Slider

ക്ഷമ

0

'ക്ഷമിച്ചു'വെന്നൊരു വാക്കിന്റെ -
യൂർജ്ജവും പേറിയെത്ര പേർ
മരണത്തിന്റെ മുനമ്പിൽ നിന്നും
തിരിച്ചെത്തി ജീവിതത്തിനായി.
ഉയിരുപൂത്തുലഞ്ഞു നിന്നിട്ടുറ -
ഞ്ഞുപോയെത്ര പ്രേമികൾ
സ്വപ്നകനലു വിഴുങ്ങിയിട്ട്
ജ്വലിച്ചു വന്നൊരാവാക്കിനാൽ.
ശ്വാസത്തിന്നുൾക്കാമ്പിലേക്ക്
തറയുവാനാഞ്ഞ വാൾത്തല
താണിറങ്ങിയുറയിലേ,ക്കെത്ര
സൗഹൃദങ്ങൾ രചിച്ചഹോ
ഓർക്കിലാ,വാക്കിൻ സംസ്കൃതം
തെല്ലെടുക്കിലും പരനേകിലും
ഏകനാകും നിമിഷ നേരത്തെ
ചൂഴ്ന്നു നിൽക്കുമാ ലാവണ്യം
അന്യരോടെന്നാകിലു,മാവാക്ക്
ചൊല്ലാൻ മടിക്കൊലാ
കൂട്ടിനായാവാക്ക് ഹൃത്തിൽ
ചേർക്കുകിൽ നാം സുരക്ഷിതർ
ആ വാക്കിന്നഴകിനാലെ വീട്
സ്വർഗ്ഗമായി മാറിടും
കരളു തൊട്ട് നാവരഞ്ഞ്
വരണമാവാക്ക് നിശ്ചയം
വരളുമധരം തൊട്ടു തെന്നി
തെറിച്ചു പോകാതെ നോക്കണേ

by: Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo