Slider

അനന്താനന്ദാന്വേഷണം. 3

0
Image may contain: 1 person, beard and indoor

ഗേറ്റിൽ നിന്ന്
തളർന്ന നാലു പാദങ്ങൾ
കിഴക്കേടത്ത് വീട്ടിലേക്ക് പതറി നീങ്ങി
ഈ അഹങ്കാരിയുടെ വീട്ടിൽ എത്തപ്പെട്ടല്ലോ എന്ന് ജനിജൻ ആശങ്കപ്പെട്ടു
തന്റെ ഹൃദയം കവർന്നവൻ തന്റെ വീട്ടിൽ
ജിൻസിയുടെ ഹൃദയം പടപടാ മിടിക്കുകയും
മുഖമാകെ രക്തം ഇരച്ചുകയറുകയും ചെയ്തു.
ആ മനസ്സുകൾ അതിവേഗം പറന്നിറങ്ങിയത്
മഹാരാജാസ് കളേജിന്റെ
കാമ്പസിലേക്കാണ് .
അൽപം പാട്ടും ശകലം പടം വരയും പൂത്ത പണവുമായി രാമവർമ്മ ക്ളബ് ഹാളിൽ
ചിത്രകലാ പ്രദർശനം നടത്തി കാമ്പസിനെ ഞെട്ടിച്ച തന്റേടി ഇവളുടെ പത്തി താഴ്ത്താൻ
പരിശ്രമിച്ച കീരിപ്പടയ്ക്ക് എല്ലാ സഹായവും
ചെയ്തു കൊടുക്കുന്നത് മനസ്സിലാക്കി
തനിക്ക് അവൾ
പൂച്ച സന്യാസി എന്ന് പേരിട്ടു പ്രസിദ്ധനുമാക്കി.
ഈശ്വരാ ഇവളുടെ അപ്പനെയാണല്ലോ
കാണേണ്ടത്
അധികനേരം ഇരിക്കാതെ തിരിച്ചു പോയാൽ മതിയായിരുന്നു.
ദൈവമേ
ഉള്ളിൽ നിറയെ ഇഷ്ടമായിരുന്നു പക്ഷെ
ശത്രു പക്ഷത്തായിരുന്നു ജനി എപ്പോഴും
അതിനു മധുര പ്രതികാരമായിട്ടാണ്
സന്യാസിയുടെ പടം വച്ച് ഫേസ്ബുക്കിൽ
ജിനിജൻ
എന്ന പേരിൽ കഥ എഴുതാൻ തുടങ്ങിയതും
അത് ജനി ആണെന്ന് പ്രചരിപ്പിച്ചതും
സാഹിത്യകാരൻ എന്ന് വിളിച്ചു കാമ്പസ്
ആഘോഷം നടത്തിയപ്പോൾ
താനല്ല എന്നാണയിട്ടിട്ടും വിശ്വസിക്കാത്ത
ആയിരം വായനക്കാരുടെ മുന്നിൽ
ജനി പേടിച്ചരണ്ട മാൻപേടയായി
ഇന്നും കൂട്ടുകാർക്ക് പോലും അറിയില്ല
താനാണെഴുതുന്നത് എന്ന കാര്യം
മനസ്സിൽ മായാത്ത വൺവേ പ്രണയത്തിന്റെ
ഒരു സുഖം
ജനിയുടെ മുഖം ഇപ്പോഴും പഴയ അകലത്തിൽ തന്നെ.
ഉണ്ണീ യാത്ര സുഖമായിരുന്നോ
പപ്പായുടെ വിളി അവരെ പ്രജ്ഞയുള്ളവരാക്കി
ജനി തപ്പിതടഞ്ഞു ആ....സുഖമായിരുന്നു
ഉണ്ണീ
ഞാനിന്നലെ നിന്നെ ഓർമ്മിച്ചപ്പോൾ
പച്ച എന്നാണ് മനസ്സിൽ വന്നത്
എന്തായിരുന്നു പകൽ രണ്ട് മണിക്ക് ചെയ്തിരുന്നത്
ജനിയുടെ മുഖം അത്ഭുതത്തിൽ വിടർന്നു
പച്ച
അത് വായനയായിരുന്നു ഗ്രന്ഥം
കുഴിക്കാട്ട് പച്ച
ശരി കയറിയിരിക്ക്
ജനി ബഹുമാനത്തോടെ കയറി ഒതുങ്ങിയിരുന്നു
മുമ്പിൽ ഇരിക്കുന്നത് സാധാരണക്കാരനല്ല
എന്നുറപ്പിച്ചു.
മോളേ
ജോമിച്ചൻ നാടൻ പശുവിന്റെ പാലും നെയ്യും
കൊടുത്തയച്ചിട്ടുണ്ട്
ഉണ്ണിക്ക് മാത്രം ഒരു ചായ,ആ ഡയറിയും പേനയും എടുത്ത് കൊടുക്ക്
ഉണ്ണീ ഉണ്ണി ചിന്തിച്ച പോലെ ഇന്ന്
തിരിച്ച്‌ പോകാനാവില്ല
ഒരു അറുപത് ദിവസത്തോളം ഉണ്ണി ഇവിടുണ്ടാകും
ഇന്ന് യാത്ര പുറപ്പെട്ടത് മുതൽ എല്ലാം
നമ്മൾ ചർച്ച ചെയ്യും
ഒന്നും വിടാതെ രേഖപ്പെടുത്തണം
മനസ്സിലായോ
മുന്നിൽ ഇരിക്കുന്നത് തനിക്കുള്ള ഗുരുവാണെന്ന തിരിച്ചറിവിൽ
ജനി സ്വയമറിയാതെ
തോമസ് ജോണിനു മുന്നിൽ
പാദനമസ്കാരം ചെയ്തു ഗുരു വന്ദനം നടത്തി
ജനീയെ പിടിച്ച് എണീൽപ്പിക്കുന്ന പപ്പായെ നോക്കിക്കൊണ്ട്
പ്രത്യേകമായ ഒരാനന്ദത്തോടെ
അകത്തേക്ക് ഒഴുകി നീങ്ങി.
.. തുടരൂം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo