Slider

സുലൈമാന്റെ കച്ചോടം.

0
Image may contain: Hussain Mk, closeup and indoor
സുലൈമാൻ എന്റെ കൺവെട്ടത്തുണ്ടായിരുന്നില്ല.
കാരണം സുലൈമാൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാറില്ലായിരുന്നു.
അവരൊക്കെ ടൗണിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുന്ന വലിയ ആളുകളാണെന്നാണ് ഞാൻ കരുതിയിരുന്നത്.
അങ്ങിനെ സുലൈമാൻ ആദ്യമായി കടയിലേക്ക് കയറി വന്നു.
"ബ്റോ കൈഫാൽ" എന്നും പറഞ്ഞു കൊണ്ട് സുപരിചിതനല്ലാത്ത ബ്രോ എന്റെ നേരെ കൈകൾ നീട്ടി.
വളരെ ഭവ്യതയോട് കൂടി ഞാനാ കൈകൾ സ്വീകരിച്ചു.കാരണം പുതിയൊരു കസ്റ്റമറെ കിട്ടുകയല്ലെ?.
ജീൻസ് പാൻറും പിന്നെ ടീ ഷർട്ടുമാണ് വേഷം.കൊട്ട വണ്ടിയിൽ കയറ്റിയ കശുമാവിന്റെ ഉണങ്ങിയ ചുള്ളിക്കമ്പുകൾ പോലെ തലയും മുടിയും.
കൈഫാൽ എന്ന് പറഞ്ഞത് കൈപ്പക്ക് വേണ്ടിയാണോ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല.
എന്നാലും ഫ്രീക്കന്റെ മുമ്പിൽ ചെവി കേൾക്കാത്തവൻ എന്ന് തോന്നാൻ പാടില്ലല്ലോ..
ഞാൻ ചോദിച്ചു.." സുലൈമാൻ എന്നല്ലെ പേര്?'.
അവൻ പറഞ്ഞു: "എസ് മാൻ എന്ന് വിളിക്കുന്നതാ എനിക്കിഷ്ടമെന്ന്.."
പടച്ചോനെ രാവിലത്തന്നെ കിട്ടിയ കണി ഒരു എസ് മാനാണല്ലൊ.?
ഞാൻ ആത്മഗതം ചെയ്തു.
ആ സംസാരത്തോടെ കൈപ്പയുടെ ശ്രദ്ധ വിട്ടത് എനിക്ക് ആശ്വാസമായി.
"എന്താ കുട്ടികളെ കളിപ്പിക്കാന്?.
"ഈ കാണുന്നതൊക്കെ മിഠായിയാ.ഇത് കൊണ്ടുപോയി കളിപ്പിച്ചോളു"
"ഏയ് ഇത് ശരിയാകില്ല. ഇത് തികയില്ല" എന്ന് പറഞ്ഞ് കൊണ്ട് സുലൈമാൻ കട മുഴുവൻ പരതാൻ തുടങ്ങി.
അതിനിടയിൽ രണ്ട് മൂന്ന് പേർ സാധനം വാങ്ങിപ്പോയി. അവസാനം പത്ത് രൂപയുടെ മിക്സ്ചർ പായ്ക്കറ്റ് കയ്യിലെടുത്തു സുലൈമാൻ പറഞ്ഞു. " ഇതുമതി".
സുലൈമാന് കല്യാണപ്രായമായി 'ട്ടുണ്ട്. സമപ്രായക്കാരൊക്കെ കല്യാണം കഴിഞ്ഞ് കുട്ടികളുമായി മുന്നിലൂടെ നടക്കുന്നത് കാണുമ്പോൾ ഒരു പൂതി.. പെണ്ണൊന്ന് കെട്ടിയാലോ എന്ന്....
പക്ഷേ ഒരു പണിയുമില്ലാതെ തേരാ പാരാ നടക്കുന്ന സുലൈമാനെ പെണ്ണുകെട്ടിക്കാൻ വീട്ടുകാർക്കും വലിയ താൽപര്യമില്ല.
അതിനാൽ കാര്യം ഒന്നും നടക്കുന്നുമില്ല, സുലൈമാന്റെ പൂതിയൊട്ടു കുറയുന്നുമില്ല.
പക്ഷേ സുലൈമാൻ വിടുമോ?.
തന്റെ ആഗ്രഹം വീട്ടിലെ സ്ത്രീകൾ മുഖേന നടപ്പിലാക്കണം.അതിനവൻ കണ്ടെത്തിയ മാർഗമാണ് കുട്ടികളെ കളിപ്പിക്കുക എന്നത്.അതിനാണ് അവൻ മിക്സ്ചർ പായ്ക്കറ്റ് വാങ്ങുന്നത്.
അങ്ങിനെ ഒരാഴ്ച കഴിഞ്ഞ് ഒരു മിക്സ്ചർ പായ്ക്കറ്റുകൂടി അവൻ വാങ്ങി. അതും പത്തു രൂപയുടെ.
ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് മൂന്നാമത്തെ മിക്സ്ചർ പായ്'ക്കറ്റിന് വരുന്നത്.
മൂന്നാമത്തെ വരവിലും പത്ത് രൂപയുടെ പായ്ക്കറ്റ് തന്നെ. അതും അര മണിക്കൂർ സമയം മിനക്കെടുത്തി.
കടല കൂടുതലുള്ള പായ്ക്കറ്റാ അവൻ തിരയുന്നത്..
അങ്ങിനെ മിക്സ്ചർ പായ്ക്കറ്റും കൈയിൽ പിടിച്ച് അവൻ ചോദിച്ചത് കേട്ടോ...
"ഞാനിവിടുത്തെ സ്ഥിരം കസ്റ്റമറാ. എനിക്കെന്തെങ്കിലും കുറച്ചു തരണം".
മൂന്നാഴ്ച കൊണ്ട് വെറും മുപ്പത് രൂപയുടെ സാധനങ്ങൾ വാങ്ങിയ ആളാ പറയുന്നത് കുറച്ചുതരണമെന്ന്..
ഇതിനേക്കാൾ ഭേതം എന്നെ കൊല്ലുകയായിരുന്നെടാ..
എന്താല്ലെ.. ഞമ്മളെ ഫ്രീക്കൻ സുലൈമാൻ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo