ബൽമുടിപുഴയോരത്ത് ഞാൻ ഒറ്റയ്ക്കിരുന്നു...
കാവേരി നദി രണ്ടായി പിരിയുന്നു..ഇടത്തോട്ട് ഇടമുടി..
വലത്തോട്ട് ബൽമുടി...
അവർ ഒത്തിരി നിർബന്ധിച്ചു..അകലെ കരിമ്പിൻ തോട്ടത്തിൽ കുറേ തൊഴിലാളികൾ പണിയെടുക്കുന്നതും നോക്കി വെറുതെ ഞാൻ പുഴയോരത്ത് ഒറ്റയ്ക്കിരുന്നു. ..
വട്ട വള്ളങ്ങളിൽ കയറി തിരിഞ്ഞ് അവർ അകന്നു പോയി...
പുഴയുടെ മൃദുലതകളിൽ മുറിവേൽപ്പിച്ച് തലപ്പാവ് വച്ച വള്ളക്കാരൻ എന്തോ പറഞ്ഞു ചിരിക്കുന്നു. .
തോട്ടത്തിനരികിൽ മേയാൻ വിട്ട പശു കിടാവിന്റെ ദയനീയമായമിഴികൾ...
വരണ്ടുണങ്ങിയ പുഴയുടെ ഏതോ പൂർവ്വ സ്മൃതികൾ..
നീലിച്ച വയറിൽ അടിച്ച് പാട്ടു പാടി കൈ നീട്ടുന്ന ഒരു തെരുവ് കുഞ്ഞിന്റെ ചിലമ്പിച്ച ശബ്ദങ്ങൾ. .
നിസഹായതോടെ അരുതേ എന്ന് യാചിക്കുന്ന കൈകൾ..
അകലെ ഒരു പൊട്ടു പോലെ അവർ..
ചരിച്ചിട്ട കരിങ്കൽ ചീളുകളിൽ നിന്ന് വിറയാർന്ന കാലുകളാൽ ഞാൻ തലമുടിയഴിച്ചിട്ടു തുള്ളുന്ന പുഴയെയൊന്ന് തൊട്ടു. ..
ആരോ കരയുന്നുണ്ട്..ആരോ ശ്രുതി ഭംഗം വന്ന ഒരു പാട്ട് മൂളുന്നുണ്ട്..
നിങ്ങൾ കേൾക്കുന്നില്ലേ... .?
പ്രേം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക