ഋതു വിലാസങ്ങൾ പൂക്കും
ഭൂമിയെന്ന തടാകത്തിൽ
മൊട്ടിട്ട് വിരഞ്ഞ പൂക്കളാണ്
ജീവിതങ്ങൾ....
ഭൂമിയെന്ന തടാകത്തിൽ
മൊട്ടിട്ട് വിരഞ്ഞ പൂക്കളാണ്
ജീവിതങ്ങൾ....
ആത്മാവിലേയ്ക്കുള്ള മുറിപാടുകൾ
മാത്രമായോരോ വസന്തവും
മിന്നി മറഞ്ഞും തെളിഞ്ഞ് കത്തിയും
ഇവിടെങ്ങളിൽ തന്നെ ദഹിച്ച് തീരുന്നു.
മാത്രമായോരോ വസന്തവും
മിന്നി മറഞ്ഞും തെളിഞ്ഞ് കത്തിയും
ഇവിടെങ്ങളിൽ തന്നെ ദഹിച്ച് തീരുന്നു.
വഴിയരുകിൽ ഭിക്ഷ പാത്രങ്ങളുമായി
ബാല്യങ്ങൾ ജനിച്ച് തെരുവിലലയുമ്പോൾ
കണ്ണുണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുന്നു
രാജ ജീവിതങ്ങൾ.......
ബാല്യങ്ങൾ ജനിച്ച് തെരുവിലലയുമ്പോൾ
കണ്ണുണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുന്നു
രാജ ജീവിതങ്ങൾ.......
ഇരുട്ടിൻ നിഴൽ പറ്റി കൊടുവാളുമായി
കൊലവിളി മുഴക്കികൊണ്ടോടുന്നു
മതരാഷ്ട്രിയ ജീവിതങ്ങൾ.....
കൊലവിളി മുഴക്കികൊണ്ടോടുന്നു
മതരാഷ്ട്രിയ ജീവിതങ്ങൾ.....
നൊന്തുപെറ്റരൊമ്മയെ തെരുവിൽ കളഞ്ഞും മദ്യവും മയക്കുമരുന്നു -
മായിരുട്ടിലേയ്ക്കു നീങ്ങുന്നു
പുത്രജീവിതങ്ങൾ.......
മായിരുട്ടിലേയ്ക്കു നീങ്ങുന്നു
പുത്രജീവിതങ്ങൾ.......
പ്രണയത്തിന്റെ പേരിൽ ചോര -
കുഞ്ഞിനെ കൊന്നതും പ്രാണനാഥന്റെ
ജീവനുവേണ്ടി ദാഹിച്ചതും
പെൺജീവിതങ്ങൾ......
കുഞ്ഞിനെ കൊന്നതും പ്രാണനാഥന്റെ
ജീവനുവേണ്ടി ദാഹിച്ചതും
പെൺജീവിതങ്ങൾ......
ഇന്നലെ കണ്ടൊരു ജീഷമാരിലൊരുവളെ
കൊന്നതും അവളുടെ രക്തമൂറ്റി - കുടിച്ചതും ആ ദീനസ്വരം കേട്ട്
തിരിഞ്ഞു നോക്കത്തവർ ആ ചിതക്ക്
മുമ്പിൽ നിന്ന് സെൽഫിയെടുത്തതും
പുരുഷജീവിതങ്ങൾ.......
കൊന്നതും അവളുടെ രക്തമൂറ്റി - കുടിച്ചതും ആ ദീനസ്വരം കേട്ട്
തിരിഞ്ഞു നോക്കത്തവർ ആ ചിതക്ക്
മുമ്പിൽ നിന്ന് സെൽഫിയെടുത്തതും
പുരുഷജീവിതങ്ങൾ.......
എഴുതുവാനേറെയുണ്ട് ഞാനും നിങ്ങളും
ഒന്നിച്ചെഴുതിയാൽ തീരാത്ത ജീവിതങ്ങ -
ളുണ്ടിവിടെ അതിനു മുമ്പിൽ പകച്ചു നിൽക്കുന്ന ബാല്യജീവിതങ്ങളെല്ലേ നമ്മൾ.
ഒന്നിച്ചെഴുതിയാൽ തീരാത്ത ജീവിതങ്ങ -
ളുണ്ടിവിടെ അതിനു മുമ്പിൽ പകച്ചു നിൽക്കുന്ന ബാല്യജീവിതങ്ങളെല്ലേ നമ്മൾ.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായെന്നെ
ഈ ജീവിതം നട്ടം തിരിക്കുകയായിരുന്നു.....
ഈ ജീവിതം നട്ടം തിരിക്കുകയായിരുന്നു.....
*******************
മനു എണ്ണപ്പാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക