നിന്നെ കണ്ടാൽ തന്നെ അറിയാം നീയൊരു പക്കാ ഫ്രോഡാണെന്ന്..നീയെന്താ കരുതിയത് ..നിന്നെപ്പോലെയുളളവർ മണത്തു നടക്കുമ്പോൾ ഞാൻ വന്നു ഇഷ്ടമാണെന്ന് പറയുമെന്ന് കരുതിയോ...."
അവളുടെ ഗർജ്ജനത്തിൽ യാത്രക്കാർ ചുറ്റും കൂടി...
"നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേ വീട്ടിൽ തോണ്ടാൻ...എന്നെ കിട്ടിയുളളോ പറയെടാ..."
ആൾക്കാരുടെ സപ്പോർട്ട് കിട്ടിയപ്പോൾ അവൾക്കു ഉശിരു കൂടി...
ബസിനുള്ളിൽ തിരക്കായിരുന്നു..കൂടെ നിന്ന ഏതോ ചെറ്റയവളെ തോണ്ടി...അവൾ കരുതി ഞാനാണെന്ന്....
സത്യം തുറന്നു പറഞ്ഞെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായില്ല....
"വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിട്...."
ആരോ കൂട്ടത്തിൽ ഉത്തരവിട്ടു...
"വേണ്ട ..എനിക്കു സമയത്ത് ഡ്യൂട്ടിക്ക് ചെല്ലണം.ഇവനെപ്പോലെയുളള നാറികൾക്ക് ഇതൊന്നും പുത്തരിയല്ല...."
അവൾക്കു പരാതിയില്ലെന്ന് കണ്ടപ്പോൾ യാത്രക്കാർ പതിയെ പിൻ വാങ്ങി...
അപമാന ഭാരത്തിൽ ഞാൻ തലകുനിച്ചു നിന്നു....
അവൾ ഇറങ്ങിയ സ്റ്റോപ്പിൽ തന്നെ ഞാനും ഇറങ്ങി....
"പെങ്ങളൊന്ന് നിന്നെ..."
അവൾ നടത്തത്തിനു സ്പീഡ് കൂട്ടിയപ്പം ഞാൻ മുന്നിൽ കയറി നിന്നു...
"നിനക്കിവിടെ കിടന്നു വിളിച്ചു കൂവാം..പീഡിപ്പിക്കാൻ ശ്രമിച്ചാലും ആരും വിശ്വസിക്കും..നിയമങ്ങളും ജനങ്ങളും നിങ്ങളുടെ ഒപ്പമാണു..ഞാൻ എന്തായാലും നാണം കെട്ടു..ഇനിയെനിക്ക് മറ്റൊന്നും നോക്കാനില്ല...
എന്നെയവൾ തുറിച്ചു നോക്കി കൊണ്ടിരുന്നു.....
" ഞാൻ പലയാവർത്തി പറഞ്ഞു..നിന്റെ മറ്റയിടത്ത് ഞാനല്ല കയറിപ്പിടിച്ചെന്ന്..എന്നിട്ടും നീ വിശ്വസിച്ചില്ല..എന്തു തുണി ഇട്ടായാലും കുറച്ചു കൂടി മാന്യമായ ഡ്രസിടാൻ പഠിക്ക്..അല്ലെങ്കിൽ മുഴച്ചു നിൽക്കുന്നിടം കണ്ട്രോൾ തെറ്റിയ ഏതവനെങ്കിലും കയറിപ്പിടിക്കും...പിന്നെ ഇതിനു പ്രതികാരം ചെയ്തില്ലെങ്കിൽ ഞാൻ പിന്നെ ആണായി ജീവിച്ചിരിക്കില്ല..നീ കാതിൽ നുളളിക്കോ...."
പിന്നീടുള്ള എന്റെ ശ്രദ്ധ മുഴുവൻ അവളോട് എങ്ങനെ പ്രതികാരം ചെയ്യാമെന്നായിരുന്നു.....
ഞാനവളെ കുറിച്ച് കൂടുതൽ തിരക്കി അറിഞ്ഞു...
സാധാരണ കുടുംബത്തിലെ അംഗം.. രണ്ടു പെൺ മക്കളിൽ മൂത്തവൾ..അവളുടെ ശമ്പളത്താലാണു വീടു കഴിയുന്നത്...അച്ഛൻ നേരത്തെ മരിച്ചിരുന്നു.. അമ്മയാണെങ്കിൽ രോഗിയും....
ഒടുവിൽ ബ്രോക്കർ വഴി ഒരു കല്യാണ ആലോചനയുടെ രൂപത്തിൽ അവളുടെ വീട്ടിൽ എന്റെ ആലോചന ചെന്നു...
ആദ്യമൊക്കെ കടുത്ത എതിർപ്പായിരുന്നു അവൾക്ക്...അപ്പോൾ അടുത്ത ചൂണ്ടയെറിഞ്ഞു
സ്ത്രീധനം ഞങ്ങൾക്കു ആവശ്യമില്ല...
അമ്മയുടെ പ്രഖ്യാപനം...
അവളുടെ വീട്ടുകാർ അവളെക്കൊണ്ട് സമ്മതിപ്പിച്ചു....ഞാൻ വീണ്ടും അവളുടെ മുമ്പിൽ ആണയിട്ടു പറഞ്ഞു..
"ഞാനല്ല അന്ന് അങ്ങനെ ചെയ്തത്..പ്രതികാരം ചെയ്യുമെന്നൊക്കെ പറഞ്ഞത് അന്നത്തെ വാശിപ്പുറത്തായിരുന്നു...""
അവളുടെ മുഖത്ത് ആദ്യമായി വെറുപ്പില്ലാത്തൊരു പുഞ്ചിരി വിടർന്നു...
പൊരുത്തം നോക്കുന്നതിനായി അവളുടെ ജാതകവും അമ്മ വാങ്ങിയിരുന്നു...
ഫോണിൽ കൂടി ഞങ്ങൾ കൂടുതൽ അടുത്തു...ശരിക്കും പറഞ്ഞാ പ്രേമമായെന്നു സാരം...
ആയിടക്കാണു ഞെട്ടിക്കുന്ന ആ വാർത്ത വന്നത്...
"എന്റെയും അവളുടെയും നാളുകൾ തമ്മിൽ ചേരില്ലാത്രെ..സ്ഥിരം അമ്മ നോക്കിക്കുന്ന ജ്യോത്സ്യരാണു പറഞ്ഞത്...കെട്ടിയാൽ ഒരാൾ മരിക്കുമത്രേ...
ഞാനും അമ്മയും അവരുടെ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചു.. അകത്തു നിന്നും ഒരു തേങ്ങൽ ഉയർന്നുവോ...
പെട്ടെന്നു തന്നെ അമ്മയെ മറികടന്നു ഞാൻ പറഞ്ഞു...
" എന്തായാലും ഇവിടെ നിന്നും ഒരു ബന്ധം ആഗ്രഹിച്ചതാണു..പെണ്ണിന്റെ അനിയത്തിയെ തരുമെങ്കിൽ ഞാൻ കെട്ടാൻ തയ്യാറാണു"
എന്റെ പ്രഖ്യാപനം അമ്മയെ ഞെട്ടിച്ചുവെങ്കിലും എന്നും മകന്റെ ഇഷ്ടത്തിനു നിന്ന അമ്മ ഒടുവിൽ സമ്മതം മൂളി....
"നിങ്ങൾ ആലോചിച്ചു പറഞ്ഞാൽ മതി ഞങ്ങൾ ഇറങ്ങുന്നു"
കുറച്ചു ദിവസം കഴിഞ്ഞു അവളുടെ കോൾ എത്തി...
"അനിയത്തിയെ ഞാനും അമ്മയും പറഞ്ഞു സമ്മതിപ്പിച്ചു..അവൾക്കെങ്കിലും നല്ലൊരു ഭാവിയുണ്ടാകട്ടെ"
ജാതകപ്പൊരുത്തം ബഹുകേമമായിരുന്നു....
താലികെട്ടു കഴിഞ്ഞു മൂത്തവളെ അടുത്തേക്കു വിളിപ്പിച്ചു...
"എന്റെ പ്രതികാരം തന്നായിരുന്നെടീ ഇത്..നീയെന്താ കരുതിയെ ഞാൻ ഒലിപ്പിച്ചു കൊണ്ടുവരുമെന്നൊ...ഇനി നിന്റെ അനിയത്തിയുമായി ഞാൻ അടിപൊളിയായി നിനക്കു മുമ്പിൽ ജീവിച്ചു കാണിക്കും...കണിയാനു അമ്മ അറിയാതെ കാശുകൊടുത്തു തന്നാടീ പൊരുത്തമില്ലെന്നു പറയിച്ചത്...അപ്പോൾ സുലാൻ...."
വിജയ ഗർവ്വിൽ ഞാൻ തിരിച്ച് നടന്നു....
ആദ്യരാത്രിയിൽ കെട്ടിയവളോടു കിന്നരിച്ചു രസിച്ചിരിക്കുമ്പോഴാണു അവൾ മാറി കിടക്കുവാന്നു പറഞ്ഞത്...
"അവൾക്ക് പിരീഡാണതെ...ഇച്ചി കടിച്ച കുരങ്ങനെപ്പോലെ ഞാനിരുന്നപ്പോൾ അവൾ മാന്യമായി താഴെ പായ് വിരിച്ചു കിടന്നു....
രാവിലെ എഴുന്നേൽക്കുമ്പോൾ ഭാര്യയെ കാണാനില്ല...
അപ്പോഴാണു കട്ടിലിന്നരുകിൽ ഒരു കടലാസിൽ എന്തൊ കുറിച്ചിരിക്കുന്നത് കണ്ടത്....
" ചേട്ടൻ ക്ഷമിക്കണം.. ഞാനൊരാളുമായി ഇഷ്ടത്തിലായിരുന്നു..വീട്ടുകാർ നിർബന്ധിപ്പിച്ചതിനാൽ ഈ കല്യാണത്തിനു സമ്മതിച്ചത്..ഞാനെന്റെ സ്വർണ്ണവും പിന്നെ അലമാരയിൽ ഇരുന്ന പൈസയും ഞാൻ എടുക്കുന്നു..ഈ കത്തു ചേട്ടൻ വായിക്കുമ്പോൾ ഞാനും കാമുകനും ഒരുപാട് അകലെ ആയിരിക്കും.. തിരക്കി നാണം കെടാതിരിക്കുന്നതാ ഭംഗി....."
"എന്ന്
ചേട്ടന്റെ ഒരു ദിവസത്തെ ഭാര്യ....."
ചേട്ടന്റെ ഒരു ദിവസത്തെ ഭാര്യ....."
അക്ഷരങ്ങൾ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു...
അമ്മയോട് തെറ്റുകൾ ഏറ്റു പറഞ്ഞെങ്കിലും മറുപടി അനുകൂലമായിരുന്നില്ല...
"ഒരു പെണ്ണ് തെറ്റുകൾ പൊറുത്ത് സ്നേഹിക്കുമ്പൾ അത് ആത്മാർത്ഥമായിട്ടു തന്നെ ആയിരിക്കും... പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും..അനുഭവിച്ചോ...."
"അമ്മ അതുപറയുമ്പോ എന്റെ കാതിൽ മുഴങ്ങുന്നത് അവളുടെ ഉളളം തേങ്ങിയുള്ള കരച്ചിലും.....
മിഴികളിൽ നിറഞ്ഞത് അവളുടെ വിഷാദ മുഖവുമായിരുന്നു....."
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക