ഏട്ടാ ശരിക്കും നോക്കിയേഇപ്പകാണുന്നുണ്ടാ, "
"എനിക്കൊന്നും കാണുന്നില്ല നീ ഒന്നു കിടക്കുന്നുണ്ടോ "
"ശരിക്കും ,സൂക്ഷിച്ച് നോക്ക്..
അതാ മഴവില്ല്.. "
അതാ മഴവില്ല്.. "
"മഴവില്ല് നട്ടപ്പാതിരയ്ക്ക് എന്നെ കൊണ്ട് നീ വില്ലെടുപ്പിക്കരുത്.."
ദീപങ്ങൾക്കു ചുറ്റും വർണവലയങ്ങ ൾ ഗ്ലൂക്കോമ തന്നെ... ബയോളജിയിൽ പഠിച്ചിട്ടുണ്ട്.
"എൻ്റെ കണ്ണു പോയേ. ഞാനിതെങ്ങനെ സഹിക്കും, അല്ലേലും ൻ്റെ കണ്ണു പോയാ നിങ്ങക്ക് എന്താലേ..തോന്ന്യ പോലെ നടക്കാലോ.. "
"ഡീ നീ കിടന്ന് കാറല്ലേ.. അമ്മ കേൾക്കും, നിനക്കിതെന്തിൻ്റെ കേടാ.. 25 രൂപേടെ ബൾബാ മഴവില്ല് മാത്രല്ല,അത്ക്കും മേലെ കാണും.
ൻ്റെ ദേവിയേ എട്ടിൽ പഠിപ്പ് നിർത്തീത് നന്നായി.. അല്ലെങ്കിൽ എനിക്കിതിലും വല്യ വട്ടായേനെ.. "
"ഏട്ടൻ കെടന്നോ എനിക്കുറക്കം വരണില്ല.... ഞാൻ എല്ലാം കാണട്ടെ.. കണ്ണു പോയാൽ പിന്നെ ഒന്നിനും പറ്റില്ലല്ലോ "
ശ്ശൊ ഞാനും എട്ടിൽ പഠിപ്പ് നിർത്തിയാ മതിയായിരുന്നു. ഇതൊന്നും അറിയൂലായ്ര്ന്നു "
ശ്ശൊ ഞാനും എട്ടിൽ പഠിപ്പ് നിർത്തിയാ മതിയായിരുന്നു. ഇതൊന്നും അറിയൂലായ്ര്ന്നു "
"ആ നീ നോക്ക്, പുറത്തെ പട്ടിക്കൂടൊഴിഞ്ഞു കിടക്കുന്നുണ്ട് നോട്ട് ദ പോയൻ്റ്.,"
" ഒരു കാര്യം പറഞ്ഞേക്കാം.. ന്നെ ജയിലിൽ കിടത്തര്ത് .. കണ്ണില്ലാതെ അവ്ടെ കിടക്കാൻ ബുദ്ധിമുട്ടാ.."
ഞാൻ പറഞ്ഞിട്ട് ഏട്ടനൊന്നും വിശ്വസിക്കണില്ല,ൻ്റെ സങ്കടം ആരു കാണാൻ..
"ഡീ നീ എന്താ കാട്ടണെ നട്ടപ്പാതിരക്ക് ഒളിച്ച് കളിക്കുവാണോ.. ഇവിടെ വന്ന്..
കിടക്കുന്നുണ്ടോ...?"
കിടക്കുന്നുണ്ടോ...?"
"ഞാനീ ബൾബ് ഒന്നു നോക്കട്ടെ ഏട്ടാ.
ഈ ഗ്ലൂക്കോമ വന്നാ ഉണ്ടല്ലോ കണ്ണു തീരെ കാണില്ല,അന്ധയായ് പോകും.
ഈ ഗ്ലൂക്കോമ വന്നാ ഉണ്ടല്ലോ കണ്ണു തീരെ കാണില്ല,അന്ധയായ് പോകും.
കണ്ണ് കാണാതെ ജീവിക്കുന്നതിലും നല്ലത് മരിക്കണതാ, ആത്മഹത്യ ചെയ്യാന്ന് വച്ചാ .. ഇല്ലാത്ത അവിഹിതം വരെ പറഞ്ഞുണ്ടാക്കും നാട്ടാര്.,അതു കൊണ്ട് എന്നെയങ്ങ് കൊന്നേക്കണം.. പിന്നെ വേദനിപ്പിക്കാതെ വേണം നൈസായിട്ട് "
"എന്നിട്ട് വേണം ഞാൻ ജയിലിൽ കെടക്കാൻ... കണ്ണില്ലെങ്കിലും നീയെൻ്റെ മുത്തല്ലേ... നിന്നെ ഞാൻ നോക്കും"
"ഓ.. പിന്നെ കണ്ണുണ്ടായിട്ട് വീട്ടിലേക്ക് കയറി വരണ സമയാ 11 മണി, കണ്ണില്ലെങ്കിലെ അവസ്ഥ. പൊട്ടന് ലോട്ടറി അടിച്ച പോലാകും.."
"ഓ... നീ കെടക്ക് നമുക്ക് രാവിലെ ഹോസ്പിറ്റലിൽ പോകാം... എന്നിട്ട് സ്വപ്നം കാണാം... അല്ല, തീരുമാനിക്കാം ബാക്കി"
ചെക്കപ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോ രണ്ടു പേരും ഒന്നും മിണ്ടില.,
പേടിക്കണ്ട ട്ടാ... കണ്ണിനു കൊഴപ്പോന്നുല്ല, കണ്ണിൻ്റെ പ്രഷറും കൊളസ്ട്രോളും ഒക്കെ നോക്കി, ഒക്കെ സംശയായ്ര്ന്നൂ...ഇത്തിരി ചിക്കിളി പോയ വണ്ണുണ്ട് ൻ്റെ കെട്ടിയോൻ്റെ മോന്തക്ക്..,
അല്ല ഇതിപ്പൊ കണ്ണടിച്ച് പോവാത്ത സങ്കടാണോന്ന ഭാവത്തിൽ ഞാനൊന്നു നോക്കി... അപ്പൊ മൂപ്പര് രോഞ്ചാമം വര്ണ ഒരു ഡയലോഗ്..
"ൻ്റെ മുത്തേ നിൻ്റെ കണ്ണ് ൻ്റേം കൂടല്ലേന്ന്... അതങ്ങനൊരു ഗ്ലൂക്കോമ ക്കും വിട്ടു കൊടുക്കൂലാന്ന്.. "
ജിഷ രതീഷ്
12/10/17
ജിഷ രതീഷ്
12/10/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക