ഈ ലോകം
രണ്ടു തരക്കാരുടേതാണ്...,
ജീവിക്കാനായി
ജോലി ചെയ്യുന്നവരും,
ജോലി ചെയ്യാനായി
ജീവിക്കുന്നവരും.
രണ്ടാമത് പറഞ്ഞവർ
ഒന്നിൽ തുടങ്ങി
രണ്ടിന്റെ ലഹരിയിൽ
രണ്ടും കൽപ്പിച്ചു
നിൽക്കുന്നു.
അവരുടെ ന്യായങ്ങൾ
ഒന്നാമത്തവർ
കേട്ട് ദഹിക്കാതെ
ഞെരിപിരി കൊള്ളും....!
ഇതിലൊന്നും പെടാതെ
രണ്ടു കൂട്ടരോടും
മൃദുവായി പുഞ്ചിരിച്ച്
അവരുടെ വീരഗാഥകൾ
കേട്ട് മുണ്ടും മാടിക്കുത്തി
പതിയെ ഇറങ്ങി
നടക്കുമ്പോൾ
അവർ മനസ്സിൽ
പറയുന്നൊരു
വേദവാക്യമുണ്ട്.
പണി സുഖം റെസ്റ്റ് തന്ന്യാ....!
By
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക