Slider

ഇരുപത്തിയെട്ടാമൻ

0
Image may contain: 2 people, people sitting
വളരെ അവിചാരിതമായാണ് ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ്‌ കണ്ടത് അപസർപ്പകം . അകത്തേക്കുള്ള പ്രവേശനം ലഭിച്ചപ്പോൾ ആകാംഷ ആയിരുന്നു എന്താവും അതിലെന്നറിയാൻ.. പലതും വെറുതെ വായിച്ചുപോയപ്പോൾ അറിയാതെ ഒരു നോവലിന്റെ ഒന്നാംഭാഗം കണ്ടു. വായിക്കുംതോറും കൂടുതൽ അതിലേക്കു വലിച്ചടുപ്പിക്കുന്ന എഴുത്.. ഓരോവാക്കിലും വശ്യമായ എന്തോ നിഗുഢത ഒളിപ്പിച്ചുവെക്കുംപോലെ..
എഴുത്തിനോടുള്ള ഇഷ്ടംകൊണ്ട് എഴുതിയ ആളെ നോക്കി പ്രൊഫൈൽ പിക്ചർ മനോഹരമായ രണ്ടു കണ്ണുകൾ മാത്രം... പ്രൊഫൈൽ മുഴുവൻ പരതിയിട്ടും മരുന്നിനുപോലും ഒരു പിക്ചർ ഇല്ല. വല്ല ഫേക്ക് ഉം ആവും എന്നുകരുതി ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ ആ പേര് "അരുന്ധതി" പിന്നെ രണ്ടുകണ്ണുകളും അത് മനസ്സിൽ കുറിച്ചുവെച്ചു..
പിറ്റേന്നും അരുന്ധതിയുടെ നോവൽ ബാക്കി എത്തിയോ എന്നറിയാൻ ഗ്രൂപ്പിൽ കറങ്ങി നടന്നപ്പോൾ അതാ അടുത്ത ഭാഗം. ആർത്തിയോടെ വായിച്ചുതീർത്തപ്പോൾ വീണ്ടും പ്രൊഫൈൽ നോക്കി.എന്റെ മനസറിഞ്ഞു ഇട്ടതുപോലെ പ്രൊഫൈൽ പിക്ചർ മാറിയിട്ടുണ്ട് നെറ്റ് സ്ളോ ഡൌൺലോഡ് ആകുന്നില്ല. നെറ്റ്‌വർക്ക് നെ കുറ്റംപറയുന്നതിനിടയിൽ ആ സുന്ദരമായ മുഖം തെളിഞ്ഞു വരുന്നു.. ചുമന്ന സാരീ അലസമായി പാറി കിടക്കുന്ന തലമുടി കണ്ണുകൾ ഹൃദയത്തിൽ കൊത്തിവലിക്കുമ്പോലെ വടിവൊത്ത ശരീരം.. സ്വന്തമാക്കാൻ കൊതിച്ച പോലൊരു പെണ്ണ്. സ്റ്റാറ്റസ് നോക്കി ഭാഗ്യം കല്യാണം കഴിഞ്ഞതല്ല. ഒരു റിക്വസ്റ്റ് ഇട്ടു നോട്ടിഫിക്കേഷൻ വരുന്നുണ്ടോ എന്ന്‌ നോക്കി ഇരുന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ അതെ അതവൾ തന്നെ. എങ്ങിനാ ഒന്ന് സംസാരിച്ചു തുടങ്ങുന്നത് എന്നോർത്തിരുന്നപ്പോൾ ഒരു മെസ്സേജ് വന്നു, അതും അവളുടെതന്നെ ഏതോ പേജിന്റെ ലിങ്ക് ആണ് എങ്കിലും തുടക്കംകിട്ടിയല്ലോ.
കഥകൾ നന്നാകുന്നുണ്ട് എന്നൊരു മെസ്സേജ് അയച്ചു പുഞ്ചിരിക്കുന്ന ഒരു സ്മൈലി ആണ് തിരികെ കിട്ടിയത്.. ലിങ്ക് അവളുടെ പേജിലേക് ഉള്ള വരവേല്പായിരുന്നു. പതിയേ എന്റെ ഉള്ളിൽ അവളോടുള്ള പ്രണയം പൂത്തുലഞ്ഞു എങ്ങിനെയും അവളെ ഒന്ന് നേരിൽ കാണേണം. പക്ഷെ പ്രണയത്തെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോളെ അവൾ വിഷയം മറ്റും. ഒരിക്കൽ പറഞ്ഞെ പറ്റു എന്ന്‌ വാശി പിടിച്ചപ്പോൾ. അവൾ പറഞ്ഞു എനിക്ക് പ്രണയം ഗന്ധർവനോടാണ് മനുഷ്യനെ പ്രണയിക്കാനോ കൂടെ വിശ്വസ്ത ആയ ഭാര്യ ആയി ജീവിക്കാനോ കഴിയില്ല എന്ന്‌.
പിന്നെ വിവാഹം അതും അവൾക് കഴിയില്ല. അവൾ ഒറ്റക്കാണ് ജീവിക്കുന്നത് സമൂഹം എങ്ങിനെ കണ്ടാലും അവൾക്കത് പ്രേശ്നവും അല്ലായിരുന്നു.
ഒരിക്കലെങ്കിലും ഒന്നു കാണണം എന്ന്‌ നിർബന്ധിച്ചപ്പോൾ അവൾ അനുവാദം തന്നു.
അങ്ങിനെ അവൾ പറഞ്ഞ വിജനമായ ഒരിടത്തു ഞങ്ങൾ കണ്ടു. കറുത്ത സാരിയിൽ അവളിൽ പുതിയ എന്തോ ഭാവം. വിവാഹത്തെകുറിച്ചു വീണ്ടും പറയാതിരിക്കാൻ എനിക്കായില്ല.. വശ്യമായ ഒരു പുഞ്ചിരി ആയിരുന്നു മറുപടി. അടുക്കാൻ ശ്രമിക്കുംതോറും അവളെന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അതിനായി അവൾ പറയുന്ന ഓരോ കാരണങ്ങളും എന്നെ അവളിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചു. ഒടുവിൽ പിരിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു അവളോടൊപ്പം ജീവിക്കാൻ. അത് പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഒരു താലിയുടെ ബന്ധനമില്ലാതെ നമുക്കൊന്നാകാം.
പിറ്റേന്നുതന്നെ എന്റെ മുറി ഒഴിവായി ഞാൻ അവളുടെ വീട്ടിലേക്കു താമസം മാറി. അവിടെ ചെന്നപ്പോൾ വാതിൽക്കൽ അവൾ കാത്തു നില്പുണ്ടായിരുന്നു. കണ്ണുകളിൽ പ്രണയം ഒളിപ്പിച്ച എന്റെ സുന്ദരി. 3 മുറികൾ മാത്രമുള്ള ഒരുകൊച്ചു വീട് പുറത്തുനിന്നു നോക്കിയാൽ ആൾതാമസം ഉണ്ടെന്ന് തോന്നില്ല. എന്റെ ബാഗ് അകത്തു കയറ്റിവെച്ചപ്പോൾ ഒരു മുറി എനിക്കായി ഒരുക്കിവെച്ചതിലെക് അവളെന്നെ ആനയിച്ചു. ഒരു കുടക്കീഴിൽ ഇന്നുമുതൽ ഒരുമിച്ചു ജീവിതം ആരംഭിക്കാൻപോകുന്നതിന്റ സന്തോഷത്തിലായിരുന്നു ഞാൻ. കുളിച്ചുവരുമ്പോളേക്കും കഴിക്കാൻ എടുത്തുവെക്കാം എന്നുപറഞ്ഞു അവൾ അടുക്കളയിലേക് പോയി. അവളുടെ ആകാരഭംഗി ആസ്വദിച്ചു അറിയാതെ ഒരു നിമിഷം നിന്നുപോയി പെട്ടെന്ന് അവൾ എന്നെ തിരിഞ്ഞു നോക്കി ഉള്ളൊന്നു നടുങ്ങിയോ വല്ലാത്ത പിശാചികത. കണ്ണടച്ച് തുറന്നപ്പോൾ മനസ്സിൽ തോന്നിയതാകും എന്നുതോന്നി. ഉള്ള പ്രേതകഥ എല്ലാം വായിച്ച് എന്തുകണ്ടാലും ഓരോ തോന്നലാണ്...
കുളികഴിഞ്ഞിറങ്ങിയപ്പോൾ ജനാലയിൽ പിടിച്ച് പുറത്തേക്കു നോക്കി അവൾ നില്പുണ്ടായിരുന്നു. അവളോട്‌ ചേർന്ന് നിന്നപ്പോൾ ലോകം കൈയടക്കിയ അഹംകാരം തോന്നി മനസ്സിൽ അവൾ പതിയേ എന്റെ നെഞ്ചിലേക് ചാരിനിന്നു. പരസ്പരം ഒന്നാകുവാൻ മനസുകൾ വെമ്പൽകൊണ്ടു. ഒരുനിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല മനോഹരമായ അവളുടെ പുഞ്ചിരി മാഞ്ഞിരിക്കുന്നു.. കണ്ണുകളിൽ വല്ലാത്ത തീഷ്ണത ഇല്ല കുതറി മാറാൻ കഴിയുന്നില്ല ഉറക്കെ കരയാൻ ശബ്‍ദം പുറത്തേക്കു വരുന്നില്ല.. എല്ലാം അവസാനിക്കുകയാണ് ഞാൻ തിരിച്ചറിഞ്ഞു എന്റെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുകയാണ്. അവളെന്റെ ചെവിയിൽ പറഞ്ഞു എനിക്ക് പ്രണയം ഗന്ധർവനോടാണ്... ഗന്ധർവനോട് മാത്രം...
അവൾ അടുത്ത പേജിൽ എഴുതി... ഇരുപത്തി എട്ടാമൻ... Story By Arundhathy..
മറ്റൊരു ഫോണിൽ നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞിരുന്നു.. New story by arundhathy.....
സ്നേഹത്തോടെ ശീതൾ (പുനർജനി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo