Slider

സ്റ്റോറി ഓഫ് കുഴിമന്തി

0
Image may contain: Hussain Mk, closeup
കുഴിമന്തി റെഡി.
കുഴി മന്തി ഉണ്ടായതെങ്ങനെ എന്നറിയണ്ടെ?.
ബിരിയാണി വെപ്പുകാരൻ ഇണ്ണീൻ കാക്കാന്റെ സഹായികളായിരുന്നു ഞമ്മളെ കാക്കയും കുഞ്ഞവറാനും.
ഒരു ദിവസം രണ്ടിടത്ത് വെപ്പുണ്ടായപ്പോൾ കുഞ്ഞവറാനെ ഒരിടത്തേക്ക് പറഞ്ഞയച്ച് ഇണ്ണീൻകാക്ക, കാക്കാനെ ഒപ്പം കൂട്ടി,
ഒന്നര ക്വിന്റൽ അരിയായിരുന്നു വെയ്ക്കാനുണ്ടായിരുന്നത്. മൂന്ന് ജോടി ചെമ്പുകളിലായാണ് അരിയും ചിക്കനും അടുപ്പത്ത് വച്ചത്.
ഒരു ചെമ്പിൽ അരിയിലൊഴിച്ച വെള്ളം കുറവാണെന്ന് കണ്ട് ഇണ്ണീൻ കാക്ക അൽപം കൂടി വെള്ളമൊഴിക്കാൻ കാക്കാനോട് ആവശ്യപ്പെട്ടു.
എന്നാൽ കാക്ക വെള്ളമൊഴിച്ചത് ചിക്കൻ മസാല വെന്തുകൊണ്ടിരിക്കുന്ന ചെമ്പിലേക്കും.
പോയീലെ കാര്യം.
കല്യാണപ്പരിപാടിക്ക് ആളുകൾ വരുന്നതിന് മുന്നേ ബിരിയാണി ദമ്മിടണം.
എന്നാലെ എന്നെപ്പോലെയുള്ള അതിഥികൾക്ക് സമാധാനമാകൂ.
ഇതിവിടെ കല്യാണം കഴിഞ്ഞാലും ചിക്കൻ മസാല വേവുംന്ന് തോന്നണില്ല.
സംഗതിയുടെ കിടപ്പ് കാക്കാക്ക് മനസ്സിലായില്ലെങ്കിലും ഇണ്ണീൻകാക്കാക്ക് വേഗം മനസ്സിലായി.
കാര്യം ഏതായാലും കൊളമായ സ്ഥിതിക്ക് സ്വന്തം തടി സലാമത്താക്കലാണ് നല്ലത് എന്ന് ഇണ്ണിൻ കാക്കയും ചിന്തിച്ചു പോയി.
അധികം നേരം ആയില്ല, ഇണ്ണീൻ കാക്കാക്ക് ഒരു ദേഹാസ്വസ്ഥ്യം.
ഇണ്ണീൻ കാക്ക ദാ കിടക്കുന്നു താഴെ.
പാവം കാക്ക, വെള്ളമേറിയ ചിക്കൻ മസാലയും നോക്കി അൽപ നേരം നിന്നു.
ഒന്നും ആലോചിച്ചില്ല, വേവ് പാകമാകാത്ത ബിരിയാണി അരി ഊറ്റിയെടുത്ത് ചിക്കൻ മസാലയിലേക്കിട്ടു.
അതു കണ്ട് ആരോ പറഞ്ഞു, "കുഴിമാന്തിക്കോളിം. അതിലിട്ടു മൂടാം "
കാക്ക അതൊന്നും കാര്യമാക്കാതെ ചെമ്പ് വേഗം ദമ്മിട്ടു മൂടി.
ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു കാണും, കാക്ക ചെമ്പ് പൊട്ടിച്ചപ്പോൾ ഹാ,,, എന്തൊരു മണം.
പുതിയ തരം ബിരിയാണി ആളുകൾ ആർത്തിയോടെ വെട്ടി വിഴുങ്ങുന്നത് കണ്ട കാക്ക പിറുപിറുത്തു.' കുഴിമാന്തി:
കുഴിമന്തിയുണ്ടായത് അങ്ങിനെയാണ് സൂർത്തുക്കളെ അങ്ങിനെയാണ്,,
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo