Slider

ആശാന്‍ പളളിക്കുടം,

0
Image may contain: 1 person

ഓലമേഞ്ഞ ഷെഡ്ഡിന്റെ
മുന്നില്‍ തകര
കൊണ്ടു തൂക്കിയ ചെറിയ
ബോര്‍ഡ്,,

ആ ബോര്‍ഡില്‍ വെളുത്ത,
ചോക്കു കൊണ്ടെഴുതിയ
അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍
പഠിച്ചത് പിന്നീടാണ്,
രണ്ടാമത്തെവിദ്യാലയത്തില്‍
ചേര്‍ന്ന ശേഷമാണ്
ആദ്യത്തെ വിദ്യാലയത്തിന്റെ
പേര് വായിക്കാന്‍ പഠിച്ചത്,
''ആശാന്‍ കളരി,!
എന്റെ ആദ്യത്തെ വിദ്യാലയം,
നിലത്ത് ചമ്രം പഠിഞ്ഞിരിക്കുന്ന
കുട്ടികള്‍, നടുവില്‍
കൂനിക്കൂടിയിരിക്കുന്ന
ആശാന്‍,
അക്ഷരമാലകള്‍ ഓരോന്നായി
ആശാന്‍
പറഞ്ഞു കൊടുക്കുകയും,
ഓരേ ഈണത്തില്‍ അതേറ്റ്
പറയുകയും ചെയ്യുന്ന
കുട്ടികളുടെ നടുവിലേക്കാണ്
ഞാന്‍ ആദ്യമായി ചെന്നിരുന്നത്,
ഒച്ച വച്ച കുട്ടികള്‍ നിശബ്ദരായി
എല്ലാവരും എന്നെ നോക്കി
ചിലര്‍ ചിരിച്ചു,
അവരുടെ ഓരോ നോട്ടവും
പിന്നീടുളള
ജീവിതത്തിലെ ആദ്യത്തെ
ഫ്രണ്ട് റിക്വസ്റ്റായി മാറി,
വെളള മുണ്ടും, വെളള ജുമ്പയും
നെറ്റിയില്‍ ചന്ദനക്കുറിയും തൊട്ട്
കൂനി കൂനി നടന്നു വരുന്ന ആശാന്‍,
എന്റെ ആദ്യത്തെ അദ്ധ്യാപകനായി,
ഇന്ന്, ഫ്രണ്ട് റിക്വസ്റ്റുകള്‍
തലോടി സ്വീകരിക്കുന്ന,
അക്ഷരങ്ങളെ ലൈക്കടിച്ച്
സ്നേഹം നിലനിര്‍ത്തുന്ന
വലത്തെ കൈയ്യുടെ
ചൂണ്ട് വിരലില്‍ പിടിച്ച്
ആശാന്‍ ,
''അ ''എന്നക്ഷരം പൂഴിമണലില്‍
എഴുതിച്ചപ്പോള്‍,
''അ'' എന്ന് ഞാനു
ച്ചരിച്ചത് വേദന കൊണ്ടായിരുന്നു,
വേദനയുടെ സ്വരത്തിലാണ്
''അ'' യുടെ ജനനമെന്ന് ഞാനറിഞ്ഞു ,
സങ്കടത്തിന്റെ
അനന്ത വികാരം ഉള്‍ക്കൊണ്ട
അമ്മയിലും ''അ'' യെ കണ്ടെത്തി
യത് പിന്നീടായിരുന്നു,
അതെ ''അ '' സഹനത്തിന്റെ
അക്ഷരമാണ്,!
ചമ്രം പഠിഞ്ഞിരുന്ന് പൂഴിമണലില്‍
അറിവിന്റെ അക്ഷരങ്ങള്‍
എഴുതി പഠിപ്പിച്ച എന്റെ
ആശാന്‍ ഇന്നില്ല,
ആ ഓലമേഞ്ഞ ഷെഡ്ഡും ,
ആ ഇടവഴിയും ഇന്നില്ല,
പക്ഷേ,
വിദ്യാരംഭത്തിന്റെ ഈ വേളയില്‍
പൂഴിമണലില്‍ പോലും
‍ ചവിട്ടാതെ
എന്റെ മക്കളെ ഞാന്‍ സ്കൂളി
ലേക്കയക്കുമ്പോള്‍,
അകലെ
അന്തരാത്മാവിന്റെ സരസ്വതി
ക്ഷേത്രത്തില്‍ പൂഴിമണലില്‍
തൂവെളള വസ്ത്രമണിഞ്ഞ്
നെറ്റിയില്‍ കുറിയണിഞ്ഞ്
ചമ്രം പഠിഞ്ഞിരിക്കുന്ന
എന്റെ ആദ്യ ഗുരുവിനെ
ഞാന്‍ ഈ വേളയില്‍
സ്മരിക്കുന്നു,
പ്രണാമം അര്‍പ്പിക്കുന്നു,
========
ഷൗക്കത്ത് മൈതീന്‍ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo