നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോലീസ്കാരിയോടുള്ള പ്രണയം ..Image may contain: 1 person
""ഒന്നെഴുന്നേറ്റു മോളെ റെഡി ആക്കാൻ കൂടിക്കെ""
അവൾ അലറി വിളിച്ചു ..
ഞാൻ ഒന്നൂടി തിരിഞ്ഞു കിടന്നു ...അടുത്ത മയക്കത്തിലേക്ക് പോകുന്നതിനു മുന്നേ അവള് എന്റെ മുഖത്ത് വെള്ളം ഒഴിച്ചു...
"എന്റെ ദൈവമേ എന്നാണോ ഈ ശല്യത്തെ കു‌ടെ കൂട്ടാൻ തോന്നിയത് ??.."ഞാൻ മറ്റേ സാധനം പറഞ്ഞു ഏത് മറ്റേതു (ആത്മഗദ്ഗദ )
""അതിനു നിങ്ങളാണോ ഞാൻ അല്ലെ നിങ്ങളെ കു‌ടെ കുട്ടിയെ"" അവൾ ചോദിച്ചു
അപ്പോൾ അത് ഗദ്ഗദം അല്ലാരുന്നോ (ഞാൻ മനസ്സിലോർത്തു)
ഉണർത്താനായി എന്റെ തലയിലൊഴിച്ച വെള്ളം അവൾ തന്നെ
തോർത്തി തരുന്നതിനിടയിൽ ഓർമ്മകൾ ഒന്ന് പുറകോട്ട് പോയി ...(ബ്ലാക്ക് ആൻഡ് വൈറ്റ്)
ബൈക്ക് സൈഡ് ആക്കി വച്ചിട്ട് അവിടെയെല്ലാം ഞാൻ നോക്കി ...അവളെ കാണുന്നില്ല...സാധാരണ ഈ സമയത്തു ഇവിടെ കാണാറുള്ളതാണ് ...യൂണിഫോമിൽ നിൽക്കുന്ന അവളെ കാണാൻ വേണ്ടി ആണ്' ഒരു ജോലിയും' ഇല്ലാഞ്ഞിട്ടും ഇത്രയും ദൂരം യാത്ര ചെയ്തു വന്നത് ....എന്നും അവൾ നിൽ ക്കുന്നിടത്തു ഇന്ന് ഒരു പോലീസ്‌കാരനാണ് നിക്കുന്നത് ....മനസ്സിൽ ആകെ നിരാശയായി .ചങ്കിന്റെ ഇടയിൽ എന്തോ ഒരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു ....ആകെ തളർന്ന അവസ്ഥയായി ...എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ബൈക്കിൽ വന്നു ചാരി നിന്നു..
" ഡോ തനിക്ക് കണ്ണ് കണ്ടു കു‌ടെ '' ഞാൻ തലയുയർത്തി നോക്കി .. പോലീസ്‌കാരാണ്.."".ഇത് നോ പാർക്കിങ് ഏരിയ ആണ് നൂറു രുപ എടുക്കു ...''
അവളെ കാണാൻ വേണ്ടി മാത്രം അച്ഛന്റെ പോക്കറ്റിൽ നിന്നു അച്ഛനറിയാതെ അമ്പതു രുപ അടിച്ചു മാറ്റി പെട്രോൾ അടിച്ചു വന്ന എന്റെ കയ്യിൽ നൂറു രുപ എവിടെ കാണാൻ ...
"സർ എന്റെ കയ്യിൽ അഞ്ചു പൈസ ഇല്ല '' ഞാൻ പറഞ്ഞു ....
എന്റെ മോനെ നിന്റെ ഈ ലൂക്കും താടിയും മുടിയും ഒന്ന് കണ്ടാൽ തോന്നില്ലല്ലോ പൈസ ഇല്ലന്ന് .വിളച്ചിൽ എടുക്കാതെ ക്യാഷ് അടക്കു എന്നിട്ട് പൊക്കോ ..അല്ലെങ്കിൽ കോടതിയിൽ അടച്ചാൽ മതി .."'അവർ പറഞ്ഞു ...
ഞാൻ റെസിപ്റ് വാങ്ങി ....
ഇവരോട് ചോദിച്ചാലോ ..ഇവിടെ നേരത്തെ നിന്ന ആ ഉണ്ടക്കണ്ണുള്ള വനിതാ പോലീസ് എവിടെ പോയെന്നു ...അല്ലേൽ വേണ്ട എന്തിനാ, ഏതിനാ അതിനൊക്കെ ഉത്തരം പറയേണ്ടി വരും ...ചിലപ്പോൾ ഇപ്പൊ തന്ന നൂറു രൂപ പിഴ ഇരുന്നൂറാകും
ഞാൻ അവളെ നോക്കി അടുത്ത ജംഗ്ഷനിലൊക്കെ പോയി ....അവിടെ പുതിയൊരു വനിതാ പോലീസ് .....അവരോടു ചോദിക്കാം ഞാൻ മനസ്സിൽ ഉറപ്പിച്ചു ...അവരുടെ നല്ല ഐശ്വര്യമുള്ള മുഖം ആണ് ..പാവമായിരിക്കും ..
ഞാൻ ചെന്ന് അവരുടെ അടുത്ത് പതുങ്ങി നിന്നു ....അവരെന്നെ ഒന്ന് പാളി നോക്കി ..പത്തു മിനിറ്റ് അവിടെ നിന്നപ്പോൾ അവർ എന്നോട് ചോദിച്ചു ...
''എന്താടോ ;''ആ ചോദ്യത്തിൽ ഒരു മയവും ഇല്ലായിരുന്നു..മുഖത്ത് കണ്ട ഐശ്വര്യം സ്വഭാവത്തിൽ കണ്ടില്ല ..അവരെ പറഞ്ഞിട്ടും കാര്യമില്ല പൊരി വെയിലത്ത് തിരക്കുള്ള ജംഗ്ഷനിൽ പൊടിയും പുകയും അടിച്ചു ജോലി ചെയ്യുമ്പോൾ ആർക്കാണെലും ദേഷ്യം വരും ...
രണ്ടാമതും അവർ ചോദിച്ചു ''എന്താ വേണ്ടത് ''ഇപ്പ്രാവശ്യം സ്വരത്തിൽ സൗമ്യത വന്നു ...
""എനിക്ക് ഒരാളെ കുറിച്ച് അറിയാൻ ആയിരുന്നു .."'' ഞാൻ പറഞ്ഞു...
"""ആരെക്കുറിച്ചു""അവർ ചോദിച്ചു ...
""ഇന്നലെ വരെ ആ ജംഗ്ഷനിൽ ഉണ്ടായിരുന്ന ആളാണ് ..ഇന്ന് കാണുന്നില്ല ""ഞാൻ പറഞ്ഞു ..
""ഓ ..മിസ്സിംഗ് കേസ് ആണോ""'അവർ ചോദിച്ചു ....
""അതെ"""എന്ന് ഞാൻ പറഞ്ഞതും ഒരു പോലീസ് ജീപ്പ് വന്നു നിന്നു ...എസ്സ് ഐ വനിതാ പോലീസ്കാരിയോട് വർത്താനം പറഞ്ഞിട്ട് "ഇത് ആരാണെന്നു എന്നെ ചൂണ്ടിക്കൊണ്ട് ചോദിച്ചു ...
""അത് ആരോ മിസ്സായ കേസ് ആണ് സർ ഇന്ന് രാവിലെ മുതൽ കാണുന്നില്ലെന്ന് ""അവർ പറഞ്ഞു ..
എസ്സ് ഐ എന്നെ നോക്കി ...
ആളെ കാണാതെ പോയാൽ വഴിയിൽ നിൽക്കുന്നവരോട് ആണോ പറയേണ്ടത് ..വേഗം വാ വന്നു വണ്ടിയിലേക്ക് കയറു സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് പൊക്കോ """എസ്സ് ഐ എന്നെ വണ്ടിയിലേക്ക് വിളിച്ചു ...
ഓടിയാലോ ..വേണ്ട ഓടിയാൽ ഇവർ എന്നെ വെറുതെ സംശയിക്കും ...ഞാൻ പതിയെ വണ്ടിയുടെ അടുത്തേക്ക് ചെന്ന് ..സർ ഞാൻ വന്നു പരാതി തന്നോളാം..എന്ന് പറഞ്ഞു ...
''ഡോ മിസ്സിംഗ് കേസ് ഒക്കെ ആകുമ്പോൾ പെട്ടെന്ന് അന്വേഷിക്കണം ..അതുകൊണ്ടാ വേഗം വാ""
ഞാൻ വണ്ടിയിൽ കയറി ..എന്നെ ഇത്രയും സഹായിച്ച വനിതാപോലീസ്‌കാരിയെ നന്ദിയോടെ നോക്കി ...
എന്റെ ഒപ്പം ജീപ്പിൽ രണ്ടു വെള്ളമടി കേസിൽ പിടിച്ചവർ ഉണ്ടായിരുന്നു ..അതിൽ ഒരാൾ എന്നോട് ചോദിച്ചു ...""എന്താ മോനെ കേസ് കഞ്ചാവ് ആണോ അതോ പീഡനമോ??""
ഞാൻ അയാളെ നോക്കി ചിരിച്ചു ..എന്നിട്ട് ചെവിയിൽ പറഞ്ഞു ...അതല്ല ചേട്ടാ ""ചേട്ടന്റെ ഭാര്യയുടെ മാല പൊട്ടിച്ചോണ്ടു പോയ കേസിൽ പിടിച്ചതാ ???
പെട്ടെന്ന് തന്നെ സ്റ്റേഷൻ എത്തി ...
ഞാൻ ഇറങ്ങി ..മദ്യപന്മാരെ അകത്തേക്ക് കൊണ്ട് പോയ് ...എന്നോട് പരാതി കൊടുത്തിട്ട് പൊക്കോളാൻ പറഞ്ഞു ...
കൃത്യസമയത്തു അച്ഛന്റെ കോൾ വന്നു """ഡാ കള്ളപ്പന്നി നീ എന്റെ പോക്കറ്റിൽ ആകെ ഉണ്ടായിരുന്ന അമ്പതു രുപയും എടുതോണ്ടണോടാ പോയത് ??"' ഞാൻ ഫോൺ കട്ട് ചെയ്തു ...
പെട്ടെന്നുണ്ടായ ഐഡിയ വച്ച് ഞാൻ അവിടെ ഇരുന്ന പോലീസ്‌കാരനോട് പറഞ്ഞു ""സാറേ പോയ ആള് തിരിച്ചു വന്നു ... ഇപ്പൊ വീട്ടിൽ നിന്നു വിളിച്ചാരുന്നു ""
""ആഹ് ബെസ്ററ്..എന്തായാലും നന്നായി ""ഞങ്ങൾക്ക് പണികുറഞ്ഞല്ലോ ...
അദ്ദേഹം പറഞ്ഞു
പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ എന്റെ മുൻപിൽ നിർത്തിയ ഒരു ആക്ടിവയിൽ നിന്നും ചുവന്ന സാരി ഉടുത്തു ഒരു മിടുക്കി ഇറങ്ങി വന്നു "..
എന്നെ കണ്ടപാടെ അവൾ ചോദിച്ചു ""ഇയാൾ എന്താ ഇവിടെ ..പൂവാലശല്യത്തിന് പിടിച്ചോണ്ട് വന്നതാണോ ???""
""ഇയാളെ 'അഞ്ജു' സർ അറിയുവോ ??..ആരെയോ കാണാൻ ഇല്ല എന്നും പറഞ്ഞു പരാതിപറയാൻ വന്നതാണ് "" ഒരു കോൺസ്റ്റബിൾ പറഞ്ഞു ...
""ആരെയാടോ കാണാതെ പോയത്??"""അവൾ ചോദിച്ചു...
""അത് പിന്നെ... ഇയാളെ കാണാതെ ആയപ്പോൾ അടുത്ത ....""ഞാൻ കഥ മുഴുവൻ പറഞ്ഞു ...
അവൾ എന്നെ നോക്കി ചിരിച്ചു ...
""കേറി വാ ...""അവളെന്നെ വിളിച്ചു...
അവളുടെ കയ്യിൽ ഇരുന്ന ഒരു പൊതി അവൾ തുറന്നു ...
കുറെ ലഡ്ഡു ആയിരുന്നു ....
ദൈവമേ ഇവളുടെ കല്യാണം ആയോ ...ഞാൻ ഇത്രയും നാൾ വായി നോക്കിയത് കൊണ്ട് ഇനി പുറകെ നടക്കേണ്ട എന്ന് നൈസ് ആയിട്ട് പറയാൻ ഉള്ള ശ്രമം ആണോ ഈ മഞ്ഞ ലഡ്ഡു ..ഞാൻ മനസ്സിൽ വിചാരിച്ചു
"" ഒത്തിരി സ്നേഹം യാത്ര പറയാൻ നിക്കുന്നില്ല ...അപ്പൊ ഇനി എപ്പോളെങ്കിലും ഒക്കെ കാണാം....""
അവിടെ നിന്ന ഒരു വനിതാ പോലീസിന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു ..
എസ് ഐ വന്നു അവൾക്കു കൈ കൊടുത്തിട്ട് പറഞ്ഞു"" ബാങ്ക് മാനേജർ ഒക്കെ ആകുമ്പോൾ നമ്മളെ ഒക്കെ മറക്കല്ലു ""
""ബാങ്ക് മാനേജരോ ....അയ്യേ അതിനൊന്നും പോകണ്ട നീ ആ യൂണിഫോം ഇട്ടോണ്ട് നിന്നാൽ മതി """ഞാൻ മനസ്സിൽ പറഞ്ഞു .... ""ഡോ "'അവൾ വിളിച്ചു ഒരു ലഡ്ഡു എന്റെ നേരെ നീട്ടി ...
ഞാൻ വാങ്ങി ...
"എന്നാൽ ഞാൻ പോവാണേ..""അവൾ സ്റ്റേഷനിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി ..
"ഇയാൾ എങ്ങോട്ടാ ഇനി ""അവൾ ചോദിച്ചു ..
""എന്റെ ബൈക്ക് ആ ജംഗ്ഷനിൽ ഉണ്ട് ..."" ഞാൻ പറഞ്ഞു ..
""എന്നാ വാ ഞാൻ അങ്ങോട്ട് വിടാം""അവൾ പറഞ്ഞു
ഞാൻ അവളുടെ വണ്ടിയുടെ പുറകിൽ കയറി ....കണ്ണാടിയിൽ കു‌ടി അവളെ തന്നെ നോക്കി ഇരുന്നു .....
കുറെ നാള് പുറകെ നടന്നപ്പോൾ ഇങ്ങനെ ഒരുമിച്ചു യാത്ര ചെയ്യാൻ പറ്റുമെന്ന് ഓർത്തതല്ല ..അന്നൊക്കെ അവളുടെ ഒരു നോട്ടം കിട്ടാൻ വേണ്ടി മാത്രമാണ് കാത്തിരുന്നത് ...
ഇനി അവളെ യൂണിഫോമിൽ കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം ...
""ഡോ ഇറങ്ങുന്നില്ലേ""അവൾ ചോദിച്ചു ..
ഞാൻ ചുറ്റും ഒന്ന് നോക്കി ...ശരിയാണല്ലോ ജംഗ്ഷൻ എത്തി ....
"'അതെ ഇയാൾക്കിപ്പോ എന്നാ ജോലിയാ ""അവൾ ചോദിച്ചു ..
""ഒന്നുമില്ല.."'ഒട്ടും ചമ്മലില്ലാതെ ഞാൻ പറഞ്ഞു ...
""നാണമില്ലല്ലോ....വല്ല നല്ല ജോലിയും വാങ്ങിച്ചിട്ട് എന്റെ വീട്ടിൽ വന്നു ചോദിക്ക് എന്നെ ഇഷ്ടമാണെങ്കിൽ """
ഞാൻ ഞെട്ടി .....
"""അതീ ജോലിയെന്ന് പറയുമ്പോ ....""ഞാൻ അവളെ നോക്കി ...
അവളുടെ വണ്ടി വളവു തിരിഞ്ഞു പോകുന്നത് കണ്ടു ....
തിരിച്ചു ചെന്ന് ബൈക്ക് എടുക്കുമ്പോൾ എന്നെ പോലീസ് ജീപ്പിൽ കയറ്റി വിട്ട വനിതാ പോലീസ് കാരിയെ ഞാൻ നോക്കി അവരുടെ മുഖത്തു ഞാൻ ഒരു ദൈവികത കണ്ടു ........അവർ തിരക്കിലായിരുന്നു ....
ഞാൻ എന്റെ ഫോണിൽ നോക്കി ....അച്ഛന്റെയും അമ്മയുടെയും കുറെ മിസ്ഡ് കോൾ ...
തിരിച്ചു വിളിക്കാൻ തുടങ്ങിയപ്പോൾ ചീറിപ്പാഞ്ഞു പോകുന്ന ഒരു ഓട്ടോയിൽ എന്റെ അച്ഛനും ഒരു വക്കീലും ഇരിക്കുന്നത് ഞാൻ കണ്ടു .....
ആരേലും പറഞ്ഞിട്ട് എന്നെ ജാമ്യത്തിൽ ഇറക്കാൻ പോകുന്നത് ആയിരിക്കും ...അമ്മാതിരി കിടു സ്വഭാവം ആണല്ലോ എന്റേത്...
അച്ഛൻ വിളിച്ചു ,"പോലീസ്‌കാർക്ക് ഒരു വീട് കാണിച്ചു കൊടുക്കാൻ വേണ്ടിയാണു ഞാൻ ജീപ്പിൽ പോയതെന്നു അച്ഛനോടൊരു നുണ പറഞ്ഞു ..
അച്ചൻ തിരിച്ചു വന്നു എന്നെ തെറി വിളിക്കുമ്പോളും അവളെ കെട്ടാൻ വേണ്ടിയുള്ള ജോലി കിട്ടാൻ ഉള്ള പഠനത്തിൽ ആയിരുന്നു ഞാൻ ...
കഷ്ട്ടപ്പെട്ടു പഠിച്ചു പല പരീക്ഷയും എഴുതിയെങ്കിലും പോലീസ് ആകാൻ ആയിരുന്നു എന്റെ വിധി ....
ഞാനും ബാങ്ക് ടെസ്റ്റ് ഒക്കെ എഴുതി ..ഒന്നും കിട്ടിയില്ല ..""പക്ഷെ അവളെ കിട്ടി ...അവളെ കെട്ടി ......""
""എഴുന്നേക്ക് ജംഗ്ഷനിൽ പോയി വായി നോക്കാൻ ഉള്ളതല്ലേ ""അവള് വിളിച്ചെഴുന്നേല്പിച്ചു ...
കണ്ണ് തുറന്നപ്പോൾ കാണുന്നത് മൂന്നു വയസ്സുള്ള മോള് അവളുടെ കുഞ്ഞിതലയിൽ എന്റെ വല്യ തൊപ്പിയും വച്ച് നിക്കുന്നു ...അവളെ കെട്ടിപ്പിടിച്ചു ഒരുമ്മയും കൊടുത്തു ..അടുക്കളയിൽ ചെന്ന് കട്ടൻ കാപ്പിയും കുടിച്ചു ....
ജംഗ്ഷനിൽ ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ പണ്ട് ഞാൻ പോയത് പോലെ അവൾ പോകാറുണ്ട് ആക്ടിവയിൽ ഒപ്പം മകളും ഉണ്ടാകും ....എന്നെ അവർ നോക്കും ചിരിക്കും ...ആരും കാണാതെ ഉമ്മ തരും ...........
പിന്നെയെ അവളുടെ പഴയ യൂണിഫോം ഇപ്പോളും ഞാൻ തേച്ചു മടക്കി വച്ചിട്ടുണ്ട് ...ഇടയ്ക്കിടയ്ക്ക് അവളെ ഞാൻ അത് ഇടീപ്പിക്കും ...പ്രസവം ഒക്കെ കഴിഞ്ഞപ്പോൾ നല്ല ടൈറ്റ് ആയി എങ്കിലും എനിക്ക് അവളെ അതിൽ കാണുന്നത് വലിയ സന്തോഷമാണ് ...

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot