നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മതി രമേശാ ..

Image may contain: 1 person, close-up
മിനിക്കഥ
ദുബായിലുള്ള മകനു പെണ്ണുകാണാൻ അയൽവാസി രമേശനെയും കൂട്ടി പെണ്ണിന്റെ വീട്ടിലേക്കു ദേവകിയമ്മ നടന്നു .
വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ കുന്നോളം ഉയരത്തിൽ നാളികേരം പറിച്ചു കൂട്ടിയത് അവരുടെ ശ്രദ്ധയിൽ പെട്ടു .
ബലിയ കൃഷിക്കാരാണെന്നു തോന്നുന്നു .കണ്ടില്ലേ പറമ്പു മുഴുവൻ തേങ്ങ .അമ്പമ്പോ ...
തേങ്ങയുടെ മൊത്ത കച്ചോടക്കാരാണ് .പെണ്ണിന്റെ തന്ത .
രമേശൻ മറുപടി പറഞ്ഞു .
നടന്നു വീടിനു മുറ്റത്തെത്തിയപ്പോൾ കളം നിറയെ വൈക്കോൽ കൂനകൾ .അപ്പോൾ അവർ പറഞ്ഞു .
ഇഷ്ടം പോലെ നെൽപ്പാടങ്ങൾ ഉള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു .കണ്ടില്ലേ പുല്ലിൻ കൂനകൾ .
അതെ അവർ പാരമ്പര്യമായി കൃഷിക്കാരാണ് .
പിന്നെ അവരെ എതിരേറ്റത് അയലുകളിൽ ഉണങ്ങാനിട്ട റബ്ബർ ഷീറ്റുകളാണ് .
കണ്ടോ റബ്ബറും ഉണ്ട് .
അവർ മൂക്കത്തു വിരൽ വെച്ചു .
കുടക് മല തേച്ചും ഇവരുടേതാണ് .മാത്രല്ല ആലക്കോടും റബ്ബർ തോട്ടം ഉണ്ട് .
രമേശൻ പറഞ്ഞു
എന്നാ പിന്നെ വീട്ടിൽ പോകണമെന്നില്ല .ഇതങ് ഉറപ്പിച്ചോ .
അവർ അവിടെ നിന്നു .
അപ്പോ പെണ്ണിനെ കാണണ്ടേ ?
രമേശൻ ചോദിച്ചു .
വേണ്ട ഇതൊക്കയുള്ളപ്പോൾ പിന്നെ പെണ്ണിന് എന്തിനു സൗന്ദര്യം .ഐശ്വര്യ ലക്ഷ്മി ആയിരിക്കും .
അവൾ മുമ്പൊരിക്കൽ കാമുകന്റെ കൂടെ ഒളിച്ചോടിയതാണ് .
രമേശൻ പറഞ്ഞു .
ഇക്കാലത്തു അതൊക്ക സാധാരണ സംഭവം .നീ പോയി ഉറപ്പിച്ചോ .
അങ്ങനെ അവർ തിരിച്ചു വീട്ടിലേക്കു പോയി .
നിങ്ങൾ പെണ്ണ് കളങ്കമില്ലാത്തവൾ ആയിരിക്കണമെന്ന് മുമ്പ് പറഞ്ഞതോ ?
അവർ പോകുന്നതിനിടയിൽ ചോദിച്ചു .
നാളികേരത്തെക്കാളും റബ്ബറിനേക്കാളും വിലയില്ല രമേശാ പെണ്ണിന് .
അയാൾ തരിച്ചു നിന്നുപോയി .
Ceevi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot