Slider

ഭാരതം

0

മഴ പെയ്തിറങ്ങിയത്
എൻറെ മനസിലേക്കാണ്
മഴയും മഴയിൽ കുതിർന്ന തെരുവും 
മനസ്സിൽ തങ്ങിനിന്നു
പുറത്തു മഴ പെയ്തൊഴിഞ്ഞതറിയാതെ
ഈ തെരുവിൽ
ഒഴിഞ്ഞ കടത്തിണ്ണയിൽ
ഒരച്ഛനും അമ്മയും കൈകുഞ്ഞും മാത്രം
കരയുന്ന കുഞ്ഞിൻറെ തണുപ്പകറ്റാൻ
കീറിയ സാരിതുമ്പുകൊണ്ട്
കുഞ്ഞിനെ പൊതിയുന്ന അമ്മ
അവൾ തണുത്തു വിറക്കുകയായിരുന്നു
അവനും
ഓട്ട വീണ കടയുടെ മേൽക്കൂരയിലൂടെ
വെള്ളം തറയിൽ വീണുകൊണ്ടിരുന്നു
തല കായ്ക്കാൻ
ഒരു ചെറുകൂര പോലുമില്ലാത്ത ജന്മങ്ങൾ
ജനിച്ചു പോയതിൻറെ ശിക്ഷ ജീവിച്ചു തീർക്കുന്നവർ
അവർക്കറിയില്ല
കടത്തിണ്ണയിലെ ജീവിതം
നിയമവിരുദ്ധമാണെന്ന സത്യം
ആർക്കും അവളെ പീഡിപ്പിക്കാൻ
അവകാശമുണ്ടെന്ന സത്യം
ചോദിക്കാനും പറയാനും ആരുമില്ലാത്തവർ
ഏതൊരാൾക്കും ഈ കടത്തിണ്ണയിലേക്ക്
കാറോടിച്ചു കയറ്റാം
ആരെയും കൊല്ലാം
കാരണം
കടത്തിണ്ണയിൽ ജീവിതം നിയമത്തിനെതിരാണ്
പട്ടിയുടെ വിലപോലുമില്ലാത്ത മർത്യരെ
ആർക്കും പീഡിപ്പിക്കാം
കൊല്ലാം
വാദിക്കാൻ വക്കീലും
കേൾക്കാൻ ഒരു കോടതിയും ഉണ്ടായാൽ മതി
ഇവർ തെരുവിൻറെ മക്കൾ
പ്രജകളുടെ കണക്കിൽ ഇവരില്ല
ഇവരുടെ ക്ഷേമം
ഭരിക്കുന്നവരുടെ കടമയുമല്ല
തെരുവിലുറങ്ങുന്ന ഭാരതം
തെരുവിലലയുന്ന ഭാരതം
തെണ്ടി നടക്കുന്ന ഭാരതം

By: Siraj sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo