Slider

തന്നോട്

0



*പേമാരി പെയ്യുന്ന രാവിൻ* *കുളിർമയിൽ*
*കുളിരേറ്റു തുള്ളി തകർക്കുന്ന*
*നെന്മണി* 
*ആരാഞ്ഞു തന്നോട് തന്നെ...*

*അരുതാതെ അറിയാതെ* *കാറ്റിനോടെപ്പോഴും* 
*പരിഭവം മൊഴിയുന്നു മനസ്സു* *തുറക്കുന്നു....*
*എപ്പൊഴോ മണ്ണിന്റെ മാറിലെ*
*ചാഞ്ചാടിയാവുന്നു....*

*ഇത്രയും പുണ്യമോ* *മുൻജന്മസാഫല്യമോ..*
*അറിയില്ല പറയാൻ*
*മൊഴിയില്ല ചൊല്ലാൻ*
*ഇത്രയും കരുതലും സ്നേഹവും*
*നിങ്ങളെന്തിനെനിക്കേകി..*

*യാത്ര ചോദിക്കേണ്ടെനിക്കു*
*നന്മകൾ കൈപ്പിടി നിറയെ* *നിറച്ചൊരു....*
*കൂട്ടരേ നിങ്ങളീ എളിയൊരു*
*ജീവിതം ധന്യമാക്കി...*

*നെന്മണിയായി* *വേർപിരിയുമ്പോഴും...*
*നെല്ലിൻ പതിരുകൾ* *മാറ്റിവെക്കുമ്പോഴും....*
*അറിയാതെ എന്നിലെ* *സ്നേഹകടലിലെ അളവറ്റ* *തിരയായി നിങ്ങളുണ്ട്...*

*മണ്ണിനും കാറ്റിനും മഞ്ഞിൻ* *കണികക്കും*
*പറയുവാനുണ്ടൊരുപാട്* *സുഖമുള്ള നോവുകൾ*
*അതിലിത്തിരി കഥനവും*
*ഒത്തിരി നന്മയും ....*
*കാണാതെ കാണുന്ന ഞാനെത്ര* *ധന്യ...*

By: 

Liji Nambiar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo