Slider

ഇല കൊഴിഞ്ഞ മരം പോലെ ഓണം .

0


കടലിൽനിന്നും ഹുങ്കാര ശബ്ദത്തോടുകൂടി തിരമാലകൾ അടിച്ചു തീരത്തേക്ക് കയറുന്നു.
വേലിയേറ്റം! ഇതുപോലെ വാദ വിവാദങ്ങളുടെയും ഉത്സവ ലഹരിയുടെയും തിരമാലകൾ കയറിയിറങ്ങി മനസ്സും തീരവും ശാന്തമാകാൻ തുടങ്ങുന്നു .കൂട്ടിവെച്ചവയെല്ലാം ചിതറിക്കഴിഞ്ഞു .
കെട്ടിയുയർത്തിയവക്കെല്ലാം പ്രകാശവും നഷ്ടപ്പെട്ടു .മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം 
ഇങ്ങനെയാണ്. ആവേശത്തോടുകൂടി യുദ്ധത്തിനിറങ്ങും ,ഉറ്റവരെയും ഉടയവരെയുമെല്ലാം 
യുദ്ധപ്പിശാചിന്‌ കുരുതികൊടുക്കും .അവസാനം തോറ്റവനുമില്ല,ജയിച്ചവനുമില്ല .ആരെയെങ്കിലും
പിടിച്ചു സിംഹാസനത്തിലിരുത്തിയിട്ടു ലക്ഷ്യമില്ലാത്ത ഒരു നീണ്ട യാത്ര .യാത്രക്കിടയിൽ ഊ റ്റംകൊണ്ട വിക്രമികൾ ഓരോരുത്തരായി നിലംപൊത്തുന്നു .ഇതു തന്നെയാണ് അൽപായുസുകൾ മാത്രമായ പ്രത്യയശാസ്ത്ര വടംവലികളിലും ഉള്ളത്.എന്തിനു ജയിക്കണം ?എന്തിന് തോൽക്കണം ?
ആവേശംഎരിഞ്ഞു കയറി എടുത്തുചാടി ഒരു മനുഷ്യ ജീവനെ പൊലിക്കണം!നിരർത്ഥകമായ 
ഇത്തരം ഏർപ്പാടുകൾ സംവിധാനം ചെയ്യുന്നവർക്കും അഭിനയിക്കുന്നവർക്കും ആത്യന്തികമായ
ദുഖവും നിരാശയുമല്ലേ ശേഷിക്കൂ ?

യുക്തിക്കും ചിന്തക്കും സ്ഥാനമില്ലാത്ത എല്ലാ വിധ തിൻമ്മകളും ഈ ഓണത്തോടെ അവസാനിപ്പിക്കാം .

By VargheseKurathikad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo