നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനന്താനന്ദാന്വേഷണം.4

Image may contain: 1 person, beard and indoor
മടിച്ചി പാചകക്കാരിയായ ജിൻസി ഇന്ന് നോക്കിയപ്പോൾ അടുക്കള ഒരു പൂന്തോട്ടം ആയാണ് കാണപ്പെട്ടത്
താനൊരു ചിത്രശലഭമായി മാറിയിരിക്കുന്നു
ഉത്തരവാദിത്വമുള്ള മധുവിധു ഭാര്യയെപ്പോലെ നായകന്റെ ഗാനത്തിലലിഞ്ഞ് അവൾ
പാചക നൃത്തം തുടങ്ങി.
രാത്രി ഡൈനിംഗ് ടേബിളിൽ തോമസ് ജോണും ജനിയും
ചർച്ചകൾ ആരംഭിച്ചു ,ചുറ്റി നടന്നു കണ്ട വീടും പരിസരവും ജനിയെ വല്ലാതെ ആകർഷിച്ചു
മോളേ ഭക്ഷണം എടുക്ക് ആ വിളി കാത്ത് നിന്ന ആഹാരം ടേബിളിൽ നിരത്തി
ജനി ശരിക്കും അത്ഭുതപ്പെട്ടു
വീട്ടിലേതുപൊലെ എല്ലാം  നെയ്യ് പാത്രവും കുറും കൈലും വരെ
അവൾ പപ്പയ്ക്കും ജനിക്കും കഞ്ഞി വിളമ്പി,
ഉണ്ണീ
അമ്മയെ ഓർക്കുകയാണോ
ഉണ്ണി വീട്ടിൽ എന്താണ് ചെയ്യുക
അങ്ങനെ ചെയ്യുക. ഇവിടിരുന്നു വിളിച്ചാൽ
അമ്മയ്ക്ക് കേൾക്കാൻ പറ്റും
മോളേ
നെയ്യ് ഒഴിച്ചു കൊടുക്ക്
ജനി കണ്ണടച്ച് അമ്മേ എന്ന് ചെറിയ ശബ്ദത്തിൽ രണ്ടാവർത്തി വിളിച്ചു
നെയ്യ് ഒഴിച്ചുകൊടുത്ത കുറുംകൈലിൽ
തന്റെ സ്പൂൺ കൊണ്ട് ഒന്ന് തട്ടി
ചെറിയൊരു മണിനാദം അവിടെ ഉയർന്നു
ജിൻസിയുടെ ചൊടികളിൽ നാണം കലർന്ന
ഒരു പുഞ്ചിരി തത്തിക്കളിച്ചു.
ഇടത്തിൽ മനയിലെ അടുക്കള മേശയിൽ
തലചായ്ച്ച് കിടന്ന സീതാലക്ഷ്മി
ഞെട്ടിയുണർന്നു അവരുടെ ചെവികളിൽ
സ്പൂണിന്റ മണിനാദം മുഴങ്ങി
മകന്റെ സാന്നിധ്യം അവർക്ക് അനുഭവപ്പെട്ടു
കഞ്ഞിയിലേക്ക് അവരുടെ സ്പൂൺ
സന്തോഷത്തോടെ മുങ്ങി നിവർന്നു.
ജിൻസി വേഗം പാത്രങ്ങൾ മാറ്റി ടേബിൾ
ക്ളീൻ ചെയ്തു
ഉണ്ണീ
വീടോക്കെ ഇഷ്ടമായോ?
ഞാനാദ്യം കാണുകയാണ് രണ്ട് നിലവറയുള്ള വീട്
ഉണ്ണീ ഇതാണ് കോട്ടയം കാരുടെ സ്വന്തം
അറയും നിരയും വീട്
നാലു കെട്ടിലെ എല്ലാ സൗകര്യങ്ങളും
നടുമുറ്റം ഒഴികെ ക്രമീകരിച്ച
ഏകശാലയാണ് ഇവ
തുളസിത്തറ മാത്രം ഞാൻ കൂട്ടിച്ചേർത്തതാണ് ,എന്റെ ഇഷ്ടത്തിനനുസരിച്ച് , വടക്കു കിഴക്കേ കോണിൽ,അഞ്ച് തുളസി രണ്ട് മുല്ല
ഔഷധ സുഗന്ധം ദൈവിക ദിക്കായി
വാസ്തു ആചാര്യന്മാർ വെളിപ്പെടുത്തിയ
ഈശന ദിക്കിലൂടെ വരണം
പൂമുഖ വാതിൽ വിലങ്ങിയല്ല തുളസിത്തറ വേണ്ടത്.
ഉണ്ണി വരൂ രണ്ടാമത്തെ നിലവറ തുറക്കാം
മോളേ. ആ ഏമർജൻസി ലാമ്പ് കൂടി എടുക്ക്
വീട്ടിലെ തനിപ്പകർപ്പായ ഗ്രന്ഥപ്പുര കണ്ട്
ജനീ മിണ്ടാനാവാതെ നിന്നു
ജിൻസി പുതിയൊരു കഥാബീജം തേടി
താളിയോലകളിൽ വിരലോടിച്ചു.
ഉണ്ണീ ഉണ്ണി ഇവിടെ എത്തിയത് എന്തിനാണ്
എന്ന് നമുക്ക് കാണാം ഉണ്ണി പുറത്തേക്കുള്ള
ആ വാതിൽ തുറക്കൂ
അപ്പോഴാണ് ജനി അത് ശ്രദ്ധിച്ചത്
വാതിൽ തള്ളി തുറന്നു
മുന്നിലെ ഇരുട്ടിലേക്ക് അവൾ വെളിച്ചം തെളിച്ചു ഒരൂ കീണർ കാണായി
ഒത്ത നടുവിൽ തടിയുടെ ചിത്രപ്പണി ചെയ്ത
മൂന്ന് കപ്പികളിലൂടെ താഴേയ്ക്ക് പോയിരിക്കുന്ന വടം
ഉണ്ണി ആ വടം വലിച്ചുയർത്ത്
പപ്പ പറയുന്നത് കേട്ട് ജിൻസി ആവേശത്തോടെ താഴേയ്ക്ക് നോക്കി
പരകായപ്രവേശത്തീനുള്ള
എണ്ണ ത്തോണി ഉയർന്നു വരുന്നത് കണ്ട്
ജനി അത്ഭുതത്താൽ വിറച്ചു പോയി
വടം കെട്ടിയതിനു ശേഷം വെളിച്ചത്തിൽ നോക്കിയ ജനജന്റെ ഉള്ളിലൂടെ മിന്നൽ പിണറുകൾ പാഞ്ഞു,
പുരാതന താളിയോലയിൽ കുടുംബത്തിന്റെ
പ്രത്യേക സ്വത്തായി പറഞ്ഞിട്ടുള്ള അതേ ഘടനയുള്ള വാസ്തു വിധിപ്രകാരം
സർവ്വദോഷ പരിഹാരമായ
പഞ്ച ശിരസ്സുകൾ കൊത്തിയ എണ്ണത്തോണി,
തിരിച്ചു കയറാൻ തുടങ്ങിയ തോമസ് ജോൺ
ഒരു ഛായാചിത്രത്തിലേക്ക് വെളിച്ചം തെളിച്ചു
ജനി അറിയാതെ വിളിച്ചു പോയി
പിതാമഹൻ
തോമസ് ജോൺ ചെറുതായി ചിരിച്ചു
കഴുത്തിൽ നോക്കൂ പൂണൂലല്ല
വെന്തിങ്ങ ആണ് കഴുത്തിൽ
ഈ എണ്ണത്തോണി അവസാനം ഉപയോഗിച്ചയാൾ
എന്റെ വല്യപ്പച്ഛന്റെ വല്യപ്പൻ
എല്ലാം കണ്ട് ജനീയിലെ പാരവശ്യം നോക്കി
ജിൻസിയുടെ കണ്ണുകൾ തിളങ്ങി നിന്നു
VG. വാസ്സൻ. തുടരും.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot