Slider

എന്റെഓപ്പോൾ ഭാഗം - 10

0


എല്ലാ ഭാഗങ്ങളും വായിക്കുവാൻ, Nallezhuth Android App ഉപയോഗിക്കുക . ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം "പുതിയ തുടർരചനകൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

അന്നാമ്മേ, നീ മുത്തശ്ശിയുമായി കുശലം പറഞ്ഞ് കൊണ്ടിരിക്കുന്ന സമയം ഞാനും മിഥുനും കൂടി ഓപ്പോൾ മരിച്ച് പൊങ്ങിയ കുളവും പിന്നെ അവൾ സ്ഥിരമായി പോകാറുള്ള ഗന്ധർവ്വ കാവും സന്ദർശിച്ചു.
"എന്നിട്ട് ! ആനി ഉത്കണ്ഠയോടെ ചോദിച്ചു"
അതായത് ഇല്ലത്തിന്റെ വടക്കേ അറ്റത്തുള്ള ഗന്ധർവ്വ കാവിൽ ഓപ്പോൾ സ്ഥിരമായി പോകാറുണ്ടായിന്നു എന്ന് മിഥുൻ പറഞ്ഞു. അത് മാത്രമല്ല ഓപ്പോളിന് അതിരു കവിഞ്ഞ ഗന്ധർവ്വ ആരാധനയും ഉണ്ടായിരുന്നു.
എന്റെ വായിച്ചറിഞ്ഞ അനുഭവം വെച്ചിട്ടും, ചില തിരുമേനിമാരുടെ അറിവിന്റെ അടിസ്ഥാനത്തിലും , ഗന്ധർവ്വ ബാധയേറ്റെന്ന് വിശ്വസിക്കുന്നവർ ഉപബോധ മനസ്സിലെ ഭക്തി നിമിത്തം അർദ്ധരാത്രിയിലും വെളുപ്പിന് മൂന്നിനും നാലിനിടയിലും കതക് തുറന്ന് പുറത്തിറങ്ങി ഗന്ധർവ്വ കാവിൽ പോയി ബോധം കെട്ട് കിടക്കുന്ന പല കഥകളും ഉണ്ടായിട്ടുണ്ട്.
ഗന്ധർവ്വ വിശ്വാസമുള്ളവർക്ക്, അതൊരു ഗന്ധർവ്വ സന്ദർശനവും , മനഃശാസ്ത്ര വിദഗ്ധർക്കും ശാസ്ത്രത്തിനും അതൊരു മാനസിക വിഭ്രാന്തിയും ഉപബോധമനസ്സിൽ വരച്ചിരിക്കുന്ന ചില ആശയങ്ങളുടെ ബാഹ്യ പ്രകടനവുമാണ്,
അതായത് Sleepwalking എന്നും Somnambulism എന്ന മനോരോഗവും, Bipolar disorder ന്റെ ഒരു വക ഭേദം എന്നും പറയാം.
ഒരു പ്രത്യേക വിശ്വാസത്തോട് അമിതമായ താല്പര്യം കാണിക്കുമ്പോഴുണ്ടാവുന്ന ഉപബോധ മനസ്സിന്റെ ചാഞ്ചാട്ടം.
അതാണ് സാധാരണ സംഭവിക്കാറുള്ളത്. അതായത് ചിലർ രാത്രി എഴുന്നേറ്റ് ശവക്കോട്ടയിൽ പോയി കിടന്നുറങ്ങുന്ന ഒരു തരം സ്ലീപ് വോക്ക്.
അപ്പോൾ ഈ ഗന്ധർവ്വ വിശ്വാസങ്ങളുടെ പേരിൽ നടക്കുന്നുവെന്ന് പറയപ്പെടുന്ന സംഗതികൾ വെറും കെട്ട് കഥകളാണ് അല്ലേ ഇച്ചായാ? ആനി ജിജ്ഞാസ പൂണ്ടു.
സത്യത്തിൽ ഇതൊരു മിഥ്യാ വിശ്വാസമാണെങ്കിലും, ഞാൻ പറഞ്ഞില്ലേ, അമിതമാവുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കും, ശാസ്ത്രത്തിന് ഉത്തരമുണ്ടെങ്കിലും ഭക്തർക്ക് ഇതൊരു യഥാർത്ഥ സംഭവമായി തോന്നും. പിന്നെ പൂജകളും മറ്റുമായി ഗന്ധർവനെ ഒഴിപ്പിക്കാനുള്ള പരിപാടി നോക്കും. ചില പൂജകൾ ചെയ്യുമ്പോൾ രോഗിക്ക് സ്വയം ആശ്വാസം തോന്നും അപ്പോൾ സൗഖ്യം കിട്ടിയത് പോലെ തോന്നും.
"ഉം , ഇച്ചായൻ പറഞ്ഞല്ലോ, കൊലപാതകമാണോയെന്ന് സംശയം തോന്നിയ കാര്യം. അത് എന്താണ്"
ആ, ഞാനത് പറയുവാൻ തുടങ്ങുകയായിരുന്നു. മിഥുന്റെ ഇല്ലത്ത് ഗന്ധർവ്വ കാവ് ഉള്ള സ്ഥിതിക്ക്, സാധാരണ രാത്രി സ്ലീപ് വോക്ക് ഉണ്ടായാൽ ഗന്ധർവ്വ കാവിലേക്കാനാണ് രോഗി പോവേണ്ടത്. ആ സ്ഥലത്താണ് ചെന്ന് കിടക്കേണ്ടതും, ബോധം കെടേണ്ടതും, അല്ലെങ്കിൽ മരണം സംഭവിക്കേണ്ടതും.
എന്നാൽ ഓപ്പോൾ മരിച്ചത് ഇല്ലത്തിന്റെ തെക്കേ അറ്റത്തുള്ള കുളത്തിലും. അത് മാത്രവുമല്ല , വർഷങ്ങൾ ഗന്ധർവ്വ ആരാധന നടത്തിയ ഓപ്പോൾ ഇത് വരയെയും രാത്രിയിൽ ഇറങ്ങി പോയ സംഭവം ഉണ്ടായിട്ടില്ല. എന്നാൽ അന്ന് രാത്രി മാത്രം ഇറങ്ങി പോയി, അതും കുളത്തിലേക്ക് പോയി ചാടി മരിച്ചു.
ഇതൊരിക്കലും എനിക്ക് അംഗീകരിക്കാനാവുന്നില്ല , ഒത്തിരി ദുരൂഹതകൾ ഇതിൽ ഉണ്ട്. എന്തൊക്കെയോ തോന്നുന്നു, ഒരു പുക മൊത്തത്തിൽ.
"അപ്പോൾ, ഓപ്പോളിനെ ആരെങ്കിലും കൊന്ന് കൊണ്ടിട്ടതാവുമോ!"
തീർത്ത് പറയാൻ പറ്റില്ല. ഗന്ധർവ്വ ഭക്തി അധികമായാലും, ഇഷ്ട ദേവന് വേണ്ടി മരണം കൈവരിക്കണമെന്ന ഒരു അടങ്ങാത്ത ആഗ്രഹം ഉപബോധ മനസ്സിലെവിടെയൊ ഉണ്ടാവാം, ആ ചിന്ത അതിന്റെ ഉന്മാദാവസ്ഥയിലെത്തുമ്പോൾ ദേഹം അറിയാതെ തന്നെ ഉപബോധ മനസ്സ് ആ മരണ ചിന്തയെ ഉദ്ദീപിപ്പിക്കുകയും, അതിനായി മനസ്സിൽ മുന്നമേ കയറിക്കൂടിയ മരണ രീതി കൈവരിക്കുകയും ചെയ്യും. ഇനി ഓപ്പോൾ അങ്ങനെ മരിച്ചതും ആവാം.
എന്നാൽ ഞാൻ ആദ്യം പറഞ്ഞ കൊലപാതമാണ് സംശയിക്കുന്നത്. കാരണം എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട്.
"ഉം, അന്നാമ്മേ വാ പോകാം, ജെറോമും ആനിയും തിരിച്ച് നടന്നു"
ആനി അപ്പോഴും ജെറോം പറഞ്ഞ വാക്കുകൾ ചിന്തിക്കുവായിരുന്നു.
ജെറോം വീട്ടിൽ വന്ന് കവിഞ്ചിയിൽ വെറുതെ ചാരി കിടക്കുമ്പോൾ , അന്ന് പകൽ നടന്ന സംഭവങ്ങൾ ഒന്നോടെ ആവർത്തിച്ച് ആവർത്തിച്ച് ചിന്തിച്ചു. ഓരോരോ സംഭവങ്ങളും. അങ്ങനെ ഗാഢമായ ചിന്തയിൽ മുഴുകി കിടക്കുമ്പോൾ , പെട്ടെന്ന് അന്ന് മിഥുന്റെ ആൽബത്തിൽ നിന്നെടുത്ത രണ്ടാമത്തെ ചിത്രത്തെക്കുറിച്ചോർത്തു.
കവിഞ്ചിയിൽ നിന്ന് ചാടിയെഴുന്നേറ്റ് ബാഗ് തുറന്ന് ആ ചിത്രങ്ങളെടുത്തു എന്നിട്ട് വിശദമായി നോക്കി, എന്നിട്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു.
"അന്നാമ്മേ, നീയിങ്ങോട്ടൊന്ന് വന്നേ"
ഉം , ഇച്ചായാ?
അന്നത്തെ ചിത്രം നിനക്ക് ഓർമ്മയുണ്ടോ, ഓപ്പോളിന്റെ അച്ഛന്റെ മുഖ ഭാവ ചിത്രം, ആ ചിത്രത്തിനൊപ്പം ഞാനെടുത്ത രണ്ടാമത്തെ ചിത്രം , നിന്നെ ഞാൻ കാണിച്ചിരുന്നോ?
ഇല്ല, ഓപ്പോളിന്റെ അച്ഛന്റെ മുഖ ഭാവം മാത്രം കാണിച്ചിരുന്നു.
ഓഹ്, ഞാനത് മറന്നിരുന്നു. നീ ഈ ചിത്രം കണ്ടോ?
എവിടെ നോക്കട്ടെ....ആനി ചിത്രം വാങ്ങി നോക്കി , അവളുടെ നെറ്റി ചുളിഞ്ഞു, അവൾ ആശ്ചര്യം പൂണ്ട് വിളിച്ചു.
"ഇച്ചായാ.. ഇത് എനിക്ക് വിശ്വസിക്കുവാനാകുന്നില്ല"
അതെ, ചിലത് വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണ് അന്നാമ്മേ.
"ഈ ചിത്രത്തെക്കുറിച്ച് മിഥുനോട് ചോദിച്ചോ?"
"ഇല്ല, ചോദിക്കേണ്ട സമയമായിട്ടില്ല , ആവട്ടെ എന്നിട്ട് ചോദിക്കണം"
എങ്കിലും എങ്ങനെ വന്നു ആ ചിത്രത്തിലെ സാമ്യത. കർത്താവേ ഞാനാദ്യമായാണ് ഇങ്ങനൊരു സംഗതി കാണുന്നത്, ആനി വീണ്ടും വിശ്വസിക്കാനാകാതെ പോലെ പറഞ്ഞു.
ഉം ... ജെറോം ഒന്ന് മൂളിയിട്ട് പറഞ്ഞു "ആ ചിത്രം ഇനി സംസാരിക്കും ചില കാര്യങ്ങൾ അന്നാമ്മേ"
ഉം , ആനിയും ഒന്ന് മൂളി
"എന്നാൽ എത്രത്തോളം സംസാരിക്കും എന്നറിയില്ല, എന്നാലും നോക്കാം"
ജെറോം , തന്റെ ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. അത് മാത്രമല്ല തന്റെ പഴയ ഒരു കുറ്റാന്യോഷണ നോവലെടുത്ത് അതിലെ കുറച്ച് ഏടുകൾ മറിച്ച് നോക്കി. എന്തോ സംശയം തീർക്കാനുള്ള പോലെ.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo