Slider

നില‐മനസ്സില്ലൊരു നീറ്റൽ തന്ന് പോയവൾ

0

ചെന്നൈയിൽ ജോലി തേടി നടന്നിരുന്ന കാലം..
ആൾസെക്ക് എന്ന കംബനിയിൽ ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ ചെന്നിരിക്കയാണ്...
കംസ്റ്റമർക്കെയർ...സാംസങ്ങ് പ്രൊഡക്റ്റ്സിന്റെ....
വന്നവരെയെല്ലാം ഒരു ഹാളിനകത്താക്കി...
ആദ്യ റൗണ്ട് റിട്ടൺ ടെസ്റ്റാണ്...
എല്ലാവർക്കും ചോദ്യപേപ്പർ തന്നു...
മുപ്പത് ചോദ്യങ്ങൾ...
ഇരുപത് എണ്ണം ശരിയാക്കിയവർക്കെ അടുത്ത റൗണ്ടിലേക്ക് കടക്കാൻ പറ്റു...
ചോദ്യങ്ങൾ കണ്ട് അദ്ധാളിച്ചപ്പോൾ...
മൊബൈൽ എടുത്ത് നെറ്റ് ഓണാക്കി...
ഉത്തരങ്ങളോരോന്നായി
കണ്ടെത്തി....
എനിക്കരികിലായിട്ടായിരുന്നു നില ഇരുന്നിരുന്നത്...
ഒന്നും കിട്ടാതെ വീർപ്പ് മുട്ടി ഇരിക്കാണെന്ന് മനസ്സില്ലായപ്പോൾ
ദയനീയമായി നോക്കുന്നത് കണ്ടപ്പോൾ
ഞാൻ എല്ലാ ഉത്തരങ്ങളും കാണിച്ച് കൊടുത്തു...
ഏകദേശം ഇരുപത്തിയാറെണ്ണമായപ്പോൾ ഞാൻ നിറുത്തി....
അതിമോഹം പാടില്ലല്ലോ...
അത് കൊടുത്ത് പുറത്തിറങ്ങി...
മൂന്ന് മണിക്കൂറിന് ശേഷം റിസൽട്ട് വരൂ....
എല്ലാവരും പുറത്തിറങ്ങി...
അവൾ മാത്രം എല്ലാവരിൽ നിന്നും മാറി കാർ പാർക്കിങ്ങിൽ ഒറ്റയ്ക്ക് നിന്നു...
ശരീര ഭാഷയിലും മുഖത്തും ജീവിതത്തിന്റെ നിസ്സഹായതയുള്ളവൾ...
ഒരു കറുത്ത പാന്റും വെള്ളയിൽ ചാര വരകളുള്ള ഷർട്ടുമിട്ട്...
കറുത്ത നിറമുള്ള തനി നാടൻ തമിഴ് കുട്ടി....
എന്നെ കണ്ടതും നന്ദി പറയുന്ന വിധം ചിരിച്ചു...
ഞാനവളുടെ അടുത്തേക്ക് ചെന്നു...
പിന്നീടുള്ള മൂന്ന് മണിക്കൂർ നിലയൊരു പാഠ വിഷയമായി....
മധുരയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ജനിച്ച് വളർന്നത്....
ഇന്നും ജാതിയുടെ പേരിൽ ഉയർന്നവരും താഴ്ന്നവരും അടിയും കൊലയും നടക്കുന്നയിടം...അങ്ങിനൊന്നിലാണവൾക്ക് അച്ഛനെയും ചേട്ടനെയും നഷ്ടമായത്...
പിന്നീടൊരിക്കൽ അസുഖം ബാധിച്ച അമ്മയും മരിച്ചപ്പോൾ അവളൊറ്റക്കായി...
പിന്നീട് വളർന്നതും പഠിച്ചതും അകന്നൊരു ബന്ധുവിന്റെ സഹായത്താൽ...
ഒരു രാത്രിയിൽ അതിനുള്ള പ്രത്യുപകാരം ചോദിച്ചപ്പോൾ അവിടെ നിന്നും പടിയിറങ്ങി....
പിന്നെ ഒരു ടീച്ചറുടെ വീട്ടിൽ വേലക്കാരിയായി നിന്ന് പഠനം പൂർത്തിയാക്കി...
ചെന്നൈയിൽ ഒരു ജോലി...
കുറച്ച് പണം സമ്പാദിച്ച് പഠനം തുടരണം...
കുറെ ഇന്റർ്യുസായി...
ഒന്നും ശരിയായില്ല...
ഇപ്പോൾ നില്ക്കുന്ന വീട്ടുകാരെയിനിയും ബുദ്ധിമുട്ടിക്കാൻ വയ്യാത്തതിനാൽ ഇത് കൂടി ശരിയായില്ലെങ്കിൽ അവളിന്ന് മധുരക്ക് തിരിച്ച് പോകും...
മൂന്ന് മണിക്കൂർ ഒരു വേദനയായി കടന്ന് പോയി....
അടുത്ത റൗണ്ടിലേക്ക് ഞങ്ങളും...
ഞാനാണ് ആദ്യം കടന്നത്...
മൂന്നാമത്തെ റൗണ്ടിലേക്ക് ഞാൻ കടന്ന് കൂടി....
അഞ്ച് പേർക്ക് ശേഷം അവളെയും വിളിച്ചു...
അവളെ സെലക്റ്റ് ചെയ്യണേന്ന് പ്രാർത്ഥിച്ച് പുറത്ത് നിന്നു....
കുറച്ച് സമയത്തിന് ശേഷം അവൾ പുറത്ത് വന്നു ഈറനണിഞ്ഞ കണ്ണുകളുമായി...എന്ത് പറയണമ്മെന്നോ...
എങ്ങിനെ ആശ്വസിപ്പിക്കണമ്മെന്നോ അറിയില്ലായിരുന്നു...ഞാൻ തിരിച്ച് പോവുകയാണെന്ന് പറഞ്ഞപ്പോൾ...
ഒന്നോ രണ്ടോക്കൂടി നോക്കിക്കൂടേന്ന് മാത്രം ചോദിച്ചു...പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു...
സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ഞങ്ങൾക്കിടയിൽ മൗനം മാത്രം..എനിക്ക് നിനക്ക് വേണ്ടിയൊന്നും ചെയ്യാൻ കഴിയില്ലല്ലോയെന്ന് മനസ്സിൽ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു...എന്റെ നിസ്സഹായവസ്ഥയോടെനിക്ക് വെറുപ്പ് തോന്നി...
അവൾ ബസ്സ് കേറി...
എന്നോട് ആൾ ദി ബെസ്റ്റ് പറഞ്ഞു...
ബസ്സ് നീങ്ങി തുടങ്ങിയപ്പോൾ
രണ്ട് പേരും പരസ്പരം കൈ വീശി...
നിനക്ക് നല്ലത് വരട്ടെ...
ദൈവമനുഗ്രഹിക്കട്ടെയേന്ന പ്രാർത്ഥന ഞാനവൾക്ക് ആശംസിച്ചു ഒരു അവസാന ചിരിയിലൂടെ...ബസ്സും അവളും കാഴ്ച്ചയിൽ നിന്നും മറഞ്ഞു...
നില...
നീയിന്നും ഒരു തേങ്ങലാണ്...

By: 
Vineeth Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo