മുറിയുടെ മൂലയിൽ ആ പഴയ ടെലിവിഷൻ. ...
നെറ്റിയിൽ ഭസ്മക്കുറി വരച്ച വൃദ്ധനെ പോലെ മിണ്ടാതെ അനങ്ങാതെ ഇരുന്നു. ..
മതേതരത്വവും, അസഹിഷ്ണതകളും ,വൃദ്ധസദനങ്ങളും, രാഷ്‌ട്രീയചർച്ചകളും, പീഡനങ്ങളും , കൊലപാതകങ്ങളും,അമ്ല തീഷ്ണമായ വാക്കുകളും,അസ്തിത്വ പ്രണയങ്ങളും എല്ലാം..എല്ലാം. മറന്ന്...
അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെട്ട്. ..
പരിഹാസകൂരമ്പുകൾ നിശബ്ദനായി സഹിച്ച്...
മരണഭയത്തോടെ...ആരും കാണാതെ കരഞ്ഞ്..
ആർക്കും വേണ്ടാതെ ഇരുന്നു...
അയാൾ ശിക്ഷിക്കപ്പെട്ടത് ഒരു കുതിരയെ മോഷ്ടിച്ചതു കൊണ്ടല്ല മറിച്ച് മറ്റു കുതിരകൾ മോഷ്ടിക്കപ്പെടാതിരിക്കാനാണെന്ന നീതി ദേവതയുടെ തത്വം ഓർത്ത് വാക്കുകൾ മരവിച്ച് വയസ്സായ ടെലിവിഷൻ സത്യം കാണിക്കാതെ മിണ്ടാതെ അനങ്ങാതെ ഇരുന്നു. .....
പ്രേം ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക