ഇതോയെൻ വിധി മാമക ലോകമേ
ഇതോയെൻ വിധി പ്രപഞ്ച മാതേ
ചെറു ജീവന്റെ തുടിപ്പിലുണർന്നു
സ്പന്ദിക്കുന്നോയെന് ചിത്തമീ വേളയിൽ
വിറങ്ങലിച്ചു വിവശമായ് തീരുന്നു
നിരാശാ ജന്യമീ നിമിഷം
അർഥശൂന്യമീയാകാംക്ഷ
കാലമേ നീയെന്തിനീ
കലി പൂണ്ടെൻ മനത്തെ ഞെരിപ്പു
പരിഹാസ ചിരിയാലും
അസൂയയയുടെ ദംഷ്ട്രയാലും മുറിവേൽപ്പിക്കുന്നു
വിരിയാൻ വെമ്പുന്നയെൻ മനോ
സൂനത്തെ എന്തിനു പറിച്ചെറിയുന്നു
നീറ്റുന്ന വേദനയെൻ ഗള നാളത്തെ
നിണമണിയിപ്പു വിദ്വേഷ ഖഡ്‌ഗത്താൽ
കോമരങ്ങൾ കലി തുള്ളുന്നി കാഴ്ച കണ്ടു
കത്തിയമരാത്തതെന്തേയെൻ ജഢം
കൂരമ്പിൻ ശയ്യയിൽ പിടയ്ക്കാനോയെൻ വിധി
ഉയിർത്തെഴുന്നേറ്റുയെൻ നെഞ്ചകം
പറന്നെത്തി കാനന ഛായയിൽ
പകൽ വെളിച്ചമിറ്റിക്കും ആദിത്യൻ
ചൊല്ലിയെന്നോട് "ഓടുക നീയകലെ
നിന്നെ രക്ഷിപ്പാൻ നീ മാത്രം ''
ഓടി പിടഞ്ഞു ഞാനൊരു തുള്ളി ജലത്തിനായ്
ഒരു വിധം ചോല സമീപമെത്തി
കണ്ണീരിൻ ഉപ്പു രസം ലയിപ്പിച്ചു ഞാനാ
തെളിനീരിനെ കണ്ണീർ കടലാക്കി മാറ്റി
പിന്നെയുമോടി ഞാൻ ഉൽക്കാടിനുള്ളിൽ
ഒരു തരി തണുപ്പിനായ് ,ഒരു കിളി നാദത്തിനായ്
കാനന വള്ളികളും , രമ്യ പുഷ്പങ്ങളും
എന്നെ മാടി വിളിക്കും പോലെ
ഓടിയെത്തി ഞാനാ സുഭഗമാം ഓരത്ത്
ഒരു കുമ്പിൾ മധുവിനായ് കുമ്പിട്ടയെന്നെ
വലിച്ചെടുത്തു ആ ആകർഷക പുഷ്പം
അറിഞ്ഞീലയൊന്നും , ഞാനറിഞ്ഞീലാ
എന്തോ തേടി അലഞ്ഞ ഞാനിതാ എരിയുന്നു
മാംസാഹാരി തൻ ദഹനാഗ്നിയിൽ
ഇതോയെൻ വിധി മാമക ലോകമേ
ഇതോയെൻ വിധി പ്രപഞ്ച മാതേ
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക