Slider

ഇന്നത്തെ കാഴ്ച

0
Image may contain: Hussain Mk, closeup and indoor


കുറേ നേരമായി കടയുടെ മുന്നിൽ നിന്ന് തിരിയുന്ന വൃദ്ധനെ ഞാൻ ശ്രദ്ധിച്ചു. വൃദ്ധൻ മുമ്പിൽ നിർത്തുന്ന ആട്ടോയിലൊന്നും കയറുന്നില്ല.
ടൗണിൽ പോകാൻ വൃദ്ധൻമാർക്ക് ഏറ്റവും നല്ലത് ആട്ടോയാണ്. ബസ് ചാർജേ ഈടാക്കൂ.. ധൃതി പിടിച്ച് കയറണ്ട. തിക്കിതിരക്കി പ്രയാസപ്പെട്ട് നിൽക്കണ്ട. സുന്ദരമായി യാത്ര ചെയ്യാം..
പക്ഷേ ആട്ടോകളിലൊന്നും വൃദ്ധൻ കയറാത്തത് ഒരു പക്ഷേ മുറിഞ്ഞു കടക്കാനായിരിക്കും. ഹൈവേ മുറിഞ്ഞു കടക്കൽ വൃദ്ധന്മാർക്കെന്നല്ല ചെറുപ്പക്കാർക്കു പോലും പ്രയാസമാണ്. ചിലപ്പോൾ പത്ത് മിനിറ്റ് നേരം കാത്ത് നിന്നാലെ ഒരു ഗ്യാപ് കിട്ടൂ..
സീബ്രാലൈനുള്ളിടത്ത് തന്നെ മുറിഞ്ഞു കടക്കൽ സുരക്ഷിതമല്ല.. പിന്നെയല്ലെ മറ്റുള്ളിടത്ത്.
ഞാൻ വൃദ്ധനടുത്തേക്ക് നടന്നു. ഒന്ന് സഹായിക്കാമെന്ന് കരുതി. ഞാൻ വൃദ്ധ നടുത്തെത്തിയതും ഒരു ലൈൻ ബസ് മുന്നിൽ വന്ന് ബ്രേക്കിട്ടു.
ടൗണിലേക്കുള്ള ബസാ.. അതിൽ നിന്ന് ഒന്നു രണ്ട് പേർ താഴെ ഇറങ്ങി. പിന്നാലെ പ്രയാസപ്പെട്ട് വൃദ്ധൻ ആ ബസിൽ കയറി.
വൃദ്ധന്റെ പ്രവൃത്തിയിൽ എനിക്ക് ആശ്ചര്യം തോന്നി. കാലിയായ ഓട്ടോറിക്ഷകൾ ടൗണിലേക്കോടുമ്പോൾ അതിലൊന്നും കയറാതെ പ്രയാസപ്പെട്ട് ഈ ബസ്സിൽ കയറാനുള്ള കാരണം എന്താണ്. വയസ്സാംകാലത്തെ ഓരോ വാശിയെ.
പക്ഷേ അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.ബസ്സിന്റെ പിറകിൽ കെട്ടിയ ബാനർ.
'കാരുണ്യ സ്പർശം'
ബസ് ഓണേഴ്സ് ആൻഡ് സ്റ്റാഫ് ഒരു ദിന വേതനം.. പ്രളയബാധിതർക്കൊപ്പം.
ആ ബാനർ കണ്ടതോടെ എന്തെല്ലാമോ വികാരങ്ങൾ എന്റെ മനസിലൂടെ കടന്ന് പോയി.
വൃദ്ധന്റെ ചേതോവികാരവും കാരുണ്യവും എനിക്കില്ലാതെ പോയല്ലൊ എന്നതിലായിരുന്നു എന്റെ കുണ്ഠിതം.
സുഖമായി സഞ്ചരിക്കാവുന്ന ആട്ടോ ഒഴിവാക്കി ആ തിരക്കുള്ള ബസ്സിൽ തന്നെ പ്രയാസപ്പെട്ട് കയറിയത്, ആ കാരുണ്യ സ്പർശത്തിലേക്ക് ഒരു സഹായം ആയിക്കോട്ടെ എന്ന തീരുമാനത്തിലായിരിക്കാം.
ഇന്ന് ഞാൻ കണ്ട കാഴ്ചകളിൽ ഏറ്റവും നല്ല കാഴ്ച ആ വൃദ്ധന്റേതു തന്നെയായിരുന്നു.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo