Slider

എന്റെഓപ്പോൾ ഭാഗം - 11

0



എല്ലാ ഭാഗങ്ങളും വായിക്കുവാൻ, Nallezhuth Android App ഉപയോഗിക്കുക . ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം "പുതിയ തുടർരചനകൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

ജെറോം തന്റെ ഡയറിയിൽ പണ്ടെങ്ങോ എഴുതിയ ഒരു കൊലപാത കഥയിലെ വഴിത്തിരിവായ ഭാഗം വായിച്ച് നോക്കി. അതൊരു കാണാതായ പെൺകുട്ടിയുടെ ജഡം പിന്നീടേതോ കാട്ടിൽ കിടക്കുന്നുവെന്ന് ഏതോ കാട്ട് തേൻ എടുക്കുന്നവർ കണ്ടതും പിന്നീട് ആ കൊലപാതകത്തിന്റെ ഉത്തരവാദികളെ കണ്ടത്തിയതും.
ആ ഭാഗം വായിച്ചിട്ട് ജെറോം എന്തെങ്കിലും വഴിത്തിരിവ് കിട്ടുമോ എന്നാലോചിച്ചിട്ട് ഒരു ബന്ധവും കിട്ടാതെ കവിഞ്ചിയിൽ വന്ന് കിടന്നു.
കുറച്ച് കഴിഞ്ഞ് ആനിയെ വിളിച്ച് അടുത്തിരിക്കാൻ പറഞ്ഞു. എന്നിട്ട് അവളോടായായി തന്റെ മനസ്സിൽ വന്ന ചില കാര്യങ്ങൾ പങ്ക് പറയാൻ തുടങ്ങി.
"എന്താ ഇച്ചായാ വിളിച്ചെ?" ആനി ആരാഞ്ഞു.
"അത് പിന്നെ അന്നാമ്മേ , ഞാൻ ആലോചിക്കുവാരുന്നു ചില കാര്യങ്ങൾ"
"എന്താ ഇച്ചായാ?"
"അല്ല ഞാൻ ചിന്തിക്കുവായിരുന്നു, ഈ കേസുമായി എന്റെ പഴയ അന്യോഷണ നോവലിന് ഒന്നും ചെയ്യാനില്ല. ഇനി ഇത് വരെ പരീക്ഷിക്കാത്ത, ചിന്തിക്കാത്ത രീതിയിലേക്ക് പ്രവേശിക്കേണ്ടി വരും.
ഇതിപ്പോ നോവലെഴുതുന്ന ഭാവനാ ശാസ്ത്രം പോരാ യഥാർത്ഥ തലത്തിൽ ചെന്നന്യോഷിക്കാൻ. അത് മാത്രമല്ല ആരേയും ചോദ്യം ചെയ്യാനോ, എവിടേയും കടന്ന് ചെന്ന് കാര്യങ്ങൾ തിരക്കാനോ സാധിക്കില്ല. കാരണം ആരേയും എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാനും എവിടേയും ഭയമില്ലാതെ കടന്ന് ചെല്ലാനും നിയമത്തിന് മാത്രമേ അതിനധികാരമുള്ളു.
ഇനി വളരെ ബുദ്ധി പ്രയോഗിക്കാതെ ഈ കേസ് മുന്നോട്ട് പോവില്ല. ബുദ്ധിയുപയോഗിച്ച് ചോദ്യം ചെയ്യേണ്ടവരെ ചോദ്യം ചെയ്യണം. ഇനി അവർക്കെന്തെലും സംശയം തോന്നിയാൽ തീർന്നു. അവർ നിയമത്തെ അറിയിച്ചാൽ അകത്ത് കിടക്കേണ്ടി വരും"
അത് ശരിയാണല്ലോ ഇച്ചായാ. ഇനി സൂക്ഷിച്ചേ പറ്റൂ അല്ലേ""
ഉം , അതെ, ആ വരട്ടെ നോക്കാം. എന്നാലും ഞാൻ പിന്മാറില്ല ഇതിൽ നിന്ന്. ഒന്നുകിൽ സൈക്കോട്ടിക് ഡിസോർഡർ ആയി ഓപ്പോൾ സ്വയം മരിച്ചത് അല്ലെങ്കിൽ അവളെ കൊന്നത്. എങ്കിലും എന്റെ സംശയം എന്തിനവളെ കൊന്നു, ആര് , എപ്പോൾ.
അവൾക്ക് ശത്രുക്കളില്ല, അവളൊരു ബിസിനസ്സ് മാഗ്നറ്റല്ല, അറിയപ്പെടുന്ന ആളുമല്ല. കോളേജും ഇല്ലവുമായി മാത്രം ബന്ധമുണ്ടായിരുന്ന ഒരു സാധു പെൺകുട്ടി. ഗന്ധർവ്വ പൂജയും ആരാധനയും വ്യക്തിപരമായ കാര്യം. അതിന്റെ പേരിൽ ഇങ്ങനൊരു മരണം സംഭവിക്കേണ്ടതിന്റെ ആവശ്യമില്ല.
"എന്തായാലും ഒന്ന് അന്യോഷിക്കണം , അതിന് മുന്നേ ശരിക്കും ഒന്നാലോചിക്കണം"
"ഉം" ആനി മൂളി
പിറ്റേ ദിവസം മിഥുനോട് തൃശൂർ പട്ടണത്തിലേക്ക് വരാൻ പറഞ്ഞ് ഫോൺ വെച്ചു.
..............................

മിഥുൻ തൃശൂർക്കുള്ള യാത്രയിൽ വടക്കാഞ്ചേരിയിലിറങ്ങി അവിടുന്ന് ജെറോമിന്റെ ബുള്ളറ്റിൽ തൃശൂർക്ക് പോയി.
തൃശൂർ എം ജി റോഡിലുള്ള സ്റേറ് ബാങ്കിൽ ഒരു പത്ത് മിനുറ്റ് ചിലവഴിച്ച ശേഷം അവർ അമല ഹോസ്പിറ്റലിനടുത്തുള്ള വിലങ്ങൻ കുന്നിലേക്ക് പോയി. അവിടെ നിന്നാൽ തൃശൂർ പട്ടണം ഒരു വിധം മുഴുവൻ കാണാം.
അവരവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു
എന്നിട്ട് മിഥുനാണ് തുടക്കമിട്ടത്.
"ജെറോം, എന്തായി കാര്യങ്ങൾ. നിനക്ക് വല്ല തുമ്പും കിട്ടിയോ. ഇനി എന്താണ് പദ്ധതി. അന്യോഷണം മുന്നോട്ട് പോകുമോടാ"
"മിഥുൻ, നമുക്ക് ഒന്നിലും ഒന്നും പറയാൻ പറ്റില്ലല്ലോ. നമ്മുടെ ജീവൻ തന്നെ എന്നാണ് പോകുന്നതെന്ന് ഒരു നിശ്ചയമില്ലാതിരിക്കെ, നമ്മൾ ചെയ്യുന്നതൊക്കെ ഒരു പരിശ്രമം മാത്രം. വിജയിക്കുകയോ തോൽക്കുകയോ , എന്ത് വേണേലും സംഭവിക്കാം"
"പിന്നെ , നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കുവാനാണ്"
"എന്താടാ?"
"ഇല്ലത്തിരുന്നാൽ, ഈ വക കാര്യങ്ങൾ ചോദിക്കുവാനൊന്നും പറ്റില്ല. നീ ഓർക്കുന്നുണ്ടോ, അന്ന് നിന്റെ ആൽബത്തിൽ നിന്ന് ഞാൻ ഒന്ന് രണ്ട് ചിത്രങ്ങൾ എന്റെ മൊബൈലിൽ പകർത്തി കൊണ്ട് വന്നത്"
"ഉവ്വ് , ഞാനോർക്കുന്നു"
"ഹാ , ആ ചിത്രങ്ങളിലെ ഒരു ചിത്രമായിരുന്നു നിന്റെ അച്ഛന്റെ മുഖഭാവത്തിന്റെ പിന്നാമ്പുറം അറിയുവാനയായി ഞാൻ ശ്രമിച്ച ഒരു സംഗതി. എന്റെ ആദ്യത്തെ ഉദ്ദേശ്യം, അച്ഛന് ഈ കേസിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു എന്റെ സംശയം. എന്നാൽ നീയറിയാതെ ഞാൻ നിന്റെ അമ്മ ദിവ്യ നമ്പൂതിരിയെ വിളിക്കുകയും, അച്ഛനേയും അമ്മയെയും ഒത്തിരി മിസ്സായ നിന്റെ മനസ്സിലെ ദുഃഖങ്ങൾ പങ്ക് വെയ്ക്കുകയും, അതിനിടക്ക് ഓപ്പോളിന്റെ കാര്യവും മറ്റും സാധാരണ പോലെ സംസാരിക്കുകയും ചെയ്‌തു
ഏകദേശം ഒന്നര മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ എനിക്കറിയുവാൻ സാധിച്ചത്. നിന്റെ ഓപ്പോളിനെ അച്ഛൻ അത്രമാത്രം സ്നേഹിച്ചിരുന്നു എന്നായിരുന്നു.
എന്നാൽ കടുത്ത ഒരു മന്ത്രവാദ വിശ്വാസിയായ നിന്റെ അച്ഛനോട് പെണ്മക്കളോട് ഒട്ടും അടുപ്പം കാണിക്കരുതെന്നും, അവരോട് അധികം സംസാരിക്കരുതെന്നും, എന്തിനേറെ പറയുന്നു സ്വന്തം ഭാര്യയായി പോലും അധികം അടുപ്പം പാടില്ലെന്നും ഏതോ വിവരം കേട്ട മന്ത്രവാദി പറഞ്ഞുവെന്നും അങ്ങനെ സ്നേഹം കാണിച്ചാൽ തറവാട് കുളം തോണ്ടുമെന്നും, പ്രാണഹാനി വരുമെന്നും ഓപ്പോളിന്റേയും നിന്റെ അമ്മയുടേയും ജന്മ നക്ഷത്രം നോക്കി ആ ജ്യോത്സർ പറഞ്ഞുവെന്നും അത് കൊണ്ട് ഓപ്പോളിനെ മനഃപ്പൂർവ്വം മാറ്റി നിർത്തിയതാണെന്നും എന്നോട് പറഞ്ഞു.
അത് മാത്രമല്ല അവരുടെ ദാമ്പത്യ ജീവിതം അത്ര സുഖമില്ലെന്നും, എന്തൊരു കാര്യമുണ്ടായാലും ജ്യോത്സർ പറയുന്നതിനപ്പുറം അദ്ദേഹം ചെയ്യില്ലെന്നും, അത് കുടുബത്തിലെ കിടപ്പറയിൽ പോലും പ്രതിഫലിച്ച് തുടങ്ങിയെന്നും അങ്ങനെ ഇപ്പോൾ ഒരു തരം വികല ഭക്തിക്ക് അടിമപ്പെട്ടുള്ള ജീവിതമാണെന്നും എന്നോട് പറഞ്ഞു.
അതായാത് നീയും ഓപ്പോളും ആരും അറിയാത്തോരു ദുരന്ത ജീവിതമാണവരുടേത്. അതുകൊണ്ടാവണം അന്നത്തെ അച്ഛന്റെ ആ മുഖഭാവം പെട്ടെന്ന് മാറിയത്. ഒരു തരം പേടിയിൽ നിന്നുത്ഭവിക്കുന്ന മാനസിക ഭാവം. ഞാനൊരു മനഃശാസ്ത്രഞ്ജനോടാരാഞ്ഞപ്പോൾ സംഗതി സത്യമാണ് ,
ഇങ്ങനേയും ചിലർ ഭക്തിക്കടിമപ്പെട്ടാൽ ചെയ്യാം എന്നും ഒത്തിരി പേഷ്യന്റ്സ് ഇത് പോലെയുള്ള മാനസിക പ്രശ്‌നം നേരിടുന്ന അനുഭവം ഉണ്ടെന്നും ആ ഡോക്ടർ പറഞ്ഞു. ഇത് ഞാൻ നിന്നോട് പറയാതിരുന്നത് മുഴുവനും അറിഞ്ഞിട്ട് പറയാമെന്ന് കരുതി. എനിക്കും തോന്നുന്നത് ഇനി അച്ഛന്റെ മുഖഭാവം ഓപ്പോളിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ്.
ഞാൻ തിരക്കിയപ്പോഴും ശരിയാണ് , അദ്ദേഹം ഒരു മന്ത്രവാദ ഭക്തനും ജ്യോത്സ്യ വാക്കുകൾക്ക് അടിമപ്പെട്ട ആളുമാണെന്നാണ്"
മിഥുനിത് കേട്ട് ആശ്ചര്യപ്പെട്ട് പോയി. താൻ ചിന്തിച്ചതിനേക്കാൾ വളരെ മുന്നിലാണ് ജെറോം സഞ്ചരിക്കുന്നത്. എങ്കിലും അച്ഛനാണോ ഓപ്പോളിനെ കൊന്നതെന്നൊരു ചിന്ത അന്ന് വെറുതെ മനസ്സിൽ വന്ന് പോയാരുന്നു. ഇപ്പോൾ അതല്ലല്ലോ. ആശ്വാസം.
"ജെറോം ,ഇനി എങ്ങനെയാണ് മുന്നോട്ട് പോകുന്നത്?"
"മിഥുൻ ഞാൻ മറ്റൊരു ഫോട്ടോ നിന്നെ കാണിക്കാം. എന്നിട്ട് അന്ന് ആൽബത്തിൽ നിന്നെടുത്ത മറ്റേ ഫോട്ടോ ബാഗിൽ നിന്നെടുത്ത് മിഥുനെ കാണിച്ചു"
"ഇതേതാണ് ഓപ്പോളിന്റെ തൊട്ടടുത്ത് നിൽക്കുന്ന കുട്ടി. അതോ ഇതൊരു ഫോട്ടോഷോപ്പ് ആണോ?"
"ജെറോം, ഇത് പറയാൻ പറന്നു. ഇത് മുത്തശ്ശന്റെ അനിയൻ ചെറിയച്ഛന്റെ പേരക്കുട്ടി ഭദ്ര നമ്പൂതിരിയാണ്. എന്റെ ഓപ്പോളിന്റെ അതേ മുഖവും, ശരീരവും, പൊക്കവും, ഭാവവും ഒക്കെ ഒരു പോലെ. അവർ ഒരേ ദിവസം ജനിച്ചതാണെന്ന പ്രത്യേകത അവർക്കുണ്ട് .
ഓപ്പോളിന്റെ തനി പകർപ്പാണ് ഭദ്ര ചേച്ചി. ലോകത്തിലെ ഒരു ഇരട്ട പോലും ഇങ്ങനെ സാമ്യം ഉണ്ടാവില്ല. പലർക്കും തെറ്റാറുണ്ട് , എന്തിനേറെ പറയുന്നു ശബ്ദം പോലും ഒരു പോലെ. ഞങ്ങൾക്കറിയാവുന്ന ഒരു ഡോക്ടർ പോലും അതിശയിച്ച് പോയിട്ടുണ്ട് ഇങ്ങനൊരു സാമ്യത കണ്ടിട്ട്.
കുറേ ഇരട്ട പിറന്നവർ ഒറ്റ നോട്ടത്തിൽ ഒരു പോലെ തോന്നിക്കുമെങ്കിലും ശരിക്കും നോക്കിയാൽ കുറെയൊക്കെ വ്യത്യാസങ്ങൾ കാണുവാൻ സാധിക്കും. എന്നാൽ ഭദ്ര ചേച്ചിയെ കാണുമ്പൊൾ എന്റെ ഓപ്പോൾ ഇന്നും ഉണ്ടെന്ന് ഞാൻ വിചാരിക്കും. എന്നാൽ അവർ തമ്മിൽ അറിയാവുന്നവർക്ക് തിരിച്ചറിയാൻ ഒരേ ഒരു കാര്യമേ ഉള്ളു"
"അതെന്താണ്?"
ഭദ്ര ചേച്ചിയുടെ നടത്തത്തിന് ചെറിയൊരു മുടന്ത് പോലെ. പിന്നെ നന്നായി പാട്ട് പാടും. കീർത്തനങ്ങളൊക്കെ പാടുന്നത് കേട്ടാൽ കേട്ടിരുന്നു പോകും. പിന്നെ കഴുത്തിന്റെ ഒരു വശത്തായി ചെറിയൊരു മറുകുണ്ട് മുത്തശ്ശി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഇത്രേ ഉള്ളു അവർ തമ്മിലുള്ള വിത്യാസം.
ഭദ്ര ഇപ്പോൾ എവിടെയുണ്ട് .ജെറോം ചോദിച്ചു.
"മുത്തശ്ശന്റെ അനിയൻ ചെറിയച്ഛന്റെ ഇല്ലത്തുണ്ട് . അതായത് പതിനഞ്ചാം വയസ്സിൽ ഭദ്ര സുമംഗലിയായി. എന്നാൽ രണ്ട് വർഷം മാത്രം നീണ്ട ദാമ്പത്യം, കുട്ടികളുണ്ടാവില്ലെന്ന് പറഞ്ഞ് ഭദ്രയെ ഉപേക്ഷിച്ചു. ആ സമയത്താണ് ഭദ്ര ചേച്ചിക്ക് ഗന്ധർവ ഭക്തി തുടങ്ങിയത്. അങ്ങനെ ഗന്ധർവ്വ സന്ദർശനങ്ങൾ ഉണ്ടാവാറുണ്ടെന്നും , രാത്രിയിൽ ഗന്ധർവ്വൻമാർ വന്ന് സംസാരിക്കാറുണ്ടെന്നും, നേരിട്ട് കണ്ടിട്ടുണെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ആ ഇല്ലത്തേക്കാണ് എന്റെ ഓപ്പോൾ അവധി സമയത്ത് പോയതും അന്ന് പറഞ്ഞത് പോലെ ഗന്ധർവ്വ ഭക്തി തുടങ്ങിയതും.
അതിനിടക്ക് കൂടെ കൂടെ ഭദ്ര ഓപ്പോളിനെ കാണുവാൻ ഇവിടെ വരുമായിരുന്നു. വന്നാൽ രണ്ട് ദിവസം താമസിച്ചിട്ടേ പോകുമായിരുന്നുള്ളു. അധികമാരോടും സംസാരിച്ചിരുന്നില്ല. എന്നാൽ ഓപ്പോളിനോട് നന്നായി സംസാരിക്കുമായിരുന്നു"
"അപ്പോൾ ഭദ്രയാണ് ഓപ്പോളിന് ഗന്ധർവ്വ ആരാധനയുടെ ആദ്യ പാഠങ്ങൾ പറഞ്ഞ് കൊടുത്തത് അല്ലേ?"
"അതെ, അതിന് ശേഷമാണ് ഓപ്പോൾ ഗന്ധർവ്വ കാവ് വ്യത്തിയാക്കുകയും മറ്റും ചെയ്തത്. എന്നാൽ ഭദ്ര പറയുന്ന പോലെ ഒരു ദിവസം പോലും ഗന്ധർവ്വൻ സന്ദർശനം നടത്തിയില്ലെന്നും , എത്ര പൂവിട്ട് പൂജിച്ചിട്ടും ഗന്ധർവ്വൻ വന്നിലെന്നുമൊക്കെ ഭദ്രയോട് പറയുന്നത് കേട്ടിട്ടുണ്ട്
"എന്നാൽ ഭദ്ര ആഗ്രഹിക്കുമ്പോഴൊക്കെ ഗന്ധർവ്വൻ വരാറുണ്ടെന്നും, അവർ തമ്മിൽ ലൈംഗീക വേഴ്ച വരെ ഉണ്ടായിട്ടുണ്ടെന്നും ഇവർ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാലെനിക്കതൊന്നും അന്നത്രയധികം മനസ്സിലായില്ലായിരുന്നു. 
ഇന്നും ഞാനത് അവരുടെ മനസ്സിന്റെയൊരു വിഭ്രാന്തിയായി മാത്രമേ കാണുന്നുള്ളൂ. ഒരു തരം ഉന്മാദ രോഗം"

"ഉം" ജെറോം ഒന്ന് ഇരുത്തി മൂളി എന്നിട്ട് പറഞ്ഞു. "വിചിത്രമായ സംഭവങ്ങൾ. കേൾവികൾ".
"നമുക്ക് ഭദ്രയെ ഒന്ന് കാണാൻ പറ്റുമോ മിഥുൻ?
ഭദ്ര, ഇപ്പോൾ ഒരു അന്തേവാസിയെപ്പോലെ കഴിയുകയാണ്. ഒരു മുറിക്കുള്ളിൽ ഇപ്പോഴും പൂജയും ഗന്ധർവ്വ ഭക്തിയും മറ്റുമൊക്കെയായി. ആകെപ്പാടെ പുറത്തിറങ്ങുന്നത് പൂക്കൾ പറിക്കുവാനാണ്. പിന്നെ വല്ലപ്പോഴും പട്ടണത്തിൽ പോകും. 
ഓപ്പോൾ മരിച്ചതിന് ശേഷം ഭദ്രയും മരിക്കുമോ എന്ന് പേടിച്ചിട്ടാവും പുറത്തിറങ്ങാത്തത്. ആരോടും അങ്ങനെ സംസാരിക്കാറില്ല. എന്നാൽ ഞാൻ ചെല്ലുമ്പോൾ "എന്റെ ഉണ്ണ്യേ" എന്ന് വിളിച്ച് ഓടി വരും , കെട്ടി പിടിക്കും.

"എന്ത് ! നിന്റെ ഓപ്പോളും അങ്ങനെ തന്നെയല്ലേ നിന്നെ വിളിച്ചോണ്ടിരുന്നത്. "ഉണ്ണി"
"അതെ ജെറോം "
അപ്പോൾ ഓപ്പോൾ മരിക്കുന്നത് മുന്നേ ഭദ്ര എന്താണ് നിന്നെ വിളിച്ചോണ്ടിരുന്നത്.
"മിഥുകുട്ടാന്ന്"
മിഥു കുട്ടൻ , അല്ലേ ?
"അതെ ജെറോം, ഓപ്പോൾ മരിച്ചതിന് ശേഷം ഒരിക്കൽ ഞാൻ ഭദ്ര ചേച്ചിയെ കണ്ടപ്പോൾ എന്റെ അടുക്കൽ വന്ന് ..ഇനി നിന്റെ ഓപ്പോൾ ഞാനാണ് . ഓപ്പോളിന്റെ ഉണ്ണി ഇനി എന്റേം ഉണ്ണി എന്ന് വന്ന് പറഞ്ഞിരുന്നു. അതിന് ശേഷം എന്നെ ഉണ്ണ്യേ എന്നാ വിളിക്കുക.
ഉം, ജെറോം ഒന്ന് മൂളി.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo