Slider

ഇത് ഞങ്ങളുടെ കഥ(ഭാഗം 5)

0

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നീരജിന്റേയും രമയുടേയും യാത്രയിലേക്ക്...
പറയാം എന്നു പറഞ്ഞു എങ്കിലും ഒരു നിമിഷം രമ മൂകയായി..
ആ ദിവസം രാത്രിയിലെ സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് വിണ്ടും വന്നെത്തി...
ഓർമ്മിക്കുവാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ. .
ഒരു നിമിഷം അവൾ ചിന്തിച്ചു...
ഞാൻ അതെല്ലാം അദ്ദേഹത്തോട് പറഞ്ഞാൽ അദ്ദേഹം അതെല്ലാം അതേപടി വിശ്വസിക്കുമോ..? അദ്ദേഹം തന്നെ തെറ്റിദ്ധരിച്ചാൽ....
അദ്ദേഹം ആരാണെന്നോ എന്താണെന്നോ പോലും ഇതുവരെ ചോദിച്ചില്ല. അതിനു മുമ്പേ ഞാൻ അക്കാര്യം അദ്ദേഹത്തോട് പറയുന്നത് ശരിയാണോ...
അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമായാണ് എന്നതിന് സംശയമൊന്നുമില്ല... എന്നാലും..
'എന്താ... രമ.. ഈ ലോകത്തൊന്നുമില്ലേ..'
ആ ചോദ്യം അവളെ പഴയ ചിന്തകളിൽ നിന്നും ഉണർത്തി...
'സോറി.... ഞാൻ ഒരു നിമിഷം ആ ദിവസത്തെക്കുറിച്ച് ഓർത്തുപോയി..'
'പറയാൻ വിഷമമുള്ള കാര്യമാണെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല.. ഇനിയും സമയമുണ്ടല്ലോ...'
അവൾ ഒന്നും മിണ്ടിയില്ല. ..
അവൾ ചിന്താധീനയായി...
ആ പറഞ്ഞതിനർത്ഥം എന്തായിരിക്കും...
വിണ്ടും കാണുമെന്നല്ലെ....
നീരജ് എന്തിനായിരിക്കും ഇപ്പോൾ തന്നെ കാണുവാൻ വന്നത്...?
അദ്ദേഹത്തെ ഒരിക്കൽ കൂടി കാണണമെന്ന് താനും ആഗ്രഹച്ചിതാണ്... പലപ്പോഴും...
തന്റെ മനസ്സിലെ ചിന്തകൾ തന്നെ ആയിരിക്കുമോ ഈ ആഗമനത്തിനു പിന്നിൽ. ..
ഈശ്വരാ...
മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത വിഹ്വലതകൾ....
ഒരിക്കൽ മാത്രം തമ്മിൽ കണ്ടിട്ടുള്ളൂ എങ്കിലും ആ ഒരൊറ്റ ദിവസം കൊണ്ടു തന്നെ അദ്ദേഹം തന്റെ മനസ്സിനെ കീഴടക്കിക്കഴിഞ്ഞു...
കുറ്റം പറയാൻ പറ്റുമോ...
ഞാനും ഒരു പെണ്ണല്ലേ....
അദ്ദേഹത്തെപ്പോലെ ഒരാളെ ആരാണ് ആഗ്രഹിക്കാത്തത്... ഏതെങ്കിലും ഒരു സ്ത്രീ അദ്ദേഹത്തെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ വേണ്ട എന്ന് പറയുമോ....
മനസ്സിലെ സങ്കല്പങ്ങൾ ഈയിടെയായി എന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്ക്കുകയാണ്....
പക്ഷേ. ...
തന്റേയും അദ്ദേഹത്തിന്റേയും ജീവിത സാഹചര്യങ്ങൾ.....
താൻ എവിടേക്കാണ് കാടു കയറുന്നത്...
വെറുതെ മനസ്സെ... നീ ശാന്തമാകൂ...
മനസ്സിലെ മോഹങ്ങളും ചിന്തകളും പുറമെ കാണിക്കാതെ അവൾ മൗനമായിരുന്നു...
'എന്തെങ്കിലും ഒന്നു സംസാരിക്കെടോ...
ഇങ്ങനെ മൗനമായിരുന്നാൽ ഞാൻ ഉറക്കം തൂങ്ങി എതിരെ വരുന്ന വണ്ടിയിലെങ്ങാനും പോയി ചാമ്പും ചിലപ്പോൾ...'
'അയ്യോ... അങ്ങനെ ഒന്നും പറയല്ലെ സാർ...'
അവളുടെ ശബ്ദത്തിലെ വേവലാതി മനസ്സിലാക്കിയ നീരജ് കണ്ണാടിയിലുടെ രമയെ ഒന്നു നോക്കി. .
അവളുടെ മുഖത്ത് ആശങ്ക കണ്ട് അയാൾ പുറകിലേക്ക് തിരിഞ്ഞു ചോദിച്ചു...
'താൻ ഭയന്നുപോയോ.... ഞാൻ ചുമ്മാ പറഞ്ഞതാണ്...'
നീരജ് അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം... ആ കണ്ണുകൾ.....
'അയ്യോ.... സാർ.... വണ്ടി....'
നീരജ് പെട്ടെന്ന് തിരിഞ്ഞു മുന്നിലേക്ക് നോക്കി സഡൺ ബ്രേക്ക് ഇട്ടു....
കാർ അല്പം പാളി സൈഡിൽ ഉള്ള ഒരു മുള്ളുവേലിയിൽ തട്ടി തട്ടിയില്ല എന്ന നിലയിൽ നിർത്തി.
രമ പുറകിലെ സീറ്റിൽ നിന്ന് ഫ്രണ്ടിലേക്ക് ആഞ്ഞ് വലിയ പ്രശ്നങ്ങൾ ഇല്ലാത്ത വിധം ഒരു ഇടി....
പക്ഷേ നീരജിന് നല്ല കൺഡ്രോൾ ആയിരുന്നതിനാൽ ഒന്നും സംഭവിച്ചില്ല.
എന്താണ് സംഭവിച്ചത് എന്ന് ഒരു നിമിഷം കഴിഞ്ഞാണ് അവർ ശരിക്കും ശ്രദ്ധിച്ചത്....
എതോ ഒരു യുവാവ് ടൂ വീലറുമായി ഒരു വളവിൽ നിന്നുള്ള പോക്കറ്റ് റോഡ് വഴി പാഞ്ഞു കയറിയതാണ്.
അതും ബേക്കിലൂടെ വരുന്ന നീരജിന്റെ കാറിനു തൊട്ടു ഫ്രണ്ടിലേക്ക്.
ഈശ്വരാധീനം ഒന്നുകൊണ്ടു മാത്രം ആ യുവാവിന് യാതൊന്നും സംഭവിച്ചില്ല..
ഒരു നിമിഷം രണ്ടു പേരും ദൈവത്തെ സ്തുതിച്ചു.
അപ്പോഴേക്കും ആ പരിസരത്തുള്ള ചിലരെല്ലാം ശബ്ദം കേട്ട് അവിടെ എത്തിച്ചേർന്നു.
ചിലരെല്ലാം ഇത് നേരിൽ കണ്ടതിനാൽ ആരും നീരജിന്റെ അടുത്തേക്ക് ബഹളത്തിനായി ചെന്നില്ല.
ആ യുവാവിന് നേരെയാണ് എല്ലാവരും പോയത്...
കാരണം അയാളായിരുന്നു തെറ്റ് ചെയ്തതെന്ന് അവർ കണ്ടിരുന്നു.
ഭയന്നു നില്ക്കുന്ന ആ യുവാവിന്റെ അരികിലേക്ക് നീരജ് ഇറങ്ങി ചെന്നു.
അതിനിടയിൽ തന്നെ ചിലർ അയാളെ ചോദ്യം ചെയ്തു.
17 വയസ്സ് തികഞ്ഞിട്ടുപോലുമില്ലാത്ത ഒരു പ്ലസ് ടൂ വിദ്യാർത്ഥി.... ഒരു ആഢംഭര ബൈക്കുമായി ലൈസൻസ് പോലും ഇല്ലാതെ..
ബഹളം കൂട്ടാൻ തുനിഞ്ഞവരോട് പ്രശ്നങ്ങൾ വേണ്ടെന്നു പറഞ്ഞ് ആ പയ്യന് ചില ഉപദേശങ്ങളും നല്കി നീരജും മറ്റുള്ളവരും തിരിച്ചു.
തിരിച്ചു കാറിലെത്തിയ നീരജ് രമയോടായി ചോദിച്ചു...
'ഒന്നും പറ്റിയില്ലല്ലോ... അല്ലേ...'
'ഇല്ല സാർ... I am ok..'
'പേടിച്ചു പോയോ...?'
'ഉം..... കുറച്ച്....'
കാറിൽ കയറി വീണ്ടും യാത്ര തുടർന്നുകൊണ്ട് നീരജ് പറഞ്ഞു. ..
'ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാ...'
'എന്നാലും ഞാൻ കാരണമല്ലേ.... ഞാൻ കയറിയതുകൊണ്ട് ആയിരുന്നില്ലേ...'
'ഏയ്.... ഒരിക്കലുമല്ല.... രമ കാരണം കൂടുതൽ ഒന്നും സംഭവിച്ചില്ല എന്ന് കരുതാനാണ് എനിക്കിഷ്ടം...'
നീരജ് കണ്ണാടിയിലുടെ അവളെ നൊക്കി ചിരിച്ചു. ..
ഉള്ളിലെ ഭീതി വിട്ടു മാറിയിരുന്നില്ലെങ്കിലും അവൾ ചിരിക്കുവാൻ ശ്രമിച്ചു.
കാർ അല്പദൂരം കൂടി മുന്നോട്ട് നീങ്ങി കഴിഞ്ഞ് രമ പറഞ്ഞു....
'സാർ. ..ആ കാണുന്ന കവലയിൽ നിന്നും വലത്തോട്ടുള്ള വഴി പോകണം...'
'ഓകെ....'
അവിടെ എത്തിയപ്പോൾ രമ പറഞ്ഞു.
'ദാ.. ആ കാണുന്ന നിറയെ മഞ്ഞ കോളാമ്പി പൂക്കൾ നിറഞ്ഞ് നില്ക്കുന്ന ആ ഗേറ്റ്. .. അവിടെ കാർ നിർത്തിക്കൊള്ളൂ.. അതാണ് എന്റെ വീട്...'
'ങാ.. ശരി.....
നീരജ് കാർ രമ പറഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു....
നീരജ് ഡോർ തുറന്നു കൊടുത്തു.
രമ പുറത്തിറങ്ങി. ...
'വരൂ.... സാർ...'
'അയാൾ ഇറങ്ങി രമയോടൊപ്പം അവളുടെ വീട്ടിലേക്ക് നടന്നു...
'ഇവിടെ ഞാനും കൂടെ എന്റെ ഒരു ബന്ധുവായ വല്യമ്മയുമാണ് ഉള്ളത്. ..'
'അപ്പോൾ രമയുടെ അച്ഛനും അമ്മയും.....?'
'അച്ഛനും അമ്മയും. ...
അവർ മരിച്ചിട്ട് പത്തു പതിനാലു വർഷമായി...
'എങ്ങനെ. ..... വല്ല അപകടവും......?'
'അത്........ അത് ഞാൻ പിന്നെ പറയാം.
സാറ് കയറി ഇരിക്കൂ. .....'
രമ വീട്ടിലേക്ക് കയറി വീടിന്റെ കോലായിയിലായി കിടന്നിരുന്ന കസേരയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
നീരജ് തന്റെ ചപ്പൽ താഴെയുള്ള ഉമ്മറപ്പടിയിൽ ഒരു വശത്തായി ഊരിവെച്ച് ഇറയത്തേക്ക് കയറി കസേരയിൽ ഇരുന്നു.
'സാർ ഇരിക്കൂട്ടോ.... ഞാൻ വല്യമ്മയെ വിളിക്കട്ടെ...'
'ശരി....'
രമ അകത്തേക്ക് കയറി.
നീരജ് ചുറ്റും ഒന്നു കണ്ണോടിച്ചു...
ഒരു പഴയ ഓടുമേഞ്ഞ വീട്. .. നല്ല വിശാലമായ മുറ്റം... നട വാതിലിനു നേരെ കുറച്ചകലെയായി ഒരു തുളസിത്തറ... അതിൽ തിരി വെക്കുന്ന ഒരു വിളക്കുമുണ്ട്. നല്ലപോലെ പന്തലിച്ചു നിൽക്കുന്ന തുളസിച്ചെടി നിറയെ കതിരും പൂവുമായി നില്ക്കുന്നു...
ദീർഘചതുരാകൃതിയിലുള്ള ആ മുറ്റത്തുനിന്ന് വീടിന്റെ പടിപ്പുര വരെ കുറച്ചു കൂടി വീതി കുറഞ്ഞു കാണാം...മുറ്റത്തിന് ഇരു വശങ്ങളിലുമായി പലതരം ഇലച്ഛെടികളും തെച്ചി, മുല്ല, മുസാന്ത, പല നിറങ്ങളിലുള്ള ചെമ്പരത്തികൾ...അങ്ങനെ പലതും....
ഒരു വശത്തായി വലിയ ഒരു നാട്ടുമാവുമുണ്ട്.
പഴയ ഒരു തറവാടാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം..
'സാർ. .അകത്തേക്ക് കയറി വരൂ...'
രമയുടെ ശബ്ദം. ......
'വേണ്ട. .. ഇവിടെ ഇരിക്കാം...'
'അതല്ല സാർ... വല്ല്യമ്മയെ വിളിച്ചിട്ട് അകത്തേക്ക് വിളിക്കാമെന്നു കരുതിയാണ്...'
'അത് സാരമില്ല....'
'വരൂ മോനെ.... കയറി ഇരിക്കൂ. ..'
65 നോടടുത്ത ഒരു വയസ്സായ സ്ത്രീ... നെറ്റിയിൽ ഭസ്മക്കുറിയുമായി...
'ഇത് വല്ല്യമ്മയാണ്...'
രമ പറഞ്ഞു.
'ആ... ഞാൻ ഊഹിച്ചു. ..'
'മോളെ നീ പോയി കാപ്പി എടുക്ക്....'
'അയ്യോ... വേണ്ട..... സമയം കുറെയായി...... ഞാൻ ഇറങ്ങട്ടെ...... വെറുതെ വീടൊന്ന് കാണാമെന്നു കരുതി വന്നതാണ്... പിന്നീടാവാം...'
'മോള് വിവരങ്ങളൊക്കെ പറഞ്ഞിരുന്നു. വലിയ ഉപകാരം മോനെ...'
'ഏയ്..... അതിന്റെ ആവശ്യമൊന്നും ഇല്ല.. അതിനുമാത്രം ഞാൻ ഒന്നും ചെയ്തില്ല...'
'എന്നാലും ഞങ്ങൾക്ക് അങ്ങനെ അല്ലല്ലോ. ...'
'ശരി....... എന്നാൽ ഞാൻ ഇറങ്ങട്ടെ. '
'അയാൾ എഴുന്നേറ്റു....'
'മോൻ ഒരു ദിവസം പകൽ വരണം. ....ഊണൊക്കെ കഴിച്ചു പോകാം..'
'വരാൻ നോക്കാം. .. രമെ ഞാൻ ഇറങ്ങട്ടെ. ..'
'ഇവിടെ വരെ വന്നിട്ട് ഒരു കപ്പ് കാപ്പിപോലും കുടിക്കാതെ....'
'ഇനിയും വരാമല്ലോ..... ശരി വല്ല്യമ്മെ....'
'ഉം........ വരണം കേട്ടോ. ....'
നീരജ് ഇറങ്ങി. .....
കൂടെ രമയും അയാളെ യാത്രയാക്കുവാനായി കൂടെ ഇറങ്ങി. ........
കാറിനടുത്തെത്തും വരെ എന്തുകൊണ്ടോ അവർ രണ്ടുപേരും അല്പം മൗനമായിരുന്നു.
കാറിനടുത്തെത്തി ഡോർ തുറന്നുകൊണ്ട് നീരജ് പറഞ്ഞു. .
'വരട്ടെ........ വീണ്ടും കാണാം. ..'
അയാൾ ആ കണ്ണുകളിലേക്ക് നോക്കി. ...ആ കണ്ണുകൾ എന്തോ മൗനമായി പറയുന്നതുപോലെ......
രമ മുഖത്ത് പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. .....
'ശരി...... സ്പീഡ് അധികം വേണ്ടാട്ടോ......'
'ഉം....... ഞാൻ വിളിക്കും.... ഫോണെടുക്കുമല്ലോ അല്ലെ.....'
'Sure. ....'
'Then .... വീണ്ടും കാണാം. ....'
'ഉം....'
അവൾ കൈകൾ ഉയർത്തി ബൈ പറഞ്ഞു.
നീരജ് ഗ്ലാസ് ഉയർത്തി കാർ സ്റ്റാർട്ട് ചെയ്ത് ഒന്നുകൂടി രമയെ നോക്കി യാത്ര പറഞ്ഞ് നീങ്ങി. ....
നീരജ് പോയ വഴിയെ അവൾ നിർന്നിമേഷയായി നോക്കി നിന്നു. .......
പറയുവാൻ ആഗ്രഹിച്ചത് പറയാതെ കേൾക്കുവാനഗ്രഹിച്ചത് കേൾക്കാതെ രണ്ടുപേരും പിരിഞ്ഞു. .........
(തുടരും. ..........അഭിപ്രായം പറയണെ.. നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo