ആർക്ക് വേണ്ടി ജനിച്ചുവോ..
ഞാനവരുടേതായില്ല.
ആരുടേതായ് മാറിയോ ഞാൻ..
അവരെന്റേതുമായില്ല.
ഞാനവരുടേതായില്ല.
ആരുടേതായ് മാറിയോ ഞാൻ..
അവരെന്റേതുമായില്ല.
എന്നെച്ചുമന്ന ഉദരത്തെ
ഞാൻ ത്യജിച്ചപോൽ...
ഞാൻ ചുമന്നോരെന്റെ ദേഹവും
തിരസ്കരിച്ചീടുമെന്നെ.
ഞാൻ ത്യജിച്ചപോൽ...
ഞാൻ ചുമന്നോരെന്റെ ദേഹവും
തിരസ്കരിച്ചീടുമെന്നെ.
പ്രകൃതിയെന്ന സത്യം മാത്രം
നിസ്സംഗം നോക്കി നിൽക്കും..
നിത്യനിരാശ കൊയ്തെടുത്ത്
നിസ്സഹായനായ് ഞാൻ...
നിസ്സംഗം നോക്കി നിൽക്കും..
നിത്യനിരാശ കൊയ്തെടുത്ത്
നിസ്സഹായനായ് ഞാൻ...
അളന്നുവെച്ചതെല്ലാം വെറും
പതിരുമാത്രമായ്...
വിതയ്ക്കുവാൻ ഇല്ലയിനി -
വിത്തും ,വെള്ളവുമൊട്ടും..
പതിരുമാത്രമായ്...
വിതയ്ക്കുവാൻ ഇല്ലയിനി -
വിത്തും ,വെള്ളവുമൊട്ടും..
By: Nishi Biju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക