ഫേസ് ബുക്കിൽ ഭയങ്കരം തമാശകൾ കാട്ടികൂട്ടാൻ മിടുക്കിയാണ് എന്റെ ഭാര്യ... അതൊക്കെ ചെയ്തിട്ട് എന്നെ വിളിച്ചു കാണിക്കും!
(1). ഒരു ദിവസം ഭാര്യ ചുമ്മാ ഒരു പോസ്റ്റ് ഇട്ടു:
" എന്റെ പ്രിയ മിത്രങ്ങളെ എനിക്ക് തീരെ സുഖമില്ല."
കുറഞ്ഞത് ഒരു 1000 നു മേൽ കമന്റ് കിട്ടി ഭാര്യക്ക്..

ഭാര്യക്ക് സുഖമില്ലെങ്കിൽ ഭർത്താവിനാണല്ലോ വിഷമം വരേണ്ടത്. അതിനെക്കാൾ വിഷമമാണ് ഫേസ്ബുക് സ്നേഹിതർക്ക് .
കിട്ടിയ അഭിപ്രായങ്ങളിൽ 90% പുരുഷമിത്രങ്ങളിൽ നിന്നുമായിരുന്നു.
ചേച്ചിക്ക് എന്ത് സംഭവിച്ചു; ഡോക്ടറെ കണ്ടോ, ഡോക്ടർ എന്തു പറഞ്ഞു, വിശ്രമിക്കണം... ട്ടോ. ചേച്ചീടെ സൗന്ദര്യം പോകാതെ നോക്കണം, മൈ ഡിയർ..... അങ്ങനെ പോകുന്നു കമന്റ്സുകൾ ..
***
(2 ). വേറൊരു ദിവസം ഭാര്യ ചുമ്മാ കാച്ചി വിട്ടു:

ഞാൻ 'ഒരു ഫ്രണ്ടിനെ ഉടൻ ബ്ലോക്ക് ചെയ്യും.. എന്നോട് അയാൾ അനാവശ്യവും അശ്ലീലവും ഒക്കെ പറയുന്നു..
അതിന്റെ വാലിലും കേറിപിടിച്ചതും മുക്കാൽ പങ്കും പുരുഷ മിത്രങ്ങൾ,,
ഏതവനാ ..ചേച്ചിയോട് അങ്ങനെ പറഞ്ഞത്, അവന്റെ പേര് പറ ഞങ്ങൾ കൈകാര്യം ചെയ്തോളാം, അവനു അമ്മയും പെങ്ങാന്മാരും ഒന്നും ഇല്ലായിരികാം, എന്നൊക്കെ..
90% മിത്രങ്ങളും കൈയ്യടിച്ചു പ്രമേയം പാസ്സാക്കി: "ചേച്ചി അവനെ ഉടൻ തന്നെ എടുത്തു എറിയണം.. അവനെ ഒരു വഴിലൂടെയും നടത്താതെ :ബ്ലോക്കും' ചെയ്യണം"..
അങ്ങനെ ചെയ്യാമെന്ന് ഭാര്യ വാക്കും കൊടുത്തു ..

(3) ഒരിക്കൽ ഭാര്യ പറഞ്ഞു: ചേട്ടൻ കവിത പോസ്റ്റ് ചെയ്‌താൽ പരമാവധി 15 നും 20 നും മദ്ധ്യേ അല്ലെ ലൈക്കും കമെന്റ്സും കിട്ടുന്നത്. ഞാൻ എഴുതിയ ഒരു 8 വരി കവിത കട്ടെടുത്തു ഭാര്യ അവളുടെ വാളിൽ പോസ്റ്റ് ചെയ്തു. 30 മിനിറ്റിനുള്ളിൽ അതിനു കിട്ടിയത് 500 ലൈക്കും കമെന്റ്സും...
എന്നിട്ടു ഭാര്യയുടെ കളിയാക്കൽ. ഈ കവിത ചേട്ടന്റെ വാളിൽ പോസ്റ്റ് ചെയ്‌താൽ "കച്ചി" അടിക്കത്തില്ല.. കവിതയുടെ പേര് ഭാര്യതന്നെ ഇട്ടു. "ഓന്തിന്റെ മക്കൾ"!!

(4) ഇതായിരുന്നു ഏറ്റവും വലിയ തമാശ..
എന്റെ കവിതയ്ക്കും, കഥയ്ക്കും ഒന്നും പറയത്തക്ക കമന്റ്സ് കിട്ടുന്നില്ല എന്ന് പലരും ഭാര്യയോട് പറഞ്ഞു: അവൾക്കു വലിയ ദുഃഖം തോന്നി. എന്നിട്ട് അവൾ മനസ്സിൽ ഒരു തീരുമാനം എടുത്തു. "ഞാനൊന്നു നോക്കട്ടെ എന്റെ ചേട്ടന് (ഭർത്താവിന് ) കണക്കില്ലാതെ കമന്റ്സ് കിട്ടുമോ എന്ന്"!
ചുരുക്കി പറഞ്ഞേക്കാം:
ഭാര്യ എന്നെ പെൺവേഷത്തിലാക്കി. എന്നെ പെണ്‍വേഷം കെട്ടിച്ചാൽ ആരും പറയും ഒറിജിനൽ പെണ്ണാണെന്ന്! ഒന്നാമതേ ഞാൻ കൃശമേനി. നല്ല വെളുത്ത നിറവും.. പെണ്ണായി കഴിഞ്ഞാൽ ഞാൻ ഒരു സിനിമാ നടി ആണെന്നേ ആരും പറയൂ..
എന്റെ ഫോട്ടോ ഭാര്യ എടുത്തു... അത് അവളുടെ ഫേസ് ബുക്കിൽ ഇട്ടു;
കൂടെ ഞാൻ എഴുതിയ ഒരു കവിതയും. (കവിതയുടെ പേര്: "പറ്റിച്ചേ...") കൂടെ ഒരു മേൽകുറിപ്പും നല്കി:
"പ്രിയ മിത്രങ്ങളേ.... ഇത് എന്റെ അനുജത്തി എഴുതിയ ഒരു കവിതയാണ് . അവളുടെ ഫോട്ടോയും ഇവിടെ ഇടുന്നു.. പേര് "സീമന്തിനി" അവൾ അവിവാഹിതയുമാണ്"

... എന്റ പൊന്നേ.........
കൂട്ടുകാരികൾക്കും കൂട്ടുകാരന്മാർക്കും കണ്ടമാനം ഇഷ്ടപ്പെട്ടു..
കൂട്ടുകാരന്മാരുടെ കമന്റ്സ് കൊണ്ട് എന്റെ വാൾ മൂടിപോയി...

ചില കമന്റ്സ് ഇവിടെ തരാം
"ചേച്ചിയേ....... കവിത സൂപ്പർ....!! സീമന്തിനി സുന്ദരിയാണ്, ഞാൻ കല്യാണം കഴിച്ചോട്ടെ, ജോലി ഉണ്ടോ, വീട്ടിൽ ആരൊക്കെയുണ്ട്, കണ്ടാൽ പഴയ നടി ശാരദയെപോലെ തന്നെ... എങ്ങനെ ഈ സൗന്ദര്യം സീമന്തിനിക്കു കിട്ടീ...
... ബാക്കി ഒന്നും ഇവിടെ എഴുതുന്നില്ല...

ഭാര്യ എന്നെ വിളിച്ചു കാണിച്ചു: ഞാൻ അന്തം വിട്ടു; 900-നു മേൽ ലൈക്കും കമന്റ്സും .. പോരാത്തതിന് നാനാതരം സ്റ്റിക്കേഴ്സും...!!
അവസാനം ഉപസംഹാരമായി ഭാര്യ ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി:
പ്രിയരേ...
പക്ഷെ നിങ്ങൾ കണ്ട സീമന്തിനി സത്യത്തിൽ എന്റെ ചേട്ടൻ ഒരു നാടകത്തിൽ അഭിനയിച്ച സീമന്തിനി എന്ന കഥാപാത്രമായിരുന്നു..
നിങ്ങൾ വായിച്ച കവിതയും ചേട്ടൻ തന്നെ എഴുതിയതായിരുന്നു.
നിങ്ങൾ തന്ന ഓരോ ലൈക്കും എന്റെ പൊന്നു ചേട്ടൻ... ദിവാകരൻ ചേട്ടന്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു...
*****************************
സ്നേഹത്തോടെ...
ചാന്ദിനി...
Repost .. 20-11-2016

By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക