Slider

പെണ്ണെന്നു കേൾക്കുമ്പൊ

0
പെണ്ണെന്നു കേൾക്കുമ്പൊ പലർക്കും പല ഭാവങ്ങളാവും..
എന്നാൽ പെണ്ണിൽ ഒളിച്ചിരിക്കുന്ന ഭാവങ്ങൾ എന്തൊക്കെയാണെന്ന് എത്ര പേർക്കറിയാം..
വിവാഹ പ്രായമെത്തീട്ടും പെണ്ണിനു കുട്ടിക്കളി മാറിയിട്ടില്ലാന്നു പറയുന്നതു കേൾക്കാറില്ലേ..
അതിലൊരുപാടു സത്യമുണ്ടു്.
വിവാഹ പ്രായമല്ല വിവാഹം കഴിഞ്ഞു മോളെ കെട്ടിച്ചു വിടാൻ പ്രായമായാലും ചിലരുടെ കുട്ടിക്കളി മാറില്ല.
ചിലപ്പൊഴൊക്കെ കുട്ടി ഫ്രോക്കിട്ടു പൂമ്പാറ്റയെ പോലേ പാറിനടക്കാൻ കൊതിക്കും പെണ്മനസ്സു..
വെറുമൊരു അഞ്ചു വയസ്സുകാരിയെപ്പോലെ.
വാക്കുകളിൽ കുസൃതിയാവും..
നോട്ടത്തിൽ കൗതുകവും.. പെരുമാറ്റത്തിൽ കുട്ടിത്തവും.
നിനക്കു വട്ടാണെന്ന് പറഞ്ഞു പരിഹസിക്കാതെ അൽപനേരം അവളെയൊന്നു തനിച്ചു വിട്ടു നോക്കു..
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനൊക്കും.
ചിലപ്പൊ കളിക്കൂട്ടുകാരിയാവാൻ കൊതിക്കുമവൾ..
പരിഭവചൂടേൽപ്പിച്ചു പൊള്ളിച്ചു രസിക്കും..
പിണക്കങ്ങളുടെ വേലിക്കെട്ടുകൾ
തീർക്കും..
വാക്കുകൾ കൊണ്ടു പെരുമഴ തീർത്തു നനയിക്കും..
മുഖം തിരിച്ചു നടന്നേക്കല്ലേ..
നിങ്ങൾക്കു നഷ്ടമാവുന്നത് വിലമതിക്കാനാവാത്തൊരു കൂട്ടാവും.
പെണ്ണു പ്രണയിനിയാവും..
മഴയെ കൈ നീട്ടിത്തൊടാൻ കൊതിച്ചും നിലാവിനോട് കിന്നരിച്ചും നക്ഷത്രങ്ങളോട് കണ്ണിറുക്കി കാണിച്ചും പ്രണയത്തിന്റെ പൂക്കാലം തീർക്കും..
കോരിച്ചൊരിയുന്ന മഴയിൽ നിന്റെ നെഞ്ചിലെ ചൂടേറ്റു കിടക്കാൻ കൊതിക്കും..
കൊടും തണുപ്പിൽ നിന്റെ ആലിംഗന പുതപ്പിനുള്ളിൽ ചുരുണ്ടു കൂടണമവൾക്കു..
വെയിൽചൂടേൽക്കുമ്പോൾ നീയെന്ന
തണലിലേക്കോടിയെത്തും..
ആട്ടിയകറ്റരുത്‌..
ജീവിതത്തിലെ ഏറ്റവും മനൊഹരമായൊരു വസന്തകാലം നിനക്കു നഷ്ടമായേക്കാം.
പെണ്ണൊരു അമ്മയാവും കാലമുണ്ട്..
പേറ്റുനോവറിയിച്ചു കൊണ്ടല്ല ..
പ്രയാസങ്ങളുടെ പെരുംചൂട് അകവും പുറവും പൊള്ളിക്കുമ്പോൾ വിഷമിക്കാതിരിക്കെന്നും പറഞ്ഞു കൊച്ചു കുഞ്ഞിനെയെന്ന പോലാശ്വസിപ്പിക്കുമ്പോൾ.
ശാസിച്ചേക്കാമവൾ..
അനുസരണക്കേടു കാണിക്കാതെ കൊച്ചുകുട്ടിയെപ്പോലെ അവളുടെ മുന്നിലൊന്ന് നിന്നു
കൊടുക്കാമോ..?
എങ്കിൽ നിങ്ങൾക്കു എന്നൊ നഷ്ടമായെന്ന് തോന്നിയ ബാല്യമാവും തിരികെ ലഭിക്കുക.
പെണ്ണു പെണ്ണാവുന്ന നിമിഷങ്ങളുണ്ട് ..
തന്നിലെ സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്നു തോന്നിയാൽ..
വാക്കുകളുടെ തീച്ചൂടിൽ നിന്നുരുകുകയേ നിവൃത്തിയുള്ളൂ ..
ചെയ്തു പോയ തെറ്റുകളേറ്റു പറഞ്ഞോന്നു ക്ഷമചോദിച്ചാലോ ..
ഇളം കാറ്റുപോലെ വന്നു തഴുകിത്തലോടുമവൾ .
രൂപത്തിനും ഭാവങ്ങൾക്കുമപ്പുറം അവൾക്കൊരു മനസ്സുണ്ട്‌..
മറ്റുള്ളവരാൽ മനസ്സിലാക്കപ്പെടണം എന്നാഗ്രഹിക്കുന്ന അംഗീകരിക്കപ്പെടാൻ കൊതിക്കുന്ന സ്നേഹമേറ്റു വാങ്ങാൻ തുടിക്കുന്ന മനസ്സു..
അതു തിരിച്ചറിയാൻ കഴിയുമ്പോഴാണ് അവളിലെ ഭാവങ്ങൾക്കു തീവ്രതയേറുന്നതും ആണെന്ന ഭാവത്തിനു പൂർണത കൈവരുന്നതും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo