടായിരുന്നു
അഹങ്കാരം വെടിയുക
യഥാർത്ഥ മനുഷ്യനാവുക
പ്രകൃതിയെ സ്നേഹിക്കുക
സ്നേഹമാവുക
ഒരിക്കലും അവസാനിക്കാത്ത സ്നേഹം
ശുഭരാത്രി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo