Slider

തോറ്റുപോയ അച്ഛൻ

0
....Image may contain: Mahesh Kannappi, closeup
അച്ഛേ..
ആ എത്തിയോ കാന്താരീ..
എന്തെങ്കിലുമൊന്നു കുത്തികുറിക്കാൻ തോന്നിയാലെ ഈ പടിചവിട്ടി മുകൾ നിലയിലേക്കു കയറാറുള്ളൂ.പ്രിയതമപ്പോലും അതറിഞ്ഞുമാറി നിൽക്കും. ഇതിപ്പോ ഇതിനോടു പറഞ്ഞിട്ടു കാരൃവുമില്ല .കാരണം ഈ കുഞ്ഞുകുടുംബത്തിലെ എസ്. ഐ യും റൗഡിയും ഈ പറഞ്ഞ ആളാണ്.പാവം ഞാനെന്ന അച്ഛന്റെ രണ്ടാമത്തെ സന്താനം.
കുടുംബത്തിലൊരു പെൻതരിക്കായ് കൊതിച്ചു താണിക്കുടത്തമ്മയ്ക്കു പറ ചൊരിഞ്ഞ് പ്രാർത്ഥിച്ച് നടക്കിരുത്താമെന്നു വാക്കാൽ സതൃം ചെയ്തു കിട്ടി ബോധിച്ചതാ..ഭഗവതി എന്തായാലും മനമറിഞ്ഞു തന്നു.ഈ കുറുമ്പിൻ കൂടിനെ..ആയ കാരണം കൊണ്ടു തന്നെ അടിക്കാനോ ശാസിക്കാനോയുള്ള അധികാരം പോലുമില്ല എനിക്കും ഈയുള്ളവന്റെ പാതിക്കും..അച്ചാച്ചേടെ ഓർഡറാണ്..
'എന്നാടാ അച്ചുവേ അച്ഛ പറഞ്ഞിട്ടില്ലെ ഒറ്റയ്ക്കു പടികേറാൻ പാടില്ലാന്ന് '
ആരുകേൾക്കാൻ.
അച്ഛേ വേഗം വന്നേ..എന്റെകൂടെ വായോ അല്ലെങ്കീ അമ്മയതിനെ കൊല്ലൂട്ടോ വാ അച്ചേ..
ഇനിയിപ്പോ ഇതിനുമൂത്തതു ആൺപിറവിയെടുത്ത സ്വത്തൂനെ എൻ പ്രിയതമ പുളിവാറലാൽ ഉമ്മകൊടുക്കുന്നുണ്ടാവുന്നുണ്ടോ..വേഗമെണീറ്റു താഴേക്കിറങ്ങി നായികയെ തോളിലേറ്റി.ഏയ് ഇല്ലല്ലോ ചെക്കനിരുന്നു ഡോറാ ഡോറാ കാണുന്നുണ്ടല്ലോ.!
ഭാരമിറക്കി താഴെ വെച്ചു. ആരേനേ അമ്മ കൊല്ലണെ അച്ചൂ ?
'വായോ അച്ചേ ' കൈപിടിച്ചു വലിക്കുന്നു
കിച്ചനും കടന്നു പിന്നാമ്പുറമുറ്റത്തേക്ക്..നോക്കുമ്പോൾ പാവം ശ്രീമതി മീൻ നന്നാക്കുകയാണ്.
പിതാവും പുത്രിയും അടുത്തിരിക്കുന്നു ..
'അച്ഛേ നമുക്കീ മീമീനെ ജീവിപ്പിച്ചാലോ..?.
ങേ.. ഇതെന്തു വാക്ക്.!
'നല്ല ഭംഗീണ്ടച്ഛേ കാണാൻ. ഇല്ലേ?'
മീൻകാരൻ ജോസേട്ടൻ പറ്റിച്ച പണിയാ.പെടക്കണ മീനാന്ന് . പോരാത്തതിനു മീൻ പുയ്യാപ്ളയും(മഞ്ഞകോര)
ഞാൻ നോക്കുമ്പോ ചുരിങ്ങയതൊരു രണ്ടാഴ്ച കഴിഞ്ഞു കാണും പാവം പുയ്യാപ്ളകൾ ഇഹലോകവാസം വെടിഞ്ഞിട്ടു..
അതുങ്ങൾക്കാണു പാവമീ സിദ്ധൻ പുനർജീവൻ കൊടുക്കേണ്ടത്..ഞാൻ തോറ്റു..
അച്ചുട്ടീ നിങ്ങൾക്കു കാണാനല്ലെ അച്ഛ ഫിഷ് ടാങ്കും ഭംഗിയുള്ള മീമിനും വേടിച്ചു അകത്തു വെച്ചിരുക്കുന്നേ..?
അതൊക്കെ കുഞ്ഞീതാ നമുക്കിതിനെ ജീവിപ്പിച്ചാ മതി ' ..എന്റെ താണികുടത്തമ്മേ എന്നാലുമെന്നോടിത് '
അച്ചൂസേ..ഈ മീമിയെല്ലാം ചത്തുപോയീ ഇനി ഇതിനെ ജീവിപ്പിക്കാൻ പറ്റില്ല ..
ഇല്ല അച്ഛേ ഈ മീൻമാരൊന്നും മരിച്ചിട്ടില്ല അച്ച പറ്റിക്കാൻ പറയുവാ ഇക്കറിയാം അച്ചക്കു അച്ചൂനെ ഇഷ്ടല്ലാന്ന് (മുഖം കനക്കുന്നു)മരിച്ച മീൻമാരെങ്ങിനാ കണ്ണു തുറന്നിരിക്കണേ.?
വീണ്ടും തോൽവി ചിരിവന്നിട്ടു വയ്യ പുറത്തു കാണിക്കാനും പറ്റില്ല.
വായനയിലൊന്നും ഈ വാക്കുകളോ പ്രയോഗങ്ങളോ കണ്ടതായി ഓർമ്മയില്ല.
(മീൻമാർ 'മീൻ മരിക്കുക)
എന്തായാലും ഇതിനെ പറ്റി ഒരു ക്ലാസ് കൊടുക്കാൻ തീരുമാനിച്ചു പാവമീ അച്ഛൻമാഷ് മകളുടെ മുന്നിലായാലും അങ്ങിനെ തോല്ക്കാൻ പാടില്ലല്ലോ!
അച്ചുവേ.(.അംഗൻവാടീലു പോയീ ടീച്ചറുടെ വിരലിലൊരു കഷണം കടിച്ചെടുത്തോളാ.. എന്താണാവോ മിണ്ടാണ്ടിരിക്കുന്നുണ്ട്)ഈ മീനുകളെവിടയാ ഉണ്ടാകുന്നേ...? കുട്ടി;
വെള്ളത്തില് അയ്യേ ഈ അച്ഛക്കതും അറിയില്ലേ.
ങേ.. പെട്ടൊന്നൊരു ദാഹം കുറച്ചു വെള്ളം ഇങ്ങോട്ടെടുത്തേ മീൻ കറി വെക്കുമ്പോളും ക്ലാസിലാ ശ്രദ്ധ കുട്ടീടമ്മയ്ക്കു..
അതല്ല അച്ചുട്ടാ..നമ്മൾക്കു മീൻകാരൻ ജോസേട്ടൻ തരുന്ന മീമിക്കെല്ലാം കടലിലെ ജീവിക്കാൻ പറ്റൂ..നമ്മുടെ വെള്ളത്തിലിട്ടാലെ ചത്തു പോകും .പിന്നെ നമ്മുടെ ചാലിലെയും കുളത്തിലേയും മീനുകൾക്ക് കടലിലും ജീവിക്കാൻ പറ്റില്ല..
വിദൃർത്ഥി; അതെന്താ...
മാഷ്; കടലിലെ വെള്ളത്തിൽ ഉപ്പുണ്ട് കുളത്തിലെ വെള്ളത്തിൽ ഉപ്പില്ല
വി;; ആരാ കടലിൽ ഉപ്പിട്ടേ..
മാ; അതു നിന്റെ....($#@അതു വേണ്ട
അല്ലേലും എന്നെ പറഞ്ഞാ മതീലോ..) തമ്പാച്ചൻ..
വി: അപ്പോ തമ്പാച്ചനെന്താ കുളത്തിൽ ഉപ്പുകലക്കാത്തെ..?
മാ; കുളത്തിലും കിണറ്റിലും ഉപ്പു കലക്കിയാലെ നമുക്ക് വെള്ളം കുടിക്കാൻ പറ്റില്ലാലോ..അതോണ്ടാ..
കുട്ടി കുഞ്ഞുവായിൽ കോട്ടുവാ ഇടുന്നുണ്ട്.കുട്ടിക്കുറക്കം വന്നതു കൊണ്ട് മാഷ് രക്ഷപ്പെട്ടു.
കഷ്ടിച്ചൊരുമാസം കഴിഞ്ഞൊരു ഞായറാഴ്ച .പാടത്തുപോയി വെളളമൊക്കെ തുറന്നിട്ട് കൂട്ടുകാരോട് കുശലം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ മോൻ കരഞ്ഞിരുപ്പുണ്ട്..പതിവുപോലെ എന്റെ നോട്ടം കുട്ടീടമ്മേടെ മുഖത്തേക്ക്.
എന്നെ നോക്കണ്ട ഞാനൊന്നും ചെയ്തിട്ടില്ല.
ആ ഫിഷ്ടാങ്കിലെ മീനൊക്കെ ചത്തേക്കണു..അതിനാ ചെക്കൻ കരയണേ..
ഏയ് ഇതെന്താ പറ്റിയേ ഇതുങ്ങൾക്ക് എല്ലാം ചത്തുമലച്ചല്ലോ..ഫിഷ്ടാങ്ക് മുറ്റത്തേക്കെടുത്തു വെച്ചു ..അതിനിടെ മോനുക്കു സങ്കടം സഹിക്കാനാവുന്നില്ല ആ ഗോൾഡ് ഫിഷ് ഈ വരുന്ന ബുധനാഴ്ച പ്രസവിക്കണ്ടതായിരുന്നു പോലും.
മരിച്ചു കിടക്കുന്ന മീൻമാരിൽ ഒരാളെണ്ണം കൂടുതലുണ്ടല്ലോ..സ്വത്തൂ ഇതാരാ ഈ പുയ്യാപ്ള മീനിനെ ഇതിലിട്ടേ..?
മോൻ :എനിക്കറിയില്ല ഞാനല്ല അച്ഛേ..
അച്ചൂ കുട്ടിയാണോ മീമീനെ ടാങ്കിലിട്ടേ..കുട്ടി:
രണ്ടു തോളും മുകളിലേക്കുയർത്തി കുട്ടിയീ വഴിക്കു വന്നിട്ടു പോലുമില്ല. എന്നാലുമിതെല്ലാം ചാവാനെന്താ കാരണം..
ആ ഇനിയിപ്പോ അമോണിയ ഇട്ടൊക്കെ വരുന്ന മീനല്ലേ അതു കൊണ്ടാവും ടാങ്കിലിട്ടപ്പോൾ പാവം ഗർഭിണി ആയ ഗോൾഡ് ഫിഷടക്കം മരിച്ചുപോയത്..
മീൻ കറീലുപ്പിടാൻ നോക്കിയിട്ടു ഉപ്പു പാത്രം കാണുന്നില്ലാന്ന് എന്റെ പെണ്ണിനു..ഭർത്താവ്:
ഈ കിടക്കുന്നതല്ലേ ഉപ്പു പാത്രം..
ആ ഇതെങ്ങിനാ ഇവിടെ വന്നേ..ഏട്ടാ ഇതിലെ ഉപ്പൊന്നും കാണാനില്ല ഇന്നലെ മേടിച്ചു പൊട്ടിച്ചിട്ടതാണല്ലോ. (ഭാരൃ)
ആ കള്ളനെ കിട്ടി ഉപ്പുകള്ളനെ കള്ളിയാ..ചോദിക്കാൻ ചെന്നപ്പോൾ കള്ളിപെണ്ണവൾ ഉറങ്ങിയിരുന്നു എന്നാലുമാ കുഞ്ഞുവിരലുകളിൽ നിന്നും ഉപ്പുരസം മാറിയിട്ടില്ലായിരുന്നു..
അല്ലേലും കുട്ടീനെ പറഞ്ഞിട്ടു കാരൃമില്ല
കടലിലെ മീനുകൾക്ക് ജീവിക്കാൻ ഉപ്പുവെള്ളം വേണമെന്ന് ഞാനല്ലേ പഠിപ്പിച്ചേ..പുയ്യാപ്ളക്കൊപ്പം അര കിലോ ഉപ്പാണേ ഫിഷ്ടാങ്കിൽ നിക്ഷപിച്ചത്...
തോൽവികളേറ്റുവാങ്ങാനീ അച്ഛന്റെ ജീവിതമിനിയും ബാക്കി....
മഹേഷ് തിരൂർ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo