Slider

അവൾ

0

വിമാനം ലാൻഡ് ചെയ്തിരിക്കുന്നു.. പതിവ് പരിശോധനകൾക്കായി കാത്തിരിക്കുമ്പോഴും വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല.. അവൾ വന്നിട്ടുണ്ടാവുമോ.. പുറപ്പെടുമ്പോൾ പോലും വിളിച്ച് ഉറപ്പ് വരുത്തിയതാണ്.. എന്നാലും ഇത്ര ദൂരം ഒരു പെൺ കുട്ടി യാത്ര ചെയ്തു വരുമോ..
സമയം പുലർച്ചെ 4 മണി ആയ തെ ഉള്ളൂ.. അപ്പോൾ അവൾ രാത്രിയെങ്കിലും പുറപ്പെട്ട് കാണണം.. പരസ്പരം കാണാൻ വേണ്ടി മാത്രം ..ആലോചിച്ചപ്പോൾ രസം തോന്നി.. അയാളും അങ്ങനെ തന്നെയാണല്ലോ.. പതിവായി ഇറങ്ങുന്ന സ്ഥലം ഒഴിവാക്കി ദൂരെയുള്ള എയർ പോർട്ട് തിരഞ്ഞെടുത്തത് പിന്നെന്തിനായിരുന്നു.
ശബ്ദവും ചിത്രങ്ങളും കൈമാറിയെങ്കിലും നേരിട്ടുള്ള കാഴ്ച ആദ്യമാണല്ലോ.. അവിചാരിതമായ ഒരു ഫേസ് ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ആയിരുന്നു തുടക്കം.. ഒരു മാസം മാത്രം പഴക്കമുള്ള പരിചയം ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നു.
ട്രോളി ഉന്തി പുറത്തേക്കിറങ്ങുമ്പോൾ കണ്ണുകൾ ചുറ്റുപാടും പരതുന്നുണ്ടായിരുന്നു.. പെട്ടെന്നുള്ള യാത്ര ആയിരുന്നെങ്കിലും വലിയൊരു പെട്ടിയുണ്ട് കൂടെ.. ആർകൊക്കെയോ കൊടുക്കാനുള്ളത്...
പെട്ടെന്നാരോ മുന്നിലേക്ക് കയറി വന്നു... അതെ അവൾ തന്നെ.. ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്.. ഉയരം അയാൾ വിചാരിച്ച പോലെ തന്നെ കുറവാണ്.. അൽപം ഉരുണ്ട ശരീരമാണവൾക്ക്..ചിരിച്ച് കൊണ്ടാണ് വരുന്നത്.. ഈ കൂടി കാഴ്ച അവർ കുറെ മുമ്പ് പ്ലാൻ ചെയ്തതാണ്.. കണ്ട ഉടനെ കെട്ടി പിടിക്കണം.. ഉമ്മ വെക്കണം.. അങ്ങനെ....ഒക്കെ.. എന്നാൽ അയാളതൊക്കെ മറന്ന് പോയിരുന്നു.. പെട്ടെന്ന് കൈ കൊടുക്കാനാണ് തോന്നിയത്.
എയർ പോർട്ടിന് വെളിയിൽ നിരത്തിയിട്ടിരിക്കുന്ന ബെഞ്ച് കളിൽ ഒന്നിൽ അവർ ഇരുന്നു... ആദ്യത്തെ അമ്പരപ്പ് മാറിയിരുന്നു.. എത്രയോ പരിചയമുള്ളവരെ പോലെ... അവളുടെ കൈകൾ എടുത്ത് അയാൾ തടവി കൊണ്ടിരുന്നു. എത്രയോ രാവുകൾ... എന്തെല്ലാം സംസാരിച്ചു... എന്തായിരുന്നു അവളോടുള്ള വികാരം..? അറിയില്ല !!
ആ നഗരം അന്ന് വളരെ മനോഹരിയായി തോന്നി.. വലിയൊരു മാളിലെ മൾട്ടിപ്ലക്സിൽ അവർ സിനിമ കാണാൻ ഇരുന്നു.
സിനിമ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. അവൾ മാത്രമായിരുന്നു എല്ലാം... ഇത്രയും ദൂരം വരണമെങ്കിൽ ..
അയാൾക്ക് കുറ്റബോധം തോന്നി... പെണ്ണിന്റെ സ്നേഹത്തിന്റെ ആഴം ... ആണിന് അതൊരിക്കലും ഉണ്ടാവാറില്ലല്ലോ?
നാട്ടിലേക്കുള്ള ബസ് യാത്രയിൽ ഒരേ സീറ്റിലാണ് അവർ ഇരുന്നത്.. കുറ്റ ബോധം കൊണ്ട് അയാളുടെ മനസ് ഉമിത്തീ പോലെ നീറിക്കൊണ്ടിരുന്നു.. തന്നെ മാത്രം വിശ്വസിച്ച് വന്ന പെണ്ണ്!! പക്ഷെ തനിക്കവളോട് വെറുമൊരു കൗതുകം മാത്രമായിരുന്നെന്ന് അറിയുമ്പോൾ.. പിരിയാൻ നേരത്ത് തുറന്ന് പറയുക തന്നെ ചെയ്തു... പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല.. അസ്തമയ സൂര്യന്റെ ചുവപ്പ് നിറം അവളുടെ കവിളിൽ പടർന്നുവെങ്കിലും തല ഉയർത്തി തന്നെ മറുപടി പറഞ്ഞു... നഷ്ടം നിങ്ങളുടേത് മാത്രമാണ് !!
തിരിഞ്ഞ് നോക്കാതെ നടന്നകന്നപ്പോൾ എന്തോ വിലപ്പെട്ടത് എന്നന്നേക്കുമായി നഷ്ടപ്പെട്ടത് പോലെ തോന്നി അയാൾക്ക്.

By: 
Younus Muhammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo