ഒരു ചിന്തയുടെ ഉത്ഭവം എപ്പോൾ, എവിടെ നിന്ന് എന്ന് ചിന്തിച്ചുകൊണ്ട് കലുങ്കിൽ ഇരിക്കുമ്പോളാണ് ചിന്ത ആവഴി വന്നത്.
"എന്താണിത്ര വലിയ ചിന്ത ?"
" ഞാൻ ചിന്ത എവിടുന്നു വരുന്നു എന്ന് ചിന്തിക്കുവാരുന്നു"
" ഞാനോ ? ഞാൻ യൂണിവേഴ്സിറ്റിയിൽ നിന്ന്. ഇന്നലെ ഞാൻ പറഞ്ഞത് മറന്നോ, ഇന്ന് പോകും എന്ന് ?"
"അതല്ല... ഞാൻ എന്റെ ചിന്തയുടെ കാര്യമാണ് പറഞ്ഞത്."
"ഓഹോ.. ഇന്നലെ വരെ എന്റെ ചിന്തേ എന്റെ ചിന്തേ എന്നും വിളിച്ചു പിറകെ നടന്നതാണല്ലോ. പെട്ടെന്ന് ഞാൻ സ്വന്തമല്ലാതായോ ? അല്ലെങ്കിലും ഈയിടെ ആയിട്ടുള്ള മാറ്റം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്"
മുഖം വീർപ്പിച്ചു യൂണിവേഴ്സിറ്റിയിൽ നിന്നും വന്ന ചിന്ത ചിന്തയുടെ വഴിക്കുപോയി.
വലിയ ഒരു സൗന്ദര്യപിണക്കത്തിന് വകുപ്പുണ്ടാക്കാൻ മാത്രമായി എവിടുന്നോ കയറിവന്ന എന്റെ ചിന്ത അപ്പോൾ എന്നെ നോക്കി വളരെ മനോഹരമായി പല്ലിളിച്ചു.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക