"ഹേയ് ശ്യാം"..ഒരു പിൻവിളി
കേട്ടാണ് തിരിഞ്ഞുനോക്കിയത്.ആരാണീ ബംഗ്ലൂർ നഗരത്തിൽ തന്നെ വിളിക്കാൻ ഒരു സ്ത്രീ ശബ്ദം!.പരിചയം തോന്നിയില്ല.എങ്കിലും പുഞ്ചിരിച്ചു.
"എനിക്കങ്ങട്"
"മനസ്സിലായില്ലാന്ന് അല്ലേ..എനിക്കും സംശയമായിരുന്നു..രണ്ടുമൂന്നു തവണ നോക്കിയാ ശ്യാമാണെന്ന് ഉറപ്പിച്ചെ.പിന്നെ വലതു കവിളിലെ ഈ കാക്കാപ്പുള്ളി എനിക്ക് മറക്കാൻ കഴിയില്ലല്ലോ".
കേട്ടാണ് തിരിഞ്ഞുനോക്കിയത്.ആരാണീ ബംഗ്ലൂർ നഗരത്തിൽ തന്നെ വിളിക്കാൻ ഒരു സ്ത്രീ ശബ്ദം!.പരിചയം തോന്നിയില്ല.എങ്കിലും പുഞ്ചിരിച്ചു.
"എനിക്കങ്ങട്"
"മനസ്സിലായില്ലാന്ന് അല്ലേ..എനിക്കും സംശയമായിരുന്നു..രണ്ടുമൂന്നു തവണ നോക്കിയാ ശ്യാമാണെന്ന് ഉറപ്പിച്ചെ.പിന്നെ വലതു കവിളിലെ ഈ കാക്കാപ്പുള്ളി എനിക്ക് മറക്കാൻ കഴിയില്ലല്ലോ".
" ഹർഷ" എൻറെ മനസ്സു മന്ത്രിച്ചു.ഒരു കാലത്ത് തൻറെ എല്ലാമെല്ലാമായിരുന്നവൾ.
"ഹർഷ ഇവിടെ?..ആളാകെ മാറിപ്പോയല്ലോ..?
"പറയാം.. ആദ്യം ശ്യാമിന്റെ വിശേഷങ്ങൾ പറ.?
കഴിഞ്ഞ 10 വർഷമായി ദുബായിയിൽ ഒരു പ്രൈവറ്റ് ഫേമിലാണ് ജോലിചെയ്യുന്നത്.വെക്കേഷനിൽ ഒരു ഫ്രണ്ടിനെ കാണാനാ ഈ നഗരത്തിലെത്തിയെ.അപ്പം അൽപ്പം ഷോപ്പിംഗ് ആവാന്നു വെച്ചു.അങ്ങനെ ഇപ്പോ ദാ നിൻറെ മുമ്പിലും.
"ഫാമിലി?
"നാട്ടിൽ തന്നെ..2 മക്കളും"
അവളുടെ കണ്‍കോണിൽ ഒരു നേരിയ നനവ് പടരുന്നത് കണ്ടില്ലെന്നു നടിച്ചു.
"നിന്നെപ്പറ്റി പറഞ്ഞില്ല?
"ഇവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ ടീച്ചറാണ്..ഹസ് നേവിയിൽ ഉദ്യോഗസ്ഥനും.ഒരു മോൻ..പഠിക്കുന്നു."
നാളെ തിരിച്ചുപോവുന്നില്ലെങ്കിൽ ഞങ്ങടെ വില്ലയിൽ നിർബന്ധായും വരണം..ശ്യാമിനൊരു സർപ്രൈസ് ഗിഫ്റ്റ് ഞാൻ തര്ണ് ണ്ട്.നീട്ടിയ വിസിറ്റിങ്ങ്കാർഡ് യാന്ത്രികമായി
വാങ്ങിച്ചു.
തിരികെ ലോഡ്ജിലെക്ക് മടങ്ങുമ്പോൾ മനസ്സ് പിറകിലോട്ട് പാഞ്ഞു.തന്റെ അവസാനവർഷ ഡിഗ്രിക്കാലം.നിറയെ കടലാസുപൂക്കൾ വിരിഞ്ഞു നിന്നിരുന്ന ആ വീട്ടിലേക്ക് അവളും കുടുംബവും താമസിക്കാനെത്തി.എന്നും താൻ കോളേജിൽ പോകുമ്പോൾ ഗേറ്റിൽ തന്നെക്കാത്ത് അവൾ നിൽക്കുമായിരുന്നു.കണ്ണുകളാൽ കൈമാറിയിരുന്ന അനുരാഗം മനസ്സിലേക്കെത്താൻ വൈകിയില്ല.എപ്പോഴും ധൈര്യപൂർവ്വം കടന്നു ചെല്ലുമായിരുന്ന അവളുടെ വീട്ടിൽ ചില്ലറ പിണക്കങ്ങളും കുസൃതികളും അതിലേറെ സ്നേഹവുമായി ആ വർഷം കടന്നുപോയി.
ബിസിനസ്‌മാനേജ്മെന്റിൽ ഉന്നത പഠനത്തിനു പോകുന്നതിന്റെ തലേന്ന് യാത്ര പറയാൻ അവിടെ ചെന്ന അന്നാണ് ഒരു കരച്ചിലോടെ തൻറെ മാറിലേക്ക് അവൾ വീണതും വലതുകവിളിൽ ഒരു സ്നേഹചുംബനം അർപ്പിച്ചതും.
തൊട്ടടുത്ത തൻറെ വെക്കേഷനു മുമ്പു തന്നെ ട്രാൻസ്ഫർ ആയി ഞങ്ങടെ നാട്ടീന്നു പോയിരുന്ന അവരെ പിന്നീട് ശ്രമിച്ചിട്ടും എനിക്ക് കണ്ടെത്താനായിരുന്നില്ല.പക്ഷേ തന്റെ വീടിനു ചുറ്റും അവൾ നാട്ടു വളർത്തിയ കടലാസുപൂക്കളിലൂടെ എന്നും തന്റെ ഓർമയിൽ ഒരു തലോടലായ് അവൾ നിറഞ്ഞുനിന്നിരുന്നു.
പ്രിയപ്പെട്ടവളേ..ഇപ്പോൾ എൻറെ മനസ്സിൽ എന്താണ്?നിർവചിക്കാനാവുന്നില്ലല്ലോ നിന്നോടെനിക്കുള്ള ഹൃദയവികാരം!!
KVA നാസർ അമ്മിനിക്കാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക