നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#വിശ്വസാഹിത്യകാരി #


Image may contain: 1 person, smiling, close-up
"ഹൊ..! അവളൊരു വിശ്വസാഹിത്യകാരി വന്നിരിക്കുന്നു.. "
അവളുടെ അമ്മായിയമ്മ ഉറഞ്ഞുതുള്ളി.. !
ഇതൊക്കെ എന്ത് എന്ന് അവളുടെ ഭാവം.. ! അല്ല പിന്നെ.. !
ഈയിടെയായി അവൾ കണ്ണുതള്ളി നടപ്പാണ്. സ്വന്തം കണ്ണുതള്ളിയത് മനസ്സില്ലാതെ അവൾ ഗ്രൂപ്പിന്റെയെല്ലാം പടികൾ കേറികൊണ്ടേയിരുന്നു. ഗ്രൂപ്പിൽ നിന്നും ഗ്രൂപ്പിലേയ്ക്ക് അവളുടെ കഥകളും കവിതകളും പറന്നു .
അവളിന്ന് ഏറെ സ്നേഹിക്കുന്നത് ഓപ്പോയെ യാണ്. വലിയ സ്ക്രിനുള്ള വെളുത്ത ഓപ്പോ അവളുടെ ഹൃദയ തുടിപ്പാണ്. സമയാസമയങ്ങളിൽ വയറുനിറച്ചു ചാർജ്ജ് കേറ്റി പരിപാലിച്ചു പോരുന്നു.
അതിലെ ഓരോ ശബ്‌ദവും അവളെ പുളകം കൊള്ളിച്ചു. കാരണം ആ ശബ്‌ദങ്ങളെല്ലാം അവളുടെ സാഹിത്യ സൃഷ്‌ടിക്ക് കിട്ടുന്ന അവാർഡുകൾ ആയിരുന്നു. അവാർഡ് എന്നുപറഞ്ഞാൽ ലൈക്കും , കമന്റും. കമന്റുകൾ വായിച്ചു കോരിത്തരിച്ചു. എന്തെല്ലാമോ ചേഷ്‌ടകൾ കൊണ്ട് മുഖത്ത് ഭാവം വരുത്തി കമന്റിന് മറുപടി കൊടുത്തു.
പകലും രാത്രിയും അവൾക്ക് തികയാതെവന്നു. കാരണം അവളിന്നൊരു വിശ്വസാഹിത്യ കാരിയാണ്. ഈ പട്ടം അവൾ അവൾക്ക് സ്വന്തമായി ചാർത്തിയതാണ്. ഒപ്പംതന്നെ മറ്റുള്ളവരെ നിർലോഭം പരിപോഷിപ്പിച്ചും പോന്നു. ചിലരുടെ രചനകൾക്ക് അവൾ വിശാലമായി കമന്റിട്ടു. ചിലർക്ക് ഒരുവാക്കിൽ. മറ്റുചിലരുടെ രചനകൾ കൺ മുന്നിൽ വന്ന് പലപ്രാവശ്യം ചിരിച്ചു കാട്ടിയിട്ടും കണ്ടില്ലന്നു നടിച്ചു. ചിലർക്ക് ലൈക്ക് കൊടുത്തു. അങ്ങനെ അവൾ ഓപ്പൊയിൽ കുരുങ്ങി കിടന്നു.
അവളുടെ ഒന്നര വയസുകാരൻ കുട്ടു മുലപ്പാലിനായി അലറിക്കരഞ്ഞു . അപ്പോൾ അവൾ കുഞ്ഞിനെ കണ്ണുരുട്ടി പേടിപ്പിച്ചു. ഒപ്പം ഓപ്പോയെ ഒന്ന് തഴുകുകയും ചെയ്തു. പാവം കുട്ടു കരഞ്ഞു തളർന്ന് മൂത്രത്തിൽ കിടന്നുറങ്ങി. അവളുടെ വീട് മാറാലകൾ ചിത്രം വരച്ചു. അടുക്കളയിൽ ഉറുമ്പുകൾ സംസ്ഥാന സമ്മേളനം നടത്തി. ഭർത്താവ് പകലത്തെ ജോലികഴിഞ്ഞു വന്ന് അവൾ ഉണ്ടാക്കിയ തട്ടിക്കൂട്ട് ഭക്ഷണം കഴിച്ചു. അവളുമായി നിരന്തരം കലഹിച്ചു. ആ കലഹങ്ങളൊന്നും അവളെ ബാധിച്ചില്ല.
അവളപ്പോൾ എല്ലാ ഗ്രൂപ്പിലും കയറിയിറങ്ങി കിട്ടിയ ലൈക്കും കമന്റും എണ്ണി തിട്ടപ്പെടുത്തി. നേരിൽ കാണാതെതന്നെ പലരും അവളുടെ അയൽക്കാരെകാളും പ്രിയപെട്ടവരായി. അവരുമായി ചാറ്റിങ്ങും തുടങ്ങി.
അവളുടെ ജീവിതം ഇന്നിതാണ് . വിരലിനപ്പുറത്തേയ്ക്ക് അവൾക്കൊരു ബന്ധവുമില്ല. എല്ലാം അവളുടെ വിരൽത്തുമ്പിൽ മാത്രം ഒതുങ്ങി. അവൾ ചുരുങ്ങി ചുരുങ്ങി ഓപ്പോ യുടെ അത്രയുമായി. കുടുംബം മറന്നു. കുട്ടുവിനെ മറന്നു . ഏതോ മായാലോകത്താണ് അവളിപ്പോൾ.
അവൾ പടികൾ കയറുന്ന തിരക്കിലാണ്. ശല്യപെടുത്തരുത്. കാരണം അവൾ വിശ്വസാഹിത്യകാരിയാണ്. !
"അധികമായാൽ അമൃതും വിഷം.. !!!"
**************-***********************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot