നിയോഗങ്ങള്
കഥ.
കഥ.
''ഞങ്ങളുടെ അമ്മ ഒരിക്കല്‍ ബലിതര്‍പ്പണത്തിനായി ഇവിടെ വന്നിട്ടുണ്ട് ''
കാര്യമായ എന്തോ പറയാനുള്ളതിന് ഒരാമുഖം പോലെ ശ്രീദേവി പറഞ്ഞു.
കാര്യമായ എന്തോ പറയാനുള്ളതിന് ഒരാമുഖം പോലെ ശ്രീദേവി പറഞ്ഞു.
'' പുഴയില്‍ തര്‍പ്പണം കഴിഞ്ഞ് പടവുകള്‍ കയറുമ്പോള്‍ അമ്മയ്ക്ക് തലചുറ്റിയത്രെ.ആരൊക്കെയോ താങ്ങിയെടുത്ത് ഇവിടെ ഒരു ഇളയിതിന്റെ മഠത്തിലെത്തിച്ചു. ആ മഠത്തിലെ മനേമ്മയുടെ പരിചരണത്തിനെ പറ്റി അമ്മ പല വട്ടം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഇന്ന് അമ്മയുടെ ആദ്യത്തെ ആണ്ടു ശ്രാദ്ധമാണ്.തിരുനാവായപ്പന്റെ സ്തോത്രങ്ങള്‍ ഉറക്കെയുറക്കെ ചൊല്ലി കൊണ്ടാണ് അമ്മ അവസാന നാളുകള്‍ എണ്ണി കഴിച്ചത്. അമ്മയുടെ ആത്മാവിന് ഇവിടം വിട്ടുപോവാനാവില്ല. അമ്മയുടെ ആദ്യശ്രാദ്ധം ഇവിടെതന്നെ ഊട്ടണമെന്നൊരുമോഹം തോന്നി വന്നതാണ്.'' താന്‍ പറയുന്നത് മനേമ്മ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ ശ്രീദേവി തന്റെ കഥനം ഉത്സാഹത്തോടെ തുടര്‍ന്നു.
''മഠത്തിലേയ്ക്ക് ഞങ്ങളു വന്നത് അതിനല്ല.പറ്റുമെങ്കില്‍ അമ്മയെ സല്‍കരിച്ച നല്ലമനസുള്ള മനേമ്മയെ ഒന്നു കാണണമെന്ന് മോഹമുണ്ട്. ആരോടാണ് അന്വേഷിക്കേണ്ടതെന്നറിയില്ല. ആദ്യം കണ്ട മഠം ഇതാണ് . അതുകൊണ്ടാണ് ഇവിടെ കയറിയത്. ''
ഒരു ടീച്ചറുടെ ഭാഷയുടെ വടിവോടെ അതു പറയുമ്പോള്‍ മനേമ്മയുടെ മുഖത്തു കണ്ട ഭാവഭേദങ്ങള്‍ ശ്രീദേവി ശ്രദ്ധിക്കാതിരുന്നില്ല.ഉറങ്ങിക്കിടന്നിരുന്ന ഓര്‍മകള്‍ അവരുടെ കണ്ണുകള്‍ തിളക്കുന്നതും മുഖം വിക്ഷുബ്ധമാക്കുന്നതും തന്റെ അന്വേഷണം ശരിയായ വഴിയിലാണെന്നതിന്റെ അടയാളങ്ങളായി ശ്രീദേവിക്കു തോന്നി.

''തൃപ്രയാര്‍കാരി നങ്ങേല്യമ്മേടെ മോള്‍ ശ്രീദേവിയും മോന്‍ കൃഷ്ണന്‍കുട്ടിയും ?'' സംശയം തീര്‍ക്കാന്‍ വേണ്ടി മനേമ്മ അതു ചോദിച്ചത് ശ്രീദേവിയുടെ അടുത്ത് പരുങ്ങിയിരിക്കുന്ന കൃഷ്ണന്‍കുട്ടിയെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു.'' ഓരേയൊരു മോന്‍, അല്ലേ ?എന്താ മോനേ ,നിങ്ങളൊക്കെ ഇങ്ങനെ ? ഇടയ്ക്കൊക്കെ അമ്മെ വന്നുകാണണ്ടേ ? ആണ്ടുബലികൊണ്ടൊക്കെ ന്താ കാര്യം?.ആണ്ടിലൊരിക്കലൊന്നു വര്ആ, പത്തീസം അമ്മേടെകൂടെ പാര്‍ക്ക്ആ, അതൊക്ക്യല്ലേ വേണ്ടത്?''
എന്തൊക്കെയോ ഓര്‍ത്തെടുക്കാനെന്ന പോലെ മനേമ്മ ഒന്നു നിര്‍ത്തി.
''എത്രയോ പേര് ഇവ്ടെ ബലിതര്‍പ്പണത്തിനു വന്നു പോണു. മരിച്ചുപോയോര് ആരൊക്കെയാന്ന്ന്നെ അറിയാത്തോരാ അധികം. മഠത്തിലേയ്ക്കൊന്നും ആരും വരാറ്ല്യ.ബലീട്ട് തര്‍പ്പിച്ച് തിരിച്ചു പൂവ്വും. ആദ്യായീട്ടാ ഈ എറേത്ത് കെടന്ന് ഒരാള് കരേണത് . കൊറച്ചു ചായ കഴിച്ചു. വേറെയോന്നും കഴിക്കാന്‍ കൂട്ടാക്കീല്യ. കരഞ്ഞ് കരഞ്ഞ് പറഞ്ഞതൊക്കെ നിയ്ക്ക് ഇന്നലെ കഴിഞ്ഞ പോലെ തോന്ന്ണ്ട്. '' ഒരു സങ്കടക്കലിലേയ്ക്കെന്ന പോലെ ഒഴുകിയ അമ്മയുടെ സങ്കടം മനേമ്മയുടെ ആത്മഗതമായി മക്കളിലേയ്ക്ക് പ്രവഹിച്ചു.
''എനിക്കന്ത്നാ മനേമ്മ, ചായേം പലഹാരോം? ആരക്കുവേണ്ടീട്ടാ ഈ ദേഹം ഞാന്‍ തിന്ന് വീര്‍പ്പിക്കണത് ?എന്റെ കൂടെ ഉണ്ട്, എന്നെ ഒട്ടിപ്പിടിച്ചു കിടന്ന എന്റെ മോള് ,കല്യാണം കഴിഞ്ഞ് മാസം തെകയേണുമുമ്പെ ജീവനൊടുക്കി. അവരവളെ എന്തൊക്യാ ഒപദ്രവിച്ചെ, ആവോ !
അമ്പലായ അമ്പലങ്ങളിലൊക്കെ വഴിപാടു ചെയ്ത്ണ്ടായേ ഒരേ ഒരു മോന്‍ ഏതോ പട്ടണത്തില് ഭാര്യേം കുട്യോളുമായി കഴിയുണു. എടയ്ക്കൊന്നു വന്ന് കാണാനും കൂടി അവന് എടേല്യ.
മൂത്ത മോള് ശ്രീദേവി എടയ്ക്കോടിവരുംം. രാത്രി വന്നാ വെളിച്ചാവണേനു മുമ്പെ പൊവ്വും.
ആര്‍ക്കും വേണ്ടാന്റെ കാടുപിടിച്ചു കെടക്കണ പറമ്പില് കള്ളവാറ്റു പൊകയണതു കാണുമ്പോ ഞാന്‍ വാതിലും ജനാലേം കൊട്ടിയടയ്ക്കും.
ആര്‍ക്കും വേണ്ടാന്റെ കാടുപിടിച്ചു കെടക്കണ പറമ്പില് കള്ളവാറ്റു പൊകയണതു കാണുമ്പോ ഞാന്‍ വാതിലും ജനാലേം കൊട്ടിയടയ്ക്കും.
മുജ്ജന്മ പാപം, അല്ലാണ്ടെ എന്താ ?അന്ത്യായാ എല്ലാരൊന്നിച്ചിരുന്ന് നാമം ചൊല്യേ കാലം ഓര്‍മവരും. അപ്പൊ തിരുനാവായപ്പനെ വിളിച്ചു കൊറെ കരയും.പാങ്ങള് എണ്ണിയെണ്ണി യമദൂതാക്കളു വരുമ്പോ പിന്നെ ആരാ തൊണ ?
ആയിരം നാമമുടയ തമ്പുരാനഖില നായകന്‍ തിരുവടി
എന്നരികത്തെങ്ങെഴുന്നള്ളീടണ, മയ്യോ ഞാന്‍ കിടന്നുഴലുമ്പോള്‍
എന്നരികത്തെങ്ങെഴുന്നള്ളീടണ, മയ്യോ ഞാന്‍ കിടന്നുഴലുമ്പോള്‍
എല്ലാം തിരുനാവായപ്പൊഴേലു സമര്‍പ്പിച്ചു. അവളുടെ ഓര്‍മയായി ശേഷിച്ചതൊക്കെ. ഇനി ദാ ഞാന്‍ മാത്രേള്ളു. അതും ഈ പൊഴേല് അവസാനിപ്പിക്കണംന്ന് മോഹണ്ടാര്‍ന്നു . കഴിഞ്ഞില്യ. മായാ മോഹം. ന്റെ കൃഷ്ണന്‍കുട്ടിക്ക് ഞാനല്ലേ ള്ളൂ ''
''നങ്ങേലിയമ്മയെ എന്തു പറഞ്ഞട്ടാ ആശ്വസിപ്പിക്കാ ?ഞാന്‍ കൊറെ കഥകളു പറഞ്ഞു. കൗസല്യയ്ക്കും യശോദയ്ക്കും നങ്ങേലിയമ്മയ്ക്കും മനേമ്മയ്ക്കും അതാ വിധി. സന്തതിക്കു വേണ്ടി വേദനിക്കാ.പുത്രിക്ക് ഉദകം ചെയ്യുന്ന അമ്മേടെ നോവ് പെണ്ണിനെ അറിയുള്ളു. അവരുടെ കണ്ണീരാണ് തിരുനാവായപ്പുഴ.''
ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി. ഓരോരുത്തരും അവരവരുടെ ഉള്ളിലേയ്ക്ക് ഇറങ്ങിപ്പോയപോലെ.
''മനേമ്മേടെ കുട്യോളോക്കെ ? '' ശ്രീദേവി അര്‍ദ്ധോക്തിയില്‍ ചോദിച്ചു.
'' ള്ളോരക്ക് ള്ളതോണ്ട് ദുഃഖം;ഇല്യാത്തോരക്ക് അതു ദുഃഖം. പെണ്ണായിപ്പെറന്നാ അതാ വിധി. നിങ്ങള് ഇരിയ്ക്കേന്‍. ഞാന്‍ ദാ വന്നു.''
'' ള്ളോരക്ക് ള്ളതോണ്ട് ദുഃഖം;ഇല്യാത്തോരക്ക് അതു ദുഃഖം. പെണ്ണായിപ്പെറന്നാ അതാ വിധി. നിങ്ങള് ഇരിയ്ക്കേന്‍. ഞാന്‍ ദാ വന്നു.''
അകത്തു പോയ മനേമ്മ ഒരു പ്ലാസ്റ്റിക് സഞ്ചിയുമായി പുറത്തേയ്ക്കു വന്നു.
''നങ്ങേലിയമ്മ പോയന്നു വെെന്നേരം പൊഴക്കരേല്ന്ന് കിട്ട്യേ സാധനങ്ങളാ..എന്തൊക്കേണ്ടന്ന് നോക്കീട്ട്ല്യ.എല്ലാം നനഞ്ഞ് കുതിര്‍ന്നതാ.കടവിലെ പടിയില് കെടന്ന ഈ ഒറേല് അതൊക്കേണ്ട്.അമ്പലത്തിലെ കൗണ്ടറ്ല് ആരോ ഏല്‍പ്പിച്ചതാ. എളേത് ഇവടെ കൊണ്ടോന്നുവച്ചു. അവകാശികള്‍ വരുംന്ന് അദ്ദേഹം പറഞ്ഞത് വിശ്വശസിച്ചില്യ. പറഞ്ഞത് ശര്യായി. ഇത് വ്ടെള്ളതോണ്ടാവും നിങ്ങള്ന്ന് ഇവ്ടെ എത്തീത്. ഒരൂട്ടം നിയോഗങ്ങള് !''

ശ്രീരാമാ ടെക്സ്റ്റെയില്‍സ് ,തൃപ്രയാര്‍ എന്നെഴുതിയ ആ സഞ്ചി വാങ്ങുമ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ കെെകള്‍ വിറച്ചു. അതു തുറന്നു നോക്കുവാനുള്ള മനസ്സാന്നിദ്ധ്യം അയാള്‍ക്കില്ലായിരുന്നു.
'' ഇത് ബലിദ്രവ്യമാണ്. പുഴയ്ക്കുതന്നെ തിരിച്ചുകൊടുക്കണം. അതു നിങ്ങള്‍ക്കു വേണ്ടി കാത്തിരുന്നതാവാം. അമ്മയുടെ ആ ആഗ്രഹമാണ് നിങ്ങളെ ഇവ്ടെ എത്തിച്ചത്. എത്ര നൊന്താലും അമ്മ ശപിക്കില്ല. നോവ് അമ്മയുടെ പര്യായമാണ്'' മനേമ്മയുടെ ഭാഷ ഒരു പ്രഭാഷകന്റെ ശെെലിയിലായിരുന്നു.

അവര്‍ മെല്ലെ പുഴക്കരയിലേയ്ക്കു നടന്നു.പുഴയുടെ ഓളത്തിനും പരപ്പിനും ജനിമൃതിയുടെ ചക്രം ചവിട്ടുന്ന പരേതാത്മക്കളുടെ താളമുണ്ടെന്ന് അവര്‍ക്കു തോന്നി.
''അരികെ കായലും പുഴയും ചേര്‍ന്നൊരു
തിരുനാവായപ്പാ തൊഴുതേന്‍ ഞാന്‍''
ചാരനിറം പൂണ്ട സന്ധ്യയുടെ വിഷാദത്തിന് ആക്കം കൂട്ടിയ അമ്മയുടെ ആ സ്തോത്രത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുഴയുടെ വിശാലമായ ഏകാന്തത.
''അരികെ കായലും പുഴയും ചേര്‍ന്നൊരു
തിരുനാവായപ്പാ തൊഴുതേന്‍ ഞാന്‍''
ചാരനിറം പൂണ്ട സന്ധ്യയുടെ വിഷാദത്തിന് ആക്കം കൂട്ടിയ അമ്മയുടെ ആ സ്തോത്രത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുഴയുടെ വിശാലമായ ഏകാന്തത.
അമ്മയുടെ ബലിദ്രവ്യങ്ങള്‍ ഓരോന്നായി കൃഷ്ണന്‍കുട്ടി സശ്രദ്ധം പുറത്തെടുത്തു. അനുജത്തി 'നിള 'യുടെ പേര് മാഞ്ഞിട്ടില്ലാത്ത തൃപ്രയാര്‍ കോപ്പറേറ്റീവ് സൊസെെറ്റിയുടെ ഒരു പാസ്ബുക്ക്, അളിയന്‍ നാരയണനൊപ്പമുള്ള ബ്ലാക് ഏന്റ് വെെറ്റ് കല്യാണഫോട്ടോ, ഒരു വോട്ടര്‍ കാര്‍ഡ്, രണ്ടു വെള്ളിപാദസരങ്ങള്‍, ഒരു ചെറിയ വെള്ളിത്തോണി.
''എന്താ ചേച്ചീ, ഈ വെള്ളിത്തോണി ? ''
'' പരേതാത്മാവിനെ പിതൃലോകത്തെത്തിക്കാനുള്ള കടത്തുതോണി.'' കൃഷ്ണന്‍ കുട്ടിയുടെ കെെയ് പിടിച്ച് നടന്നുകൊണ്ട് ശ്രീദേവി പറഞ്ഞു. ''ദാ, അവിടെ നല്ല ഒഴുക്കുണ്ട്.നമുക്കിതെല്ലാം ആ കുത്തൊഴുക്കില്‍ സമര്‍പ്പിക്കാം. കരയിലടിഞ്ഞ് ഇനിയും ദുഃഖിക്കാനിടവരാതെ അമ്മയും മകളും അനായാസം ഒഴുകട്ടെ.''

''അമ്മയ്ക്ക് എന്നോടു ദേഷ്യണ്ടാവോ ?'' ശ്രീദേവിയുടെ കെെയ് പിടിച്ച് തിരിച്ചുനടക്കുമ്പോള്‍ കൃഷ്ണന്‍ കുട്ടി വികാരാധീനനായി.
'' എന്ത്ന് മോനേ ? . മനേമ്മ പറഞ്ഞത് കേട്ടില്യേ ? അമ്മ വിളിച്ചിട്ടാണ് നമ്മള് ഇവിടെ എത്തിയത്. മരിച്ചാലും മരിക്കാത്തവളാണ് അമ്മ. എപ്പോ കാതോര്‍ത്താലും ആ വിളി കേള്‍ക്കാം.കാതുണ്ടാവണം, അതു മാത്രം.
വാ ,പുവ്വാം ''
'' എന്ത്ന് മോനേ ? . മനേമ്മ പറഞ്ഞത് കേട്ടില്യേ ? അമ്മ വിളിച്ചിട്ടാണ് നമ്മള് ഇവിടെ എത്തിയത്. മരിച്ചാലും മരിക്കാത്തവളാണ് അമ്മ. എപ്പോ കാതോര്‍ത്താലും ആ വിളി കേള്‍ക്കാം.കാതുണ്ടാവണം, അതു മാത്രം.
വാ ,പുവ്വാം ''
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക