പ്രിയമിത്രങ്ങളെ ....
ഞാനൊരു ദൂതൻ ....ബന്ധങ്ങളുടെ കാണികൾ കൂട്ടിയോജിപ്പിക്കാൻ ഞാൻ.......
ഞാനൊരു കണ്ണിയായിരുന്നു ...
ആത്മാവിന്റെ ആഴങ്ങളിൽ കുറിക്കപ്പെട്ട വാക്കുകളുടെ പ്രതീകമാണ് ...എന്റെ ജനനം നിങ്ങൾക്കു മുമ്പാണ് ...അന്നു ഞാൻ എല്ലാവർക്കും സന്തോഷത്തിന്റെ രൂപമായിരുന്നു ....
ഞാനൊരു കണ്ണിയായിരുന്നു ...
ആത്മാവിന്റെ ആഴങ്ങളിൽ കുറിക്കപ്പെട്ട വാക്കുകളുടെ പ്രതീകമാണ് ...എന്റെ ജനനം നിങ്ങൾക്കു മുമ്പാണ് ...അന്നു ഞാൻ എല്ലാവർക്കും സന്തോഷത്തിന്റെ രൂപമായിരുന്നു ....
ഇന്നത്തെ കാമുകി-കാമുകന്മാരെപോലെയല്ല അന്ന്... അവരുടെ പ്രണയവരികൾ ....എൻ നെഞ്ചിൽ ചർത്തിയാണ് കൊടുത്തിരുന്നത് ..പലരൂപത്തിലും ഭാവത്തിലും ഞാൻ ഓടിനടന്നു ....പല പ്രണയവും തകർന്നപ്പോൾ അവർ ചുട്ടരിച്ചത് അവരുടെ ഹൃദയം മാത്രമല്ല, എന്നെയും കൂടിയാണ്.സത്യമെന്നു കരുതി ഞാൻ സ്വീകരിച്ച അവരുടെ വാക്കുകൾ കൂടിയായിരുന്നു ...
എന്റെ മനസ്സിൽ തട്ടിയ എഴുത്തുകൾ പലതും ജോലിതേടി യാത്രയായ ഭാര്യാഭർത്തക്കൻ മാരുടെയാണ് ?...നെഞ്ചിലെ വേദനമാറ്റിവെച്ചുകൊണ്ടു എൻ നെഞ്ചിൽ കുറിച്ചവാക്കുകൾ ഇന്നും കനലാണ് ...മകൻ ജനിച്ച സന്തോഷം എന്നെക്കൊണ്ട് പറയിക്കുമ്പോൾ അത് വായിച്ചെടുത്ത് എൻ നെഞ്ചിൽ പൊഴിച്ച കണ്ണുനീർ തുളികൾ... മരണം അറിയുമ്പോൾ നെഞ്ചിൽ അമർത്തിപിടിച്ചുള്ള നൊമ്പരങ്ങൾ .....ഒഹ്.അവരുടെ ബന്ധത്തിന്റെ കണ്ണികൾ നഷ്ടപെടാതെയിരിക്കാൻ ഞാൻ മാത്രമായിരുന്നു ആശ്രയം .....
ചിലരുടെ ജീവിതം മാറ്റിമറിച്ചത് എന്നെ കൈയിൽ കിട്ടുമ്പോൾ ആണ്... ഇന്റർവ്യൂ ...അപ്പോയ്‌മെന്റ്.... തുടങ്ങിയ പലതും ....ഞാൻ സത്യം മാത്രമല്ല ...കളവും കൈമാറിയിട്ടുണ്ട്.... അതിൽ കുറ്റബോധം എനിക്ക് ഇന്നുമുണ്ട് ....പല കാമുകി കാമുകന്മാരുടെയും ജീവിതത്തിൽ ഞാൻ എന്നും ഓർക്കുന്ന മധുരനിമിഷമാണ് ...അവർ എന്നെ ഇന്നും നെഞ്ചോടു ചേർത്തുവെച്ചിട്ടുണ്ട് ....അവരുടെ ഏറ്റവും അമൂല്യമെന്നു പറഞ്ഞു സൂക്ഷിച്ചുവെച്ചിരിക്കുന്നത് എന്നെകൂടിയണ്.
കാലം മാറിയതിനൊപ്പം കോലം മാറിയത് ഞാൻ അറിഞ്ഞില്ല ...എൻ നെഞ്ചിൽ ഇപ്പോൾ മധുരനിമിഷങ്ങൾ പതിക്കപ്പെടുന്നില്ല ...കാലത്തിന്റെ മാറ്റം അറിയാൻ കഴിയുന്നില്ല ...എനിക്ക് പകരം മറ്റാരോ വന്നിരിക്കുന്നു ...എങ്കിലും പരിഭവമില്ല ..അവർക്കു കവർന്നെടുക്കാൻ കഴിയാത്ത അത്രയും യാത്രകൾ ഞാൻ നടത്തിയിരിക്കുന്നു ...നാളെ ഞാൻ എരിഞ്ഞടങ്ങിയാലും... പോയ്മറഞ്ഞ മഹാന്മാരുടെ തൂലികകൾ എനിക്കുമാത്രം അവകാശപ്പെട്ടതാണ് ..
ഞാൻ മൂലം തകർത്തെഴുത്തപ്പെട്ട ജീവിതങ്ങളും അവരുടെ ശാപവും എനിക്കുണ്ടാവും ...പലതിന്റെയും അവസാന തെളിവ് ഞാൻ ആയിരുന്നു ...നാളെ ഞാനെന്ന വ്യക്തി യുണ്ടായിരുന്നോ എന്നതിന് തെളിവ് ഉണ്ടാവില്ല
മകളെ....അവസാനവാക്ക് ..
ഒരു ദിനമെങ്കിലും പ്രിയപ്പെട്ട എന്ന വാക്ക് എന്നിൽ കുറിച്ച് അയക്കുമോ ....
ഒരു ദിനമെങ്കിലും പ്രിയപ്പെട്ട എന്ന വാക്ക് എന്നിൽ കുറിച്ച് അയക്കുമോ ....
എന്ന്
സ്വന്തം
കത്ത്...
സ്വന്തം
കത്ത്...
രചനാ :ശരത് ചാലക്ക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക