Slider

ഒരു കവിയുടെ അന്ത്യം

0
Image may contain: 1 person, closeup
മിനിക്കഥ
ഭാര്യ അടുപ്പിൽ തീ ഊതി കൊണ്ടിരിക്കുമ്പോൾ അയാൾ താൻ പുതുതായി എഴുതിയ കവിത ഉറക്കെ പാടി കൊണ്ടു അടുക്കളയിലേക്കു വന്നു.
നോക്കെടി എന്റെ പുതിയ കവിത...
അയാൾ പറയുന്നത് ശ്രദ്ധിക്കാതെ അവൾ അടുപ്പ് ഊതി കൊണ്ടിരുന്നു.
എന്റെ നെഞ്ചടുപ്പിലെ.....
അയാൾ പാടാനൊരുങ്ങുമ്പോൾ
അവൾ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു.
ഗ്യാസ് തീർന്നിട്ട് ഒരാഴ്ചയായി. അത് ഇനിയും വാങ്ങാൻ പറ്റിയില്ല. അടുപ്പ് ഊതി ആള് ഒടുങ്ങാറായി. അതിന്റെ ഇടയിൽ അവന്റ ഒരു കവിത .... മര്യാദക്ക് ഒരു കറി വെക്കുന്നില്ല. ഈ മാക്സി നോക്കിയേ കീറി തുന്നിയിട്ടാണ് ഉടുക്കുന്നത്.
ചെരിപ്പു തയഞ്ഞു അങ്ങെത്തി. ഒരു മനുഷ്യനെ പോലെ നടക്കാൻ കഴിയുന്നില്ല.
ഇവിടെ എന്തെങ്കിലു ഒരു സാധനം ഉണ്ടോ നോക്കിയേ... അരി കഴിഞ്ഞു. പുളിയില്ല... മുളകില്ല...
അവൾ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ചു.
വലിയ കവിയാണ് പോലും കപി...
അവൾ കാർക്കിച്ചു തുപ്പി.
അയാൾ ഇടി വെട്ടേറ്റവനെ നിശ്ചലനായി.
പിന്നീട് എഴുതിയ കവിത അടുപ്പിൽ നിക്ഷേപിച്ചു ഊതി തീ പടർത്തി. എന്നിട്ട് അകത്തേക്ക് പോയി.
തിരിച്ചു വരുമ്പോൾ അയാളുടെ കയ്യിൽ ഒരു മൺവെട്ടി ഉണ്ടായിരുന്നു.
പോക്കറ്റിൽ നിന്നും പേന വലിച്ചു ദൂരെ കളയുമ്പോൾ ഭാര്യ വ്യസനത്തോടെ ചോദിച്ചു.
എങ്ങോട്ട് പോകുന്നു ?
ഞാൻ തമാശ പറഞ്ഞതാണ്.
നീ പറഞ്ഞത് തമാശയല്ല. ജീവിത സത്യമാണ്. നമുക്കു അന്നം തരുന്നതിനെ പ്രണയിക്കുക.
ഇനി തൂലികക്ക് പകരം തുമ്പ മതി.
വൈകിട്ട് അയാൾ തിരികെ വരുമ്പോൾ ഒരുപാട് സാധനങ്ങൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്നു.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo