മാറത്തുമയങ്ങുന്ന
മധുചന്ദ്രലേഖയുടെ
മാനസം കാണാന്‍
മറന്നോ നീ തോഴീ..
മധുചന്ദ്രലേഖയുടെ
മാനസം കാണാന്‍
മറന്നോ നീ തോഴീ..
മധുമന്ദഹാസമായ്
മലര്‍മന്ദഹാസമായ്
മമ സഖീ നീയെന്‍െറ
മനതാരില്‍ നിന്നു..
മലര്‍മന്ദഹാസമായ്
മമ സഖീ നീയെന്‍െറ
മനതാരില്‍ നിന്നു..
പരിരംഭണത്തിന്‍െറ
പരിപൂര്‍ണ്ണ നിമിഷത്തില്‍
പരകോടിയിലായീ നീ
പുളകിതയായി..
പരിപൂര്‍ണ്ണ നിമിഷത്തില്‍
പരകോടിയിലായീ നീ
പുളകിതയായി..
മൃദുമന്ത്രമായി നിന്‍
മൗനഭംഗത്തിനായ്
മൗനാനുരാഗമായ് ഞാന്‍
മണിവീണമീട്ടി..
മൗനഭംഗത്തിനായ്
മൗനാനുരാഗമായ് ഞാന്‍
മണിവീണമീട്ടി..
മധുരരാഗത്തിന്‍െറ
മധുമയ ലഹരിയില്‍
മധുവായ് നീ മാറി
മധുകരനായ് ഞാന്‍..
മധുമയ ലഹരിയില്‍
മധുവായ് നീ മാറി
മധുകരനായ് ഞാന്‍..
ആര്‍.ശ്രീരാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക